താന്‍ കേട്ടതില്‍ എന്തെങ്കിലും പിശകുപറ്റിയെങ്കില്‍ പിന്‍വലിക്കാമെന്നായിരുന്നു മാണിയുടെ മറുപടി. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും മാണി അനങ്ങിയില്ല. ബഹളത്തിനിടെ മുഖ്യമന്ത്രി മറുപടി പ്രസംഗം തുടര്‍ന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിന് സമീപം എത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ശക്തമായിട്ടും പരാമര്‍ശം പിന്‍വലിക്കാനും മാപ്പുപറയാനും മാണി തയ്യാറായില്ല. തുടര്‍ന്ന്, പ്രതിപക്ഷം ഇറങ്ങിപ്പോയി.
പീഡന കേസ് സുപ്രീംകോടതിയില്‍ വിചാരണയ്ക്ക് വരുന്നത് കണക്കിലെടുത്താണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്കിനു മുമ്പു പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി മാണി കള്ളം പ്രചരിപ്പിക്കുകയാണെന്നും വി എസ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിക്കെതിരെ കേസെടുത്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് ചില ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ സസ്പെന്‍ഡ് ചെയ്യാന്‍ പോകുന്നതായി അറിഞ്ഞപ്പോള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി തനിക്ക് നിര്‍ദേശം നല്‍കിയെന്നും അതനുസരിച്ചാണ് സ്ഥലം മാറ്റിയതെന്നും ഐസക് പറഞ്ഞു. ഇതിനെയാണ് വി എസ് കേസെടുക്കാന്‍ നിര്‍ദേശിച്ചെന്ന് മാണി വളച്ചൊടിച്ചത്. സൂര്യനെല്ലി പെണ്‍കുട്ടിയോട് ആരെങ്കിലും മനഃപൂര്‍വം പെരുമാറിയിട്ടുണ്ടെങ്കില്‍ അത് ഐസക്കാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും വിവാദമായി. മുഖ്യമന്ത്രി അല്‍പ്പംകൂടി മാന്യമായി വര്‍ത്തമാനം പറയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ഐസക് ഇതിനു മറുപടി നല്‍കി. തുടര്‍ന്ന്, മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
deshabhimani 090312
സൂര്യനെല്ലി കേസിലെ ഇരയുടെ അറസ്റ്റിനെ കുറിച്ച് ധനമന്ത്രി കെ എം മാണി നടത്തിയ പരാമര്‍ശം നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ReplyDelete