Wednesday, March 7, 2012

ക്ഷേത്രഭൂമി മനോരമ കുടുംബാംഗം ബന്ധുക്കള്‍ക്ക് പതിച്ചുകൊടുത്തു: വി എസ്

പന്തല്ലൂര്‍ ക്ഷേത്രഭൂമി മലയാള മനോരമ കുടുംബാഗമായ ചെറിയാന്‍ പാട്ടക്കരാര്‍ ലംഘിച്ച് ബന്ധുക്കള്‍ക്ക് പതിച്ചുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ക്ഷേത്ര ഭൂമി തിരികെലഭിക്കാനായി ക്ഷേത്രഭാരവാഹികള്‍ പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതാണ് ഭൂമി. പാട്ടത്തുക നല്‍കിയില്ലെന്നു മാത്രമല്ല ക്ഷേത്രഭൂമിയുടെ ഭാഗം വിറ്റ് ചെറിയാന്‍ കാശുണ്ടാക്കിയെന്നും വിഎസ് പറഞ്ഞു. 386 ഏക്കറുണ്ടായിരുന്ന പാട്ടഭൂമി ചെറിയാന്‍ ബന്ധുക്കള്‍ക്ക് പതിച്ചുനല്‍കാനും ശ്രമിച്ചു.

1943ല്‍ രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാര്‍ നഗ്നമായി ലംഘിച്ച് ക്ഷേത്രവിശ്വാസികളെ ചതിക്കുകയാണ് മനോരമ കുടുംബം ചെയ്തതെന്നും വി എസ് പറഞ്ഞു. പത്രത്തിന്റെ മറപറ്റി മനോരമ കുടുംബം നടത്തിയ വിശ്വാസവഞ്ചനയ്ക്കും ചതിയ്ക്കും കണക്കില്ല. ക്ഷേത്രം ഭൂമി തിരികെ ലഭിക്കാനായി ക്ഷേത്രം ഭാരവാഹി മണികണ്ഠന്‍ നടത്തുന്ന നിരാഹാര സമരത്തിന് എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

deshabhimani 070312

1 comment:

  1. പന്തല്ലൂര്‍ ക്ഷേത്രഭൂമി മലയാള മനോരമ കുടുംബാഗമായ ചെറിയാന്‍ പാട്ടക്കരാര്‍ ലംഘിച്ച് ബന്ധുക്കള്‍ക്ക് പതിച്ചുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ക്ഷേത്ര ഭൂമി തിരികെലഭിക്കാനായി ക്ഷേത്രഭാരവാഹികള്‍ പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതാണ് ഭൂമി. പാട്ടത്തുക നല്‍കിയില്ലെന്നു മാത്രമല്ല ക്ഷേത്രഭൂമിയുടെ ഭാഗം വിറ്റ് ചെറിയാന്‍ കാശുണ്ടാക്കിയെന്നും വിഎസ് പറഞ്ഞു. 386 ഏക്കറുണ്ടായിരുന്ന പാട്ടഭൂമി ചെറിയാന്‍ ബന്ധുക്കള്‍ക്ക് പതിച്ചുനല്‍കാനും ശ്രമിച്ചു.

    ReplyDelete