ശബരി റെയില്‍ പാത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കുമെതിരെ തുറന്നടിച്ച് പി ടി തോമസ്. ശബരി പാതയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് യു ഡി എഫിന് നാണക്കേടാണെന്നും അദ്ദേഹം. ഇന്നലെ കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരി റെയില്‍ പദ്ധതി വൈകാന്‍ കാരണം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയാണ് കാരണക്കാരെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ യു ഡി എഫ് വിമര്‍ശനം. എന്നാല്‍ അത് പൊള്ളയായ വാദമെന്നാണ് പി ടി തോമസ് പറഞ്ഞത്. കോട്ടയത്തുനിന്ന് മന്ത്രിസഭയില്‍ ഇത്രയധികം മന്ത്രിമാരുണ്ടായിട്ടും ശബരി പാതയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാകാത്തതിന് പേരെടുത്ത് പറയാതെ ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കുമെതിരെയാണ് പി ടി തോമസ് വാളോങ്ങിയത്. സൂപ്പര്‍ മുഖ്യമന്ത്രികളിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷികളിലും ശക്തമായ മുറുമുറുപ്പുണ്ട്. മറ്റ് മന്ത്രിമാരെ നോക്കുകുത്തിയാക്കി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയോട് ഘടകകക്ഷി മന്ത്രിമാര്‍ക്ക് മാത്രമല്ല കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ശക്തമായ വിയോജിപ്പുണ്ട്. ഇതാണ് ഇപ്പോള്‍ പി ടി തോമസ് വഴി പുറത്തു വന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ യു ഡി എഫിനുള്ളില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി നടത്തുന്ന അടിവലികള്‍ സംബന്ധിച്ചും കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. ഇതെല്ലാം ചേര്‍ത്തുള്ള പ്രതികരണമാണ് ഇന്നലെ പി ടി തോമസില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കോടിക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരി മലയിലേയ്ക്കും ഭാവിയില്‍ ഭക്തജനങ്ങള്‍ അധികരിക്കാവുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും യാത്ര സൗകര്യപ്രദമാക്കുന്ന പദ്ധതി ചിലരുടെ നിക്ഷിപ്ത താല്‍പര്യംകൊണ്ടാണ് വൈകുന്നത്. ഇവര്‍ക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കരുത്. പി സി ജോര്‍ജ്ജിന് പദ്ധതിയോടുള്ള എതിര്‍പ്പ് ഇല്ലാതായിട്ടുണ്ട്. പാത വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെയുത്തും. പദ്ധതി നടപ്പാക്കാന്‍ വൈകുന്നത് കോടികണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കുന്നതെന്നും പി ടി തോമസ് പറഞ്ഞു.
കേരളത്തിലെ തീവണ്ടികളില്‍ വനിതാ കംപാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ പീഡനത്തിനിരയാവുകയും അപമാനിതരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തീവണ്ടികളില്‍ നിന്ന് വനിതാ കംപാര്‍ട്ടുമെന്റുകള്‍ നീക്കം ചെയ്യണമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിക്ക് നല്‍കിയ നിവേദനത്തില്‍ പി ടി തോമസ് ആവശ്യപ്പെട്ടു. തീവണ്ടികളില്‍ വനിതകള്‍ക്കായി പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ ഏര്‍പ്പെടുത്തുന്ന രീതി അശാസ്ത്രീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനിവാര്യമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാധാരണ കംപാര്‍ട്ടുമെന്റുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുകയാണ് വേണ്ടതെന്നു നിവേദനത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത വെള്ളാനകളുടെ മേച്ചില്‍പുറമായ റെയില്‍വേ ബോര്‍ഡ് പിരിച്ചു വിടണം. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. എല്ലാത്തിനും അതീതരാണെന്ന മട്ടിലാണ് റയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനം. ബോര്‍ഡില്‍ വിദഗ്ധന്‍മാര്‍ക്ക് കുറവില്ലാതിരുന്നിട്ടും റയില്‍വേ നഷ്ടത്തിലേക്ക് കുതിക്കുകയാണെന്നും പി ടി തോമസ് എം പി ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായി അധിക ചിലവുണ്ടായല്‍ അതിന് ടിക്കറ്റില്‍ പത്ത് പൈസ വര്‍ദ്ധനവാണ് പോംവഴിയെന്നും പി ടി പറഞ്ഞു.
റെജി കുര്യന്‍ janayugom 010312
ശബരി റെയില്‍ പാത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കുമെതിരെ തുറന്നടിച്ച് പി ടി തോമസ്. ശബരി പാതയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് യു ഡി എഫിന് നാണക്കേടാണെന്നും അദ്ദേഹം. ഇന്നലെ കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete