അതിരൂക്ഷമായ വരള്‍ച്ചയും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയുംമൂലം കേരളം ഇരുട്ടിലേക്ക്. എസ്്എസ്എല്‍സി പരീക്ഷ കഴിയുന്നതോടെ പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്ന് ഉറപ്പായി. കാലവര്‍ഷം നേരത്തെ നിലച്ചത് ജലസ്രോതസുകളെ പ്രതികൂലമായി ബാധിച്ചതിനൊപ്പം ആസൂത്രണത്തിലെ പാളിച്ചകളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇടുക്കിയില്‍ ഒരു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളംമാത്രമാണുള്ളത്. സംഭരണശേഷിയുടെ 36.82 ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17 അടിയുടെ കുറവുണ്ട്. അതേസമയം നേരത്തെമുതല്‍ വൈദ്യുതോല്‍പാദനം കൂട്ടിയതിനാല്‍ വെള്ളത്തിന്റെ ഉപഭോഗം കൂടുതലായി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദീര്‍ഘവീക്ഷണത്തോടും ഭാവനയോടുംകൂടിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ, ഭീതിയകറ്റാനായി ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളയുകയായിരുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 75ശതമാനവും നിറവേറ്റുന്നത് ഇടുക്കി പദ്ധതിയില്‍നിന്നാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 2356.48 അടി വെള്ളം ഉണ്ടായിരുന്നു. ഡാമിന്റെ സംഭരണശേഷി 2403 അടിയാണ്. ഇപ്പോഴുള്ള വെള്ളംകൊണ്ട് 814 മില്യന്‍ യൂണിറ്റ് വൈദ്യതി മാത്രമെ ഉല്‍പ്പാദിപ്പിക്കാനാവൂ. ശനിയാഴ്ചത്തെ വൈദ്യുതോല്‍പ്പാദനം 12.55 മില്യന്‍ യൂണിറ്റിലെത്തി. ഉപഭോഗം 62.27 മില്യന്‍ യൂണിറ്റും. അണക്കെട്ട് നിറഞ്ഞ് കിടക്കുകയാണെങ്കില്‍ 206.15 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. ആറ് ജനറേറ്ററുകളില്‍ നിന്നായി 780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ ശേഷി. മഴക്കാലത്ത് ചെറിയ അണക്കെട്ടുകളില്‍നിന്നുള്ള ഉല്‍പാദനം പരമാവധി കൂട്ടിയശേഷം ഇടുക്കിയിലെ വെള്ളം കടുത്തവേനലിലേക്ക് കരുതി വയ്ക്കുകയായിരുന്നു സാധാരണ പതിവ്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ കടുത്തശേഷമാണ് ഇടുക്കിയില്‍ ഉല്‍പാദനം കൂട്ടിയിരുന്നത്.
എന്നാല്‍ ഇത്തവണ പരമാവധി വെള്ളം ഉപയോഗപ്പെടുത്തി തീര്‍ത്തശേഷം കൂടിയവിലയ്ക്ക് വേനലില്‍ വൈദ്യുതി വാങ്ങാന്‍ ഉന്നതതല നീക്കം നടന്നിരുന്നു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്ന് മന്ത്രിതന്നെ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ 136 അടിയ്ക്ക് മുകളില്‍ മൂന്നുദിവസം മാത്രമാണ് ഇടുക്കി ജലാശയത്തിലേക്ക് ഇത്തവണ നേരിയ നീരൊഴുക്ക് ഉണ്ടായത്. കാലവര്‍ഷമെത്താന്‍ ഇനിയും രണ്ടുമാസമെങ്കിലും കാത്തിരിക്കണം. ഇനിയുള്ള ദിവസങ്ങളിലാകട്ടെ ചൂട് വര്‍ധിക്കുന്നതിനാല്‍ ഉപയോഗം വര്‍ധിക്കും. ഏകദേശം 35 ദിവസത്തിലധികം ഉപയോഗിക്കാന്‍ കഴിയുമായിരുന്ന വൈദ്യുതിക്കുള്ള വെള്ളം ഇടുക്കി ഡാമില്‍ നിന്ന് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
(കെ ടി രാജീവ്)
deshabhimani 250312

ReplyDelete