കാര്‍ഷിക പാക്കേജില്‍ ആദിവാസിക്ഷേമം മുന്‍നിര്‍ത്തി ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിക്ഷേപിച്ച മത്സ്യങ്ങളെ കരാര്‍ ലംഘിച്ച് ലേലം ചെയ്ത കെ എസ് ഇ ബി നടപടി വിവാദമാകുന്നു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ അഡാക്കിന്റെയും ജില്ലാ ഫിഷറീസിന്റെയും നേതൃത്വത്തിലാണ് അണക്കെട്ടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ പേരില്‍ മത്സ്യകൃഷി നടത്തിയത് ഒരു വര്‍ഷം മുമ്പ് ഏഴ് ലക്ഷം രൂപ മുതല്‍മുടക്കിയായിരുന്നു. ആനയിറങ്കല്‍ അണക്കെട്ടില്‍ സ്റ്റോക്ക് ചെയ്ത മത്സ്യങ്ങളെയാണ് ഇന്നലെ 114000 രൂപയ്ക്ക് ബോര്‍ഡ് സ്വകാര്യവ്യക്തിക്ക് ലേലത്തില്‍ നല്‍കിയത്. പാക്കേജിന്റെ ഉപഭോക്താക്കള്‍ അംഗങ്ങളായ പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ വഴി മാത്രം ലേലം ചെയ്യേണ്ട മത്സ്യങ്ങളെ കരാര്‍ ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് ലേലത്തില്‍ നല്‍കിയതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.
കാര്‍ഷിക പാക്കേജ് വഴി അണക്കെട്ടുകളില്‍ നിക്ഷേപിച്ച മത്സ്യങ്ങളെ അനധികൃതമായി ലേലം ചെയ്യാന്‍ നീക്കം നടക്കുന്ന വിവരം കഴിഞ്ഞ ദിവസം ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിമാലി കത്തിപ്പാറ കെ എസ് ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വച്ച് ഇന്നലെ മൂന്ന് മണിക്ക് ലേലം നടക്കുമെന്ന് നോട്ടീസ് പുറത്തിറക്കിയ ബോര്‍ഡ് അധികൃതര്‍ 4.30ന് ശേഷമാണ് ലേലം നടത്തിയത്.
ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെ ലേലം നടക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിട്ടതായും ആക്ഷേപമുണ്ട്. പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഹകരണ സംഘത്തെ വിവരം അറിയിച്ചതുമില്ല.
എന്നാല്‍ ലേല നടപടികള്‍ നടത്താന്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുണ്ടെന്നും ഇത് സംബന്ധിച്ച് ആരുമായും കരാര്‍ ഉണ്ടാക്കിയതായി അറിയില്ലെന്നും ജില്ലയിലെ അണക്കെട്ടുകളുടെ ചുമതലയുള്ള കെഎസ്ഇബി റിസേര്‍ച്ച് വിഭാഗം എഐബി പി എല്‍ ബിജു പറഞ്ഞു. പത്രപരസ്യം നടത്തി ടെന്‍ഡര്‍ വിളിച്ച ശേഷം നിയമപരമായാണ് തങ്ങള്‍ ലേലം നടത്തിയതെന്ന് ടെണ്ടറിംഗ് അതോറിറ്റിയായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നന്ദകുമാര്‍ എസ് അറിയിച്ചു. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുകാരായ ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വികള്‍ച്ചര്‍ കേരള (അഡാക്)യും ജില്ലാ ഫിഷറീസ് വകുപ്പും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
മൂന്ന് ആഴ്ച മുന്‍പ് പത്രപരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിച്ച വിവരം അറിഞ്ഞില്ലെന്ന ഭാവമാണ് അഡാക് അധികൃതര്‍ക്കും ജില്ലാ ഫിഷറീസിനുമുള്ളത്. മാധ്യമങ്ങളില്‍ നിന്നാണ് കെ എസ് ഇ ബിയുടെ ലേല നടപടികളെക്കുറിച്ച് അറിഞ്ഞതെന്നും ലേല നടപടികള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അനിത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അഡാക് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സഹദേവന്‍ പറഞ്ഞു.
അണക്കെട്ടില്‍ സ്വാഭാവികമായുള്ള കോടികളുടെ മത്സ്യസമ്പത്തും വിവിധ പദ്ധതികളുടെ പാക്കേജ് പ്രകാരവും സ്റ്റോക്ക് ചെയ്ത മത്സ്യങ്ങളുമാണ് ചട്ടം ലംഘിച്ച് ഒരു ലക്ഷത്തി പതിനായിരം രൂപക്ക് ബോര്‍ഡ് ഇന്നലെ ലേലം ചെയ്തത്.
പി എല്‍ നിസാമുദ്ദീന്‍ janayugom 010312
കാര്‍ഷിക പാക്കേജില്‍ ആദിവാസിക്ഷേമം മുന്‍നിര്‍ത്തി ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിക്ഷേപിച്ച മത്സ്യങ്ങളെ കരാര്‍ ലംഘിച്ച് ലേലം ചെയ്ത കെ എസ് ഇ ബി നടപടി വിവാദമാകുന്നു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ അഡാക്കിന്റെയും ജില്ലാ ഫിഷറീസിന്റെയും നേതൃത്വത്തിലാണ് അണക്കെട്ടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ReplyDelete