മുല്ലപ്പെരിയാറിലെ ഡാം നിലനിര്‍ത്തി അതിന് സുരക്ഷാഡാം പണിയുക എന്ന ആശയം മുന്നോട്ടു വയ്ക്കുമോ എന്നായിരുന്നു ചോദ്യോത്തരവേളയില്‍ വാഹിദിന്റെ ചോദ്യം. പുതിയ ഡാമിനായി ഇടുക്കിയില്‍ നടക്കുന്ന ജനകീയ സമരത്തെ വാഹിദ് പരിഹസിച്ചു. മുല്ലപ്പെരിയാര്‍ഡാം പൊളിക്കുമെന്നാണ് തമിഴ്നാട്ടില്‍ പ്രചാരണം. ഡാം ഇപ്പോള്‍ പൊട്ടും... ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് കേരളത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും വാഹിദ് പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച വാഹിദിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേരള നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വാഹിദ് സ്വീകരിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും പിജെ ജോസഫ് പറഞ്ഞു. ഇതോടെ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി.
റൂര്‍ക്കി ഐഐടിയുടേത് ഉള്‍പ്പെടെ രണ്ട് റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നും ഇതിനെതിരെ ആര് നിലപാടെടുത്താലും അംഗീകരിക്കില്ലെന്നും ജോസഫ് പറഞ്ഞെങ്കിലും ബഹളം രൂക്ഷമായി. വാഹിദ് പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗമായ വി ടി ബലറാം ഫെയ്സ്ബുക്കിലൂടെ കേരളവിരുദ്ധ നിലപാട് പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.
ഇതിനിടെ, അബ്ദുള്ളക്കുട്ടിയെ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. സംസ്ഥാനത്തെ ദുരന്ത}നിവാരണ വകുപ്പ് പരാജയമാണെന്നു പറഞ്ഞ് അബ്ദുള്ളക്കുട്ടി പുതിയ ഡാമിനെതിരായ പരാമര്‍ശങ്ങളുമായി മുന്നോട്ടുപോയതോടെ മന്ത്രി ജോസഫ് എഴുന്നേറ്റ് രൂക്ഷമായി പ്രതികരിച്ചു. അംഗം കാര്യങ്ങള്‍ പഠിക്കാതെ പരാമര്‍ശം നടത്തുകയാണെന്ന് ജോസഫ് പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയത്തെ ഹൈക്കോടതിയില്‍ തള്ളിപ്പറഞ്ഞത് സര്‍ക്കാര്‍ നിയോഗിച്ച എ ജിയാണെന്നും അതിന് അനുമതി നല്‍കിയത് മന്ത്രി തിരുവഞ്ചൂരാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണകക്ഷിയംഗങ്ങളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വി എസ് ചൂണ്ടിക്കാട്ടി.
വെട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പുതിയ ഡാം എന്ന ആശയത്തില്‍നിന്ന് പിറകോട്ട് പോകില്ലെന്ന് പറഞ്ഞു. വ്യത്യസ്തമായ നിലപാട് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. പിറവം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം ചോദ്യം ശരിയായില്ലെന്ന് ചില ഭരണകക്ഷിയംഗങ്ങള്‍ വാഹിദിനോടും അബ്ദുള്ളക്കുട്ടിയോടും കയര്‍ത്ത് പറയുന്നതും കാണാമായിരുന്നു.
deshabhimani 090312
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരള നിലപാടിനെതിരെ രണ്ട് ഭരണകക്ഷിയംഗങ്ങള്‍ നിയമസഭയില്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള പ്രക്ഷുബ്ധമായി. വെട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി ജെ ജോസഫും ഈ അംഗങ്ങളെ തള്ളിപ്പറഞ്ഞ് തടിതപ്പി. കോണ്‍ഗ്രസ് എംഎല്‍എമാരായ എം എ വാഹിദും എ പി അബ്ദുള്ളക്കുട്ടിയുമാണ് സംസ്ഥാന നിലപാടിനെതിരായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഫെയ്സ്ബുക്കില്‍ കോണ്‍ഗ്രസ് അംഗം വി ടി ബലറാം കേരള നിലപാടിനെതിരെ പരാമര്‍ശം നടത്തുന്നതും വിമര്‍ശവിധേയമായി.
ReplyDelete