യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ ആറുകോടിയിലേറെ തൊഴിലാളികള്‍ അണിചേരും. ഐഎന്‍ടിയുസി അടക്കം എട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളാണ് ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റും കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ വക്താവുമായ ഡോ. സഞ്ജീവറെഡ്ഡിയും സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രേഡ് യൂണിയന്‍ സംഘടനകള്‍ യോജിച്ചുള്ള പണിമുടക്ക് രാജ്യത്ത് ആദ്യമാണ്. ബിഎംഎസ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും പിന്തുണ അറിയിച്ചു. കല്‍ക്കരി, ഊര്‍ജം, വാര്‍ത്താവിനിമയം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, തുറമുഖം, റോഡ്ഗതാഗതം, പെട്രോളിയം, പ്രതിരോധം, തോട്ടം, നിര്‍മാണം എന്നീ മേഖലകളിലെ തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ അണിനിരക്കും. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കാളികളാകും.
വിലക്കയറ്റം തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യ ആവശ്യം. തൊഴില്‍ നിയമങ്ങളുടെ ലംഘനം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍, പിരിച്ചുവിടല്‍, തൊഴില്‍നഷ്ടം, തൊഴിലുകളുടെ കരാര്‍വല്‍ക്കരണം, അസംഘടിതതൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം ഇടപെടണമെന്നും ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെടുന്നു. വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പണിമുടക്കിന് ട്രേഡ് യൂണിയനുകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി പ്രക്ഷോഭങ്ങള്‍ ട്രേഡ് യൂണിയനുകള്‍ നടത്തി. ദേശീയതലത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് സര്‍ക്കാരിന് നിവേദനം നല്‍കി. രാജ്യവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരം നടത്തി. എന്നാല്‍, സര്‍ക്കാര്‍ നിലപാടു മാറ്റിയില്ല. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ജൂലൈ 15ന് ചേര്‍ന്ന ട്രേഡ് യൂണിയന്‍ കൂട്ടായ്മ രാജ്യവ്യാപക പണിമുടക്കിന് തീരുമാനിച്ചത്. ഇപ്പോഴത്തെ ദേശീയപണിമുടക്കും സമരത്തിന്റെ ഒരു ഘട്ടം മാത്രമാണ്. നയംമാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും. ലക്ഷക്കണക്കിന് തൊഴിലാളികളെ അണിനിരത്തി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അതുകൊണ്ടും ഫലമില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.
തൊഴിലാളിവിരുദ്ധ നയങ്ങളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തണം. ആവശ്യങ്ങള്‍ പരിഗണിക്കാനും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാകണം. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തോടുള്ള ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം. ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങളോട് മുഖംതിരിക്കുന്ന സമീപനം ആശങ്ക സൃഷ്ടിക്കുന്നതാണ്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമരത്തിനാകും രാജ്യം സാക്ഷ്യംവഹിക്കുക- നേതാക്കള്‍ പറഞ്ഞു. സിഐടിയു ദേശീയവൈസ്പ്രസിഡന്റ് എം കെ പന്ഥെ, എഐടിയുസി നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, എച്ച്എംഎസ് നേതാവ് ഉംറാവുള്‍ പുരോഹിത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മുന്‍നിരയിലുണ്ടാകും: ഐഎന്‍ടിയുസി
ദേശീയപണിമുടക്കില്‍നിന്ന് ഐഎന്‍ടിയുസി പിന്മാറുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേശീയ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡി എംപി പറഞ്ഞു. ഐഎന്‍ടിയുസി നേതാക്കളെന്ന പേരില്‍ ചിലര്‍ വ്യാജപ്രചാരണം നടത്തുന്നുണ്ട്. അതൊന്നും ശരിയല്ലെന്നുംപണിമുടക്കില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുന്നില്‍തന്നെയുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ ഐഎന്‍ടിയുസി സമരം നടത്തരുതെന്നു പറയുന്നതില്‍ അര്‍ഥമില്ല. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നിരോധിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ടി പണിമുടക്ക് നിരോധിച്ചതായും തനിക്ക് അറിയില്ല. പണിമുടക്കും സമരവുമെല്ലാം സര്‍ക്കാരുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമാണ്. ഇടതുപക്ഷപാര്‍ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് പാര്‍ടിക്ക് കേന്ദ്രം ഭരിക്കാമെങ്കില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ഐഎന്‍ടിയുസി സമരം നടത്തുന്നതിലും തെറ്റില്ല. ഇതെല്ലാം ട്രേഡ് യൂണിയന്‍ ഐക്യത്തിന്റെ ഭാഗമാണ്. യോജിച്ച പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നത്. ബംഗാളിലെ ഐഎന്‍ടിയുസി ഘടകം പണിമുടക്കില്‍നിന്ന് പിന്മാറിയെന്നതും വ്യാജപ്രചാരണമാണ്. ഐഎന്‍ടിയുസിയുടെ ബംഗാള്‍ അധ്യക്ഷനെ അടുത്തയിടെ മാറ്റിയിരുന്നു. അദ്ദേഹമാണ് പിന്മാറ്റവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പ്രദീപ് ഭട്ടാചാര്യയാണ് ബംഗാളിലെ ഐഎന്‍ടിയുസി ഘടകത്തിന്റെ പുതിയ അധ്യക്ഷന്‍. പണിമുടക്കിന് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്- സഞ്ജീവറെഡ്ഡി പറഞ്ഞു.
ദേശാഭിമാനി 04092010
യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ ആറുകോടിയിലേറെ തൊഴിലാളികള്‍ അണിചേരും. ഐഎന്‍ടിയുസി അടക്കം എട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളാണ് ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റും കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ വക്താവുമായ ഡോ. സഞ്ജീവറെഡ്ഡിയും സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രേഡ് യൂണിയന്‍ സംഘടനകള്‍ യോജിച്ചുള്ള പണിമുടക്ക് രാജ്യത്ത് ആദ്യമാണ്. ബിഎംഎസ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും പിന്തുണ അറിയിച്ചു.
ReplyDeleteപണിമുടക്കിന് കെ.എസ്.ഇ.ബി.വർക്കേഴ്സ് അസ്സോസിയേഷന്റ്റെ വിപ്ലവാഭിവാദ്യങ്ങൾ
ReplyDeleteദേശീയ പണിമുടക്കിലേക്ക് നയിച്ച കാരണങ്ങൾ http://ksebwakply.blogspot.com/2010/08/blog-post_31.html
ReplyDeleteസെപ്തംബർ 7 ദേശീയ പണിമുടക്ക് http://ksebwakply.blogspot.com/2010/08/7.html
ReplyDelete