Wednesday, March 7, 2012

ബ്യാരിയും ദേവൂളും മികച്ച ചിത്രങ്ങള്‍ , നടി വിദ്യ


ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ വിദ്യാ ബാലനാണ് മികച്ച നടി. മലയാളിയായ സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി എന്ന കന്നട ചിത്രവും ദേവൂള്‍ എന്ന മറാഠി ചിത്രവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടു. ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് വിദ്യയെ അവാര്‍ഡിനര്‍ഹയാക്കിയത്. ദേവൂള്‍ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനുള്ള അവാര്‍ഡ് നേടി. മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത "ഇന്ത്യന്‍ റുപ്പി" തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റുപ്പിയിലൂടെ രഞ്ജിത്ത് മികച്ച മലയാളി സംവിധായകനുമായി. ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തത്തിന് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ലഭിച്ചു.

തെന്നിന്ത്യന്‍ സിനിമാ താരം സില്‍ക്ക് സ്മിതയുടെ ജീവിതം വിഷയമാക്കിയ ചിത്രത്തെ മികച്ചതാക്കാന്‍ വിദ്യക്ക് കഴിഞ്ഞതായി ജൂറി അഭിപ്രായപ്പെട്ടു. ബ്യാരി എന്ന കന്നട ചിത്രവും ശ്രദ്ധിക്കപ്പെട്ടു. തെക്കന്‍ കര്‍ണ്ണാടകത്തിലെ പ്രത്യേക മുസ്ലിം വിഭാഗമാണ് ബ്യാരി. തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങളില്‍ ജീവിക്കുന്ന ഈ വിഭാഗത്തില്‍ സംഭവിക്കുന്ന ഒരു വിവാഹമോചനമാണ് ചിത്രം വിഷയമാക്കുന്നത്. ബ്യാരി ഭാഷയിലെ ആദ്യ ചിത്രമാണിത്. മാമുക്കോയ, മല്ലിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ബ്യാരിയിലെ അഭിനയത്തിന് മല്ലികയ്ക്ക് പ്രത്യേക ജുറി പരാമര്‍ശം ലഭിച്ചു. മലയാളിയായ ടി എച്ച് അല്‍ത്താഫാണ് ചിത്രം നിര്‍മ്മിച്ചത്.

മികച്ച കഥേതര ചിത്രം-ആന്റ് വി പ്ലേ ഓണ്‍ , മികച്ച ചലച്ചിത്ര ഗ്രന്ഥം- ആന്റി ബര്‍മന്‍ മാഡ് ആന്റ് മ്യൂസിക്, മികച്ച ചലച്ചിത്ര വിമര്‍ശകന്‍ -മനോജ് ഭട്ടാചാര്യ, നവാഗത ചിത്രം-സയലന്റ് പോയന്റ്, പരിസ്ഥിതി ചിത്രം-ടൈഗര്‍ ഡൈനാസ്റ്റി, സ്പോര്‍ട്സ് സിനിമ-ഫിനിഷ് ലൈന്‍ , മികച്ച സംവിധായകന്‍ -ഭൂപീന്ദര്‍ സിങ്, മികച്ച ഗായിക-രൂപ ഗാംഗുലി, മികച്ച ഗായകന്‍ -ആനന്ദ് ഭാട്ടെ, മികച്ച സംഗീത സംവിധായകന്‍ -നീല്‍ദത്ത്, മികച്ച ഗാനരചയിതാവ്-അമിതാഭ് ഭട്ടാചാര്യ, മികച്ച നവാഗത സംവിധായകന്‍ -കുമാര രാജ ത്യാഗരാജന്‍ .

deshabhimani news

1 comment:

  1. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ വിദ്യാ ബാലനാണ് മികച്ച നടി. മലയാളിയായ സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി എന്ന കന്നട ചിത്രവും ദേവൂള്‍ എന്ന മറാഠി ചിത്രവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടു. ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് വിദ്യയെ അവാര്‍ഡിനര്‍ഹയാക്കിയത്. ദേവൂള്‍ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനുള്ള അവാര്‍ഡ് നേടി. മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത "ഇന്ത്യന്‍ റുപ്പി" തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റുപ്പിയിലൂടെ രഞ്ജിത്ത് മികച്ച മലയാളി സംവിധായകനുമായി. ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തത്തിന് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ലഭിച്ചു.

    ReplyDelete