Wednesday, March 7, 2012

ഇ എം എസ് ചെയറും എംപ്ലോയീസ് യൂണി. ഓഫീസും ആക്രമിച്ചു

സര്‍വകലാശാലയില്‍ വീണ്ടും ലീഗ്-കോണ്‍ഗ്രസ് അഴിഞ്ഞാട്ടം

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും ലീഗ് - കോണ്‍ഗ്രസ് അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാത്രി അക്രമികള്‍ ഇ എം എസ് ചെയറിന് നേരെയും എംപ്ലോയീസ് യൂണിയന്‍ ഓഫീസിന് നേരെയും അക്രമം അഴിച്ചുവിട്ടു. തടയാനെത്തിയ പൊലീസിനുനേരെയും കോണ്‍ഗ്രസുകാര്‍ തിരിഞ്ഞു. പ്രകടനമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. ഇ എം എസ് ചെയറിന്റെ ജനാലച്ചില്ലും മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തു. സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലെ ഹോസ്റ്റല്‍ ഞായറാഴ്ച കെഎസ്യു - എംഎസ്എഫ് സംഘം അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് സിപിഐ എം പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനുശേഷമാണ് സംഘംചേര്‍ന്നെത്തിയ അക്രമികള്‍ അഴിഞ്ഞാടിയത്. പ്രതിഷേധപ്രകടനത്തിനിടെ എസ്ഐഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കുകയും പൊലീസിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതും കോഹിനൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി.

കോഹിനൂരില്‍ പ്രതിഷേധയോഗം ചേര്‍ന്നു. സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എംഎസ്എഫ്, യൂത്ത്ലീഗ് അക്രമം അവസാനിപ്പിക്കണമെന്നും പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിപിഐ എം പൊതുയോഗത്തിനുശേഷമേ പ്രതിഷേധ പരിപാടി നടത്താവൂ എന്ന പൊലീസ് നിര്‍ദേശം ലംഘിച്ചാണ് എസ്ഐഒ പ്രശ്നമുണ്ടാക്കിയത്. തുടര്‍ന്ന് എസ്ഐഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. അനുമതി ഇല്ലാതെ ഉപയോഗിച്ച മൈക്ക് പൊലീസ് പിടിച്ചെടുത്തു. സിപിഐ എം പരിപാടി കഴിയുന്നതുവരെ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ കുഴപ്പമുണ്ടാക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധന്‍ വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയാ സെക്രട്ടറി എം കൃഷ്ണന്‍ , സിഐടിയു ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ , ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി പ്രിന്‍സ്കുമാര്‍ , എസ്എഫ്ഐ സംസ്ഥാനസമിതിയംഗങ്ങളായ ചാര്‍ളി കബീര്‍ദാസ്, ഇ വി സജ്നേഷ് എന്നിവര്‍ സംസാരിച്ചു. സംഭവത്തെ തുടര്‍ന്ന് കോഹിനൂരും യൂണിവേഴ്സിറ്റി പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്.

deshabhimani 060312

2 comments:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും ലീഗ് - കോണ്‍ഗ്രസ് അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാത്രി അക്രമികള്‍ ഇ എം എസ് ചെയറിന് നേരെയും എംപ്ലോയീസ് യൂണിയന്‍ ഓഫീസിന് നേരെയും അക്രമം അഴിച്ചുവിട്ടു. തടയാനെത്തിയ പൊലീസിനുനേരെയും കോണ്‍ഗ്രസുകാര്‍ തിരിഞ്ഞു. പ്രകടനമായി എത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. ഇ എം എസ് ചെയറിന്റെ ജനാലച്ചില്ലും മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തു. സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലെ ഹോസ്റ്റല്‍ ഞായറാഴ്ച കെഎസ്യു - എംഎസ്എഫ് സംഘം അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് സിപിഐ എം പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനുശേഷമാണ് സംഘംചേര്‍ന്നെത്തിയ അക്രമികള്‍ അഴിഞ്ഞാടിയത്. പ്രതിഷേധപ്രകടനത്തിനിടെ എസ്ഐഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കുകയും പൊലീസിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതും കോഹിനൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി.

    ReplyDelete
  2. യൂണിവേഴ്സിറ്റിയില്‍ കോണ്‍ഗ്രസ്- ലീഗ് അഴിഞ്ഞാട്ടത്തിന് ചൂട്ടുപിടിക്കുന്ന എസ്ഐ നടരാജനെ സസ്പെന്‍ഡ്്ചെയ്യണമെന്ന് സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസങ്ങളായി സര്‍വകലാശാലയില്‍ താണ്ഡവമാടുന്ന ലീഗ്- കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കാന്‍ കരാറെടുത്ത എസ്ഐ പൊലീസ് സേനക്ക് അപമാനമാണ്. സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലടക്കം പൊതുമുതല്‍ നശിപ്പിക്കാന്‍ ഒത്താശ ചെയ്യുകയാണ്. എസ്ഐക്കെതിരെ കര്‍ശന നടപടിവേണം. സിപിഐ എം ആവശ്യപ്പെട്ടു.

    ReplyDelete