Wednesday, March 7, 2012

സിപിഐ എം പ്രക്ഷോഭത്തിന്

തൃശൂര്‍ മലിനീകരണ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

തൃശൂര്‍ നഗരത്തിലെ മാലിന്യ സംസ്കരണ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം നേതൃത്വത്തില്‍ നടന്ന ബഹുജന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യു പി ജോസഫ് കണ്‍വീനറും വര്‍ഗീസ് കണ്ടംകുളത്തി, പി കെ ഷാജന്‍ , എം എം അവറാച്ചന്‍ എന്നിവര്‍ ജോ. കണ്‍വീനറുമായി തൃശൂര്‍ മലിനീകരണ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
മാലിന്യത്തിന്റെ ദൂഷ്യവശം ഏറ്റുവാങ്ങുന്ന വിവിധ ജനവിഭാഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്ത കണ്‍വന്‍ഷനിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. കലാ സംസ്കാരിക പ്രവര്‍ത്തകര്‍ , വിദ്യാര്‍ഥികള്‍ , യുവജനങ്ങള്‍ , ജീവനക്കാര്‍ , നഗരസഭാ തൊഴിലാളികള്‍ , ജനപ്രതിനിധികള്‍ , യുവാക്കള്‍ , വീട്ടമ്മമാര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന വിപുലമായ ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചത്. മുണ്ടശേരി സ്മാരക ഹാളില്‍ കണ്‍വന്‍ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണം പ്രഖ്യാപിച്ചത്.

നഗരമാലിന്യ പ്രശ്ന പരിഹാരത്തിന് പ്രായോഗികവും സുതാര്യവുമായ ഏത് നടപടിക്കും പിന്തുണ നല്‍കുന്ന സമീപനമാണ് സിപിഐ എം സ്വീകരിച്ചതെന്ന് മൊയ്തീന്‍പറഞ്ഞു. ജനതാല്‍പ്പര്യം പ്രതിഫലിപ്പിക്കാത്ത ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് കോര്‍പറേഷന്‍ നേതൃത്വം തയ്യാറായത്. പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് വ്യക്തമായത്. പ്രശ്നം പരിഹരിക്കാന്‍ താല്‍പ്പര്യമില്ലാത്ത കരാറുകാരുടെയും കൂട്ടുനില്‍ക്കുന്നവരുടെയും മേച്ചില്‍പ്പുറമായി മാലിന്യ പ്രശ്നത്തെ മാറ്റിയിരിക്കയാണ്. ഏകപക്ഷീയ തീരുമാനങ്ങളുമായി പ്രശ്നത്തെ യുഡിഎഫ് സങ്കീര്‍ണമാക്കി. മുഖ്യമന്ത്രിയടക്കം അവരുടെ നേതാക്കള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. സഹകരണത്തിന്റെ ഭാഷയില്‍ സംസാരിച്ചാല്‍ അത് കേള്‍ക്കാന്‍പോലും താല്‍പ്പര്യമില്ല-അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 13ന് കോര്‍പറേഷന്റെ 55 ഡിവിഷനുകളിലും പ്രതിഷേധ ധര്‍ണ നടത്തും. കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. യു പി ജോസഫ് അധ്യക്ഷനായി. വൈശാഖന്‍ , സംവിധായകന്‍ അമ്പിളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മനാഭന്‍ , മുരളി പെരുനെല്ലി, ജില്ലാ കമ്മിറ്റിയംഗം കെ വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പി കെ ഷാജന്‍ സ്വാഗതവും ആര്‍ ബിന്ദു നന്ദിയും പറഞ്ഞു

deshabhimani 070312

1 comment:

  1. തൃശൂര്‍ നഗരത്തിലെ മാലിന്യ സംസ്കരണ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം നേതൃത്വത്തില്‍ നടന്ന ബഹുജന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യു പി ജോസഫ് കണ്‍വീനറും വര്‍ഗീസ് കണ്ടംകുളത്തി, പി കെ ഷാജന്‍ , എം എം അവറാച്ചന്‍ എന്നിവര്‍ ജോ. കണ്‍വീനറുമായി തൃശൂര്‍ മലിനീകരണ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

    ReplyDelete