Wednesday, March 7, 2012

ചീമേനി രക്തസാക്ഷി ദിനാചരണം വൃന്ദകാരാട്ട് ഉദ്ഘാടനം ചെയ്യും

ചെറുവത്തൂര്‍ : ചീമേനി രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികാചരണം ഉദ്ഘാടനവും രക്തസാക്ഷി സ്മാരക ശിലാസ്ഥാപനവു23ന് വൈകിട്ട് ആറിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് നിര്‍വഹിക്കും. 22ന് പകല്‍ 3ന് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന പതാക ജാഥ ആരംഭിക്കും. മുഴക്കോം, ചെറുവത്തൂര്‍ , ചെമ്പ്രകാനം വഴി അത്ലറ്റുകള്‍ റിലെയായി പതാക ചീമേനി രക്തസാക്ഷി നഗറില്‍ എത്തിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി ജനാര്‍ദനന്‍ പതാക ഉയര്‍ത്തും. 23ന് രാവിലെ 5.30ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പതാക ഉയര്‍ത്തും. പകല്‍ 3.30ന് മുണ്ടയില്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ചും ബഹുജന പ്രകടനവും ആരംഭിക്കും. വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടത്തുന്ന കര്‍ഷക- കര്‍ഷക തൊഴിലാളി സമ്മേളനം 10ന് പകല്‍ രണ്ടിന് മുഴക്കോത്ത് നടക്കും. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11ന് പകല്‍ രണ്ടിന് പടന്നയില്‍ യുവജന- വിദ്യാര്‍ഥി സംഗമം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി എ മുഹമ്മദ്റിയാസ്, കെ വി സുമേഷ്, സിജിമാത്യു, ഷാലുമാത്യു എന്നിവര്‍ പങ്കെടുക്കും.

ട്രേഡ് യൂണിയന്‍ സമ്മേളനം 14ന് പകല്‍ രണ്ടിന് തുരുത്തിയില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചെമ്പ്രകാനത്ത് മഹിളാ സമ്മേളനം 17ന് പകല്‍ രണ്ടിന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സംഗമവും പ്രതിഭാ കൂട്ടായ്മയും 18ന് പകല്‍ രണ്ടിന് ചാനടുക്കത്ത് ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി ജെ അഭിജിത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിപ്ലവഗാനം, കവിതാപാരായണ മത്സരം എന്നിവ നടക്കും. വാര്‍ഷികാചരണത്തിന്റെ ഭാഗമായി രചനാമത്സരങ്ങളും കായിക മത്സരങ്ങളും നടക്കും. കോസ്മോസ് പള്ളിപ്പാറ സംഘടിപ്പിച്ച ഫുട്ബോള്‍ മേള ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ പി വത്സലന്‍ സമ്മാനം നല്‍കി. കാക്കടവ് റെഡ്സ്റ്റാര്‍ ക്ലബ് കമ്പവലി മത്സരം 11ന് വൈകിട്ട് ആറിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യും. 10ന് ചന്ദ്രവയല്‍ അഴീക്കോടന്‍ ക്ലബ് വോളി മേള കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചീമേനി രക്തസാക്ഷി ക്ലബ് അനുസ്മരണ സദസും രക്തസാക്ഷി കുടുംബ സംഗമവും 17ന് വൈകിട്ട് അഞ്ചിന് ചീമേനിയില്‍ ഡോ. ടി എന്‍ സീമ എം പി ഉദ്ഘാടനം ചെയ്യും. ചീമേനി സുമി ആര്‍ട്സ് ഒരുക്കുന്ന "രക്തസാക്ഷ്യം" ഫോട്ടോ പ്രദര്‍ശനം നടക്കും.

deshabhimani 060312

1 comment:

  1. ചീമേനി രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികാചരണം ഉദ്ഘാടനവും രക്തസാക്ഷി സ്മാരക ശിലാസ്ഥാപനവു23ന് വൈകിട്ട് ആറിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് നിര്‍വഹിക്കും. 22ന് പകല്‍ 3ന് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന പതാക ജാഥ ആരംഭിക്കും. മുഴക്കോം, ചെറുവത്തൂര്‍ , ചെമ്പ്രകാനം വഴി അത്ലറ്റുകള്‍ റിലെയായി പതാക ചീമേനി രക്തസാക്ഷി നഗറില്‍ എത്തിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി ജനാര്‍ദനന്‍ പതാക ഉയര്‍ത്തും. 23ന് രാവിലെ 5.30ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പതാക ഉയര്‍ത്തും. പകല്‍ 3.30ന് മുണ്ടയില്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ചും ബഹുജന പ്രകടനവും ആരംഭിക്കും. വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടത്തുന്ന കര്‍ഷക- കര്‍ഷക തൊഴിലാളി സമ്മേളനം 10ന് പകല്‍ രണ്ടിന് മുഴക്കോത്ത് നടക്കും. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11ന് പകല്‍ രണ്ടിന് പടന്നയില്‍ യുവജന- വിദ്യാര്‍ഥി സംഗമം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി എ മുഹമ്മദ്റിയാസ്, കെ വി സുമേഷ്, സിജിമാത്യു, ഷാലുമാത്യു എന്നിവര്‍ പങ്കെടുക്കും.

    ReplyDelete