Friday, March 2, 2012

സമൂഹത്തെ കലുഷിതമാക്കിയതില്‍ ക്രൈസ്തവര്‍ക്കും പങ്ക്: യുഹാനോന്‍ മാര്‍ മിലിത്തിയോസ്

തൃപ്രയാര്‍ : കേരളീയ സമൂഹത്തെ കലുഷിതമാക്കിയതില്‍ ക്രൈസ്തവ സമൂഹമടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പങ്കുണ്ടെന്ന് ബിഷപ് യുഹാനോന്‍ മാര്‍ മിലിത്തിയൂസ് ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എന്തിനെയാണോ യേശു എതിര്‍ത്തത് അതെല്ലാം ഇന്ന് പുനഃസ്ഥാപിക്കുകയാണ്. ന്യൂനപക്ഷ അപ്രമാദിത്വത്തെ എതിര്‍ക്കേണ്ടത് ഭൂരിപക്ഷ അപ്രമാദിത്വംകൊണ്ടല്ല. ഇന്ന് ഭൂരിപക്ഷസമൂഹം കുറുവടിയെടുക്കുന്നത് അവരുടെ അനുനായികള്‍ക്കെതിരെയാണ്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത് മതാത്മകതയാണ്. ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത വിഷയമായി മതാത്മകത മാറുന്നു. ആത്മീയമേഖലകള്‍ അടിമത്തം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇറ്റലിക്കാരുടെ മുന്നില്‍ നിന്നുകൊണ്ട് എത്രകാലം നമ്മുടെ വിദേശകാര്യമന്ത്രി നിയമം നടപ്പാക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും ബിഷപ് പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് കേരളീയ സമൂഹവും മതനിരപേക്ഷതയും എന്ന വിഷയാവതരണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി എം അഹമ്മദ് സ്വാഗതവും കണ്‍വീനര്‍ വി എസ് റെജി നന്ദിയും പറഞ്ഞു.

deshabhimani 010312

1 comment:

  1. കേരളീയ സമൂഹത്തെ കലുഷിതമാക്കിയതില്‍ ക്രൈസ്തവ സമൂഹമടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പങ്കുണ്ടെന്ന് ബിഷപ് യുഹാനോന്‍ മാര്‍ മിലിത്തിയൂസ് ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എന്തിനെയാണോ യേശു എതിര്‍ത്തത് അതെല്ലാം ഇന്ന് പുനഃസ്ഥാപിക്കുകയാണ്. ന്യൂനപക്ഷ അപ്രമാദിത്വത്തെ എതിര്‍ക്കേണ്ടത് ഭൂരിപക്ഷ അപ്രമാദിത്വംകൊണ്ടല്ല. ഇന്ന് ഭൂരിപക്ഷസമൂഹം കുറുവടിയെടുക്കുന്നത് അവരുടെ അനുനായികള്‍ക്കെതിരെയാണ്

    ReplyDelete