പത്തിന് രാവിലെ 9.30ന് മണ്ണുത്തിയിലും 10.15ന് കുട്ടനെല്ലൂരും 11ന് പുത്തൂരും 12ന് നായരങ്ങാടിയിലും 2.30ന് തലോരിലും 3.15ന് പാലിയേക്കരയിലും 4ന് ആമ്പല്ലൂരിലും 4.45ന് മണ്ണംപേട്ടയിലും 5.30ന് വരന്തരപ്പിള്ളിയിലും വിശദീകരണ യോഗം സംഘടിപ്പിക്കും. 11ന് രാവിലെ 9.30ന് പുതുക്കാടും 10.15ന് നന്തിക്കരയിലും 11ന് കൊടകരയിലും 12ന് കോടാലിയിലും 2.30ന് ചൗക്കയിലും 3.15ന് പോട്ട സെന്ററിലും 4ന് ചാലക്കുടിയിലും 4.45ന് മേലൂരിലും പര്യടനം നടത്തി വൈകിട്ട് 5.30ന് കൊരട്ടിയില്‍ സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വര്‍ഗ-ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ബഹുജനങ്ങളെ അണിനിരത്തി ഉപരോധസമരവും സംഘടിപ്പിക്കാനും സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. ടോള്‍ കൊള്ളയ്ക്ക് അനുമതി നല്‍കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയം തിരുത്തുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു.
deshabhimani 090312
തൃശൂര്‍ ദേശീയപാതയിലെ ടോള്‍ കൊള്ളയ്ക്കെതിരെ സിപിഐ എം നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി നടത്തുന്ന സമരപ്രചാരണ ജാഥ വെള്ളിയാഴ്ച വൈകിട്ട് തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. ബി ഡി ദേവസി എംഎല്‍എ ക്യാപ്റ്റനും സി രവീന്ദ്രനാഥ് എംഎല്‍എ വൈസ് ക്യാപ്റ്റനുമായ സമരപ്രചാരണജാഥ 11വരെ പ്രയാണം നടത്തും. പി തങ്കം, കെ ജെ ഡിക്സണ്‍ , ഇ സി സുരേഷ്, കെ എം വാസുദേവന്‍ , ഹൈമാവതി ശിവന്‍ എന്നിവരാണ് ജാഥാംഗങ്ങള്‍ . വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു എംപി ജാഥ ഉദ്ഘാടനം ചെയ്യും.
ReplyDelete