ഇരിട്ടിയില്‍ പരിമിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ . ഇതിന്റെ ഭാഗമായി ഓപ്പറ്റേിംഗ് കേന്ദ്രത്തിലേക്കുള്ള നിരത്ത് റെവന്യൂ വിഭാഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വേലികെട്ടി അടച്ചു. മുന്‍ സര്‍ക്കാരാണ് ബജറ്റില്‍ ഓപ്പറ്റേറ്റിംഗ് സെന്റ പ്രഖ്യാപിച്ചത്. കേന്ദ്രം സാങ്കേതികമായി തടുങ്ങാനും പിന്നീട് വികസിപ്പിക്കാനും ഉദ്ദേശിച്ച് കീഴൂര്‍ - ചാവശ്ശേരി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും അന്നത്തെ എംഎല്‍എ കെ കെ ശൈലജയും ആര്‍ടിസി അധികൃതരും എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉള്‍പ്പെട്ട ജനകീയ കര്‍മ്മസമിതിയും മുന്‍കൈയെടുത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ഉന്നത മേധാവികള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരിട്ടി സബ്ഡിപ്പോ പ്രവര്‍ത്തനം അനിവാര്യമെന്ന് കണ്ടെത്തിയിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ , ടിക്കറ്റ് കൗണ്ടര്‍ , ജീവനക്കാരുടെ താമസ സൗകര്യം, ഗ്യാരേജ് നിര്‍മ്മാണം എന്നിവ ഇതിനകം പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. ഇല്ക്ട്രിക്കല്‍ വയറിംഗും നടത്തി.
ഈ ഘട്ടത്തിലെല്ലാം അലീഗിലെ ചിലര്‍ ആര്‍ടിസി സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത പുലര്‍ത്തിയിരുന്നു. റോഡ് ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി പ്രവൃത്തികള്‍ തുടരുന്ന ഘട്ടത്തിലാണ് വെള്ളിയാഴ്ച സന്ധ്യക്ക് റെവന്യൂ വിഭാഗം റോഡ് സ്ഥലം വേലികെട്ടി അടച്ചു. ഇതേ അവസരത്തില്‍ ലീഗ് നേതൃത്വത്തില്‍ ആര്‍ടിസി കേന്ദ്രം പ്രശ്നം അടക്കം ഉന്നയിച്ച് ടൗണില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണയും സ്ഥലം വേലി കെട്ടി അടക്കലും ഒരേ സമയത്താണ് നടന്നത്. സംരക്ഷിച്ച് വികസിപ്പിക്കുന്നതിന് പകരം ഹീന രാഷ്ട്രീയ ലക്ഷ്യം വെച്ച് ലീഗിലെ ചിലര്‍ ആര്‍ടിസി സെന്ററിന് നേരെ നടത്തുന്ന നീക്കം ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി.
മുസ്ലിംലീഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് എതിര്‍ വിഭാഗം കോടതിയിലേക്ക്
കണ്ണൂര്‍ : മുസ്ലിംലീഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് എതിര്‍ വിഭാഗം കോടതിയിലേക്ക്. ശനിയാഴ്ച രാവിലെ സാധുകല്യാണ മണ്ഡപത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ലോടെ പിരിഞ്ഞിരുന്നു. വരണാധികാരി പി കെ കെ ബാവ ഓടി രക്ഷപ്പെട്ടെങ്കിലും ഭാരവാഹി പട്ടിക അംഗീകരിച്ചെന്നാണ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവി പത്ര ഓഫീസുകളില്‍ വിളിച്ചു പറഞ്ഞത്. എന്നാല്‍ വരണാധികാരി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എതിര്‍പക്ഷം പറഞ്ഞു. ഇതിനിടെ യോഗ സ്ഥലത്തുനിന്നുതന്നെ പി കെ കെ ബാബ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെ മൊബൈലില്‍ വിളിച്ച് ഇവിടെ വലിയ പ്രശ്നമാണെന്നും സമവായം നടന്നതായി എന്നെ തെറ്റിദ്ധരിപ്പിച്ചെന്നും പറയുന്നുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഉടന്‍ സ്ഥലം വിട്ടോ എന്നാണ്. വരണാധികാരിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍ നടപടിയുണ്ടാവൂ എന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായും വിമത വിഭാഗം നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് വണ്ടി പൊലീസിനെ ഇറക്കിയതും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കി.
വര്‍ഗീയവിദ്വേഷമുയര്‍ത്തുന്ന ബോര്‍ഡ് യൂത്ത്ലീഗുകാരെ അറസ്റ്റ് ചെയ്തില്ല
ആലക്കോട്: വര്‍ഗീയ വിദ്വേഷവും പ്രകോപനവും ഉണ്ടാക്കുന്ന ബോര്‍ഡ് സ്ഥാപിച്ച മുസ്ലിം യൂത്തുലീഗുകാര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളിയുമായുമായി രയരോത്താണ് ബോര്‍ഡ് ഉയര്‍ന്നത്്. ജയരാജനെ വധിക്കുമെന്ന ഭീഷണിയുമായാണ് മൂന്നാംകുന്ന് പള്ളിക്കുസമീപം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് ലീഗ് മൂന്നാംകുന്ന് ശാഖാ കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡ്. വിവാദമായതോടെ ഭാരവാഹികള്‍ക്കെതിരെ ആലക്കോട് പൊലീസ് കേസെടുത്തു. ശാഖാ കമ്മിറ്റി പ്രസിഡന്റ് ഹനീഫ വരമ്പുമുറിയത്ത്, മുജീബ് കാളീരകത്ത്, മുസമ്മില്‍ മൂലയില്‍ , മുഹമ്മദലി കാളീരകത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ സ്ഥലത്തില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ബോര്‍ഡില്‍ പരസ്യമായ വധഭീഷണിയുണ്ടെങ്കിലും ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പിലാണ് കേസ് ചാര്‍ജ് ചെയ്തത്.
മലയോരത്ത് സംഘര്‍ഷത്തിന് ലീഗ് നീക്കം
പെരിങ്ങോം: മലയോര മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ മുസ്ലിംലീഗിന്റെ ഗൂഢനീക്കം. പട്ടുവത്ത് നടത്തിയ അക്രമത്തെ തുടര്‍ന്ന് മലയോര മേഖലയില്‍ വ്യാപകമായി സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകളും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. കാങ്കോല്‍ നോര്‍ത്ത് വായനശാല എറിഞ്ഞുതകര്‍ക്കുകയും ടി വി, ഫര്‍ണിച്ചര്‍ തുടങ്ങിയവ മോഷ്ടിക്കുകയും ചെയ്തു. കാങ്കോലിലെ നങ്ങാരത്ത് സുഹറയെയും മകന്‍ സാജിദിനെയും വീട്ടില്‍കയറി ക്രൂരമായി മര്‍ദിച്ചു. കൊരങ്ങാട് നടന്ന സിപിഐ എം പ്രകടനത്തിന് നേരെ കല്ലേറ് നടത്തി. പ്രസംഗിക്കാനെത്തിയ എം ടി പി നൂറുദ്ദീന്റെ കാര്‍ തകര്‍ത്തു. പുളിങ്ങോം അഗ്രികള്‍ച്ചര്‍ കോ ഓപ്പ് സൊസൈറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ പുളിങ്ങോം വില്ലേജ് പ്രസിഡന്റുമായ കെ പി ഷിബുവിനെ കഴിഞ്ഞ ദിവസം ലീഗുകാര്‍ മര്‍ദിച്ചു. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ലീഗ് തീവ്രവാദികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം: സിപിഐ എം
കണ്ണൂര്‍ : ചെക്കിക്കുളത്തെ സിപിഐ എം മാണിയൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസും പി കൃഷ്ണപിള്ള സ്മാരക വായനശാലയും ലീഗ് തീവ്രവാദികള്‍ തകര്‍ത്തതില്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ലീഗ് അക്രമികള്‍ പാര്‍ടി ഓഫീസും വായനശാലയും ആക്രമിച്ചത്. മുണ്ടേരിയില്‍ സുല്‍ത്താന്‍ബത്തേരി മില്‍ക് സൊസൈറ്റിയുടെ പാല്‍ വിതരണം ചെയ്യുന്ന വാഹനവും ലീഗ് തീവ്രവാദികള്‍ അടിച്ചുതകര്‍ത്തു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജംഷീര്‍ പറഞ്ഞു. മുണ്ടേരിമൊട്ടയില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുംനാറാത്തെ റോഡ് കോണ്‍ട്രാക്ടര്‍ ഗോപാലന്റെ ജീപ്പും തകര്‍ത്തു. നാട്ടില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷവും ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ തീവ്രവാദികള്‍ തുടരുകയാണ്. ഇവരെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ് അധികാരികള്‍ തയ്യാറാവണം. നാടിന്റെ സൈ്വരം കെടുത്താന്‍ ലീഗ് തീവ്രവാദികള്‍ നടത്തുന്ന ഒളി ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 250312
ഇരിട്ടിയില്‍ പരിമിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ . ഇതിന്റെ ഭാഗമായി ഓപ്പറ്റേിംഗ് കേന്ദ്രത്തിലേക്കുള്ള നിരത്ത് റെവന്യൂ വിഭാഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വേലികെട്ടി അടച്ചു. മുന്‍ സര്‍ക്കാരാണ് ബജറ്റില്‍ ഓപ്പറ്റേറ്റിംഗ് സെന്റ പ്രഖ്യാപിച്ചത്. കേന്ദ്രം സാങ്കേതികമായി തടുങ്ങാനും പിന്നീട് വികസിപ്പിക്കാനും ഉദ്ദേശിച്ച് കീഴൂര്‍ - ചാവശ്ശേരി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും അന്നത്തെ എംഎല്‍എ കെ കെ ശൈലജയും ആര്‍ടിസി അധികൃതരും എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉള്‍പ്പെട്ട ജനകീയ കര്‍മ്മസമിതിയും മുന്‍കൈയെടുത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ഉന്നത മേധാവികള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരിട്ടി സബ്ഡിപ്പോ പ്രവര്‍ത്തനം അനിവാര്യമെന്ന് കണ്ടെത്തിയിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ , ടിക്കറ്റ് കൗണ്ടര്‍ , ജീവനക്കാരുടെ താമസ സൗകര്യം, ഗ്യാരേജ് നിര്‍മ്മാണം എന്നിവ ഇതിനകം പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. ഇല്ക്ട്രിക്കല്‍ വയറിംഗും നടത്തി.
ReplyDelete