യൂത്ത് കോണ്‍ഗ്രസുകാര്‍ അവസാന നിമിഷമാണ് യോഗം വേണ്ടെന്ന് വെച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത പരിഗണിച്ച് വിശാല ഐ ഗ്രൂപ്പ് പങ്കെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു എ വിഭാഗം. അന്ന് വൈകിട്ട് നടക്കേണ്ട യുഡിഎഫ് യോഗത്തെ മുന്‍നിര്‍ത്തിയാണ് നേതൃയോഗം മാറ്റിവെച്ചതെന്ന ന്യായം എ വിഭാഗം പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ ഏകാധിപത്യത്തോടുള്ള പ്രതിഷേധമാണ് ബഹിഷ്‌കരണത്തിന് കാരണമെന്ന് വിശാല ഐ ഗ്രൂപ്പ് തുറന്നു പറഞ്ഞു.
യുഡിഎഫിലെ യുവജന സംഘടനകളുടെ യോഗത്തില്‍ പരമാവധി പ്രാതിനിധ്യം ഉറപ്പിക്കാന്‍ എ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഐ ഗ്രൂപ്പ് ഇവിടെ നിന്നും വിട്ടുനിന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുന്നത് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണ്. മേല്‍നോട്ടം വഹിക്കാനും നേതാവ് ചമയാനും എത്തുന്നവരെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംഘടനാ കാര്യചുമതല വഹിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ നിസ്സഹകരണം സംബന്ധിച്ച് എ ഗ്രൂപ്പ് കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ സജീവ താല്‍പ്പര്യം കെ പി സി സി പ്രസിഡന്റ് കാണിച്ചില്ലെന്ന പരാതി എ ഗ്രൂപ്പിനുണ്ട്. 10ന് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ബൈക്കിലുള്ള വിളംബരജാഥയെ ഐ ഗ്രൂപ്പിന്റെ നിസ്സഹകരണ നിലപാട് എങ്ങനെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് വൃത്തങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.വിശാല ഐ ഗ്രൂപ്പില്‍ നിന്നും കെ എസ് യു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിട്ടുമാറിയ വിഭാഗത്തെ തങ്ങളോടടുപ്പിക്കാന്‍ നടത്തുന്ന ശ്രമം വിജയിക്കുകയാണെങ്കില്‍ വിശാല ഐ ഗ്രൂപ്പിന്റെ നിസ്സഹകരണത്തെ ഒരു പരിധി വരെ മറികടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ എ ഗ്രൂപ്പിനുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗത്തെ നിയന്ത്രിക്കുന്ന വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഉമ്മന്‍ചാണ്ടിയോടുള്ള താല്‍പ്പര്യകുറവ് ഈ നീക്കത്തിന് വിഘാതമായി.കെ മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലും വിവിധ പോഷക സംഘടനകളിലും പ്രവര്‍ത്തിക്കുന്ന വിഭാഗം ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും നല്‍കുന്ന പിന്തുണ വിശാല ഐ വിഭാഗത്തിന് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
പിറവത്ത് ഫീല്‍ഡ് ചെയ്യാന്‍ അവസരം ലഭിക്കാതിരന്ന മുരളീധരന് എ വിഭാഗം മുന്‍ കൈയെടുത്താണ് അവസരം ഒരുക്കിയത്. കെ പി സി സി പ്രസിഡന്റിന് എതിരായ ഏതൊരു നീക്കത്തിനും ഈ വിഭാഗം എ ഗ്രൂപ്പിന് പിന്തുണ നല്‍കുന്നുണ്ട്. വിവിധ ഗ്രൂപ്പുകളുടെ വൈരം കൂടുതല്‍ കടുക്കുന്നത് വരും ദിനങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.
janayugom 090312
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത എഐ ഗ്രൂപ്പ് തര്‍ക്കം പിറവത്ത് യൂത്ത് കോണ്‍ഗ്രസില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വിളിച്ചു ചേര്‍ത്ത നേതൃയോഗം ഐ ഗ്രൂപ്പ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രമുഖ ഹോട്ടലിലെ ഹാള്‍ ബുക്ക് ചെയ്ത് ഭക്ഷണമടക്കം ബുക്കു ചെയ്തിരുന്നു.
ReplyDelete