Friday, March 9, 2012

ഉദ്ഘാടനം "കെങ്കേമം"; ശിലാഫലകത്തിന് കെഎസ്ഇബി ഓഫീസില്‍ വിശ്രമം

കെഎസ്ഇബി ഹരിപ്പാട് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസം. ശിലാഫലകം ഹരിപ്പാട് വൈദ്യുതി ഓഫീസില്‍ വിശ്രമിക്കുന്നു. ഫെബ്രുവരി ഏഴിനാണ് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് വലിയ മേളയാക്കിയായിരുന്നു ഉദ്ഘാടനമാമാങ്കം. ഡിവിഷന്‍ ഓഫീസിന് വാടകകെട്ടിടം കണ്ടെത്താനോ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.

ഹരിപ്പാട് ഡിവിഷനിലേക്ക് നിയമിച്ച എക്സിക്യൂട്ടീവ് എന്‍ജിനിയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറും മറ്റ് ജീവനക്കാരും പ്രവര്‍ത്തനം തുടങ്ങാത്ത ഓഫീസിലെത്തി തിരികെ പോകുകയാണ്. ഇതോടൊപ്പംതന്നെ ഉദ്ഘാടനം നിര്‍വഹിച്ച ഹരിപ്പാട് വൈദ്യുതി ഭവന്‍ നിര്‍മാണത്തിന്റെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. വൈദ്യുതിഭവന്റെ നിര്‍മാണത്തിന്റെ എസ്റ്റിമേറ്റുപോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. കോണ്‍ഗ്രസ് അനുകൂല ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനയില്‍പ്പെട്ട നേതാക്കന്മാരെയാണ് ഹരിപ്പാട് ഡിവിഷന്‍ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. ഡിവിഷന്‍ ഓഫീസിന് വാടകയ്ക്ക് കെട്ടിടം എടുക്കാന്‍ തയ്യാറാകാത്ത ബോര്‍ഡ് മുതുകുളം സെക്ഷന്‍ ഓഫീസിനുവേണ്ടി വന്ദികപ്പള്ളിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കെട്ടിടം ഓഫീസിനായി ഫര്‍ണിഷിങ് നടക്കുകയാണ്. മുതുകുളത്തുനിന്നുള്ള ബോര്‍ഡംഗത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ വടക്കേ അറ്റത്തായി നിര്‍ദിഷ്ട മുതുകുളം സെക്ഷന്‍ ഓഫീസിന്റെയും വടക്കേ അറ്റത്ത് ഓഫീസിന് നല്‍കാനായി കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നു.

deshabhimani 080312

1 comment:

  1. കെഎസ്ഇബി ഹരിപ്പാട് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസം. ശിലാഫലകം ഹരിപ്പാട് വൈദ്യുതി ഓഫീസില്‍ വിശ്രമിക്കുന്നു. ഫെബ്രുവരി ഏഴിനാണ് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് വലിയ മേളയാക്കിയായിരുന്നു ഉദ്ഘാടനമാമാങ്കം. ഡിവിഷന്‍ ഓഫീസിന് വാടകകെട്ടിടം കണ്ടെത്താനോ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.

    ReplyDelete