Wednesday, March 7, 2012

ചിദംബരത്തെ കുറ്റവിമുക്തനാക്കിയ കോടതിയുടെ നിയമവ്യാഖ്യാനം തെറ്റ്: സുബ്രഹ്മണ്യസ്വാമി

2ജി സ്പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ നിയമവ്യാഖ്യാനം തെറ്റായിരുന്നുവെന്ന് ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യസ്വാമി പറഞ്ഞു. സുപ്രീംകോടതി 16ന് ഈ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മന്‍മോഹന്‍സിങ്ങിനും സോണിയാഗാന്ധിക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശേരി എസ്സിഎംഎസ് കോളജില്‍ "ഉന്നതതലങ്ങളിലെ അഴിമതി" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2ജി എന്നാല്‍ , സോണിയാജിയും രാഹുല്‍ജിയും ആണെന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വിചാരം. 10 വര്‍ഷംമുമ്പ് സൈക്കിളില്‍ യാത്രചെയ്തിരുന്ന എ രാജ എങ്ങനെ 4000 കോടിയുടെ ഉടമയായെന്ന് മന്‍മോഹന്‍സിങ് അന്വേഷിച്ചില്ലെന്ന് പറയുന്നതു വെറുതെയാണ്. ഭൂരിപക്ഷം മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ടാണ് അക്ഷരം പഠിച്ച ചിദംബരത്തിനു വിദഗ്ധമായി അഴിമതി നടത്താന്‍ കഴിഞ്ഞത്. 2ജി ഇടപാടില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും എവിടെയൊക്കെയാണ് ഒപ്പിടേണ്ടതെന്നും ചിദംബരമാണ് രാജയ്ക്ക് പറഞ്ഞുകൊടുത്തിരുന്നത്. 2ജി സ്പെക്ട്രത്തിന്റെ ലൈസന്‍സ് മൂന്നുവര്‍ഷത്തേക്കു വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു നിയമം. എന്നാല്‍ , ഇതുവാങ്ങിയ കമ്പനികളെയടക്കം വിറ്റ് ചിദംബരം നിയമത്തെ മറികടന്നു. ഈ കമ്പനികള്‍ വാങ്ങിയത് പാകിസ്ഥാന്റെയും ചൈനയുടെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട കമ്പനികളായിരുന്നു. അതുകൊണ്ട് 2ജി സ്പെക്ട്രം കേസ് രാജ്യദ്രോഹക്കുറ്റത്തിന്റെയും പരിധിയില്‍വരും- അദ്ദേഹം പറഞ്ഞു. എസ്സിഎംഎസ് ചെയര്‍മാന്‍ ജി പി സി നായര്‍ സംബന്ധിച്ചു.

deshabhimani 070312

No comments:

Post a Comment