Saturday, March 24, 2012

ഇന്ധനവില എപ്പ കൂട്ടിയെന്ന് കേട്ടാ മതി :)

ഇന്ധനവില ഉടന്‍ കൂട്ടും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടാനൊരുങ്ങുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിലകൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് പെട്രോളിയം മന്ത്രിയുടെ വെള്ളിയാഴ്ചത്തെ പ്രസ്താവന. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുനഃപരിശോധിക്കാന്‍ സമയമായെന്ന് പെട്രോളിയംമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞിരുന്നു. പെട്രോള്‍ വില നിയന്ത്രണം നീക്കിയ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ , വില നിയന്ത്രണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില കൂട്ടാന്‍ മന്ത്രിസഭാ സമിതിയുടെ അനുമതി വേണം. ഇറാനില്‍നിന്ന് പെട്രോളിയം ഇറക്കുന്നതു തുടരുമെന്നും അദ്ദേഹംപറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നേരത്തേ സൂചന നല്‍കിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രമാണ് വില വര്‍ധിപ്പിക്കുന്ന നടപടി നീട്ടിക്കൊണ്ടുപോയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന നിലപാട് പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുണ്ട്. ബജറ്റ് പാസാക്കിയശേഷം ഇന്ധനവില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

2010 ജൂണില്‍ വില നിയന്ത്രണം നീക്കിയശേഷം പത്ത് തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. 2011ല്‍ മാത്രം അഞ്ച് തവണ വര്‍ധിപ്പിച്ചു. 2011 ജനുവരിയില്‍ ലിറ്ററിന് രണ്ടര രൂപ, മെയ് മാസത്തില്‍ അഞ്ച് രൂപ, ജൂണില്‍ 33 പൈസ, സെപ്തംബറില്‍ 3.14 രൂപ, നവംബറില്‍ 1.80 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.

deshabhimani news

1 comment:

  1. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടാനൊരുങ്ങുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിലകൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് പെട്രോളിയം മന്ത്രിയുടെ വെള്ളിയാഴ്ചത്തെ പ്രസ്താവന. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുനഃപരിശോധിക്കാന്‍ സമയമായെന്ന് പെട്രോളിയംമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞിരുന്നു. പെട്രോള്‍ വില നിയന്ത്രണം നീക്കിയ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

    ReplyDelete