Wednesday, March 7, 2012

ബോംബെ രവിക്ക് ആദരാഞ്ജലി

ശ്രുതിമധുരമായ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ സംഗീത സംവിധായകന്‍ ബോംബെ രവി ബുധനാഴ്ച മുംബൈയില്‍ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ രാത്രി ഏഴിനായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.

ഹിന്ദിയിലും മലയാളത്തിലുമായി ഇരുനൂറ്റിയെഴുപത്തഞ്ചിലധികം സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച രവിയുടെ ഗാനങ്ങളില്‍ ഭൂരിപക്ഷവും ഹിറ്റുകളായി. 1926ല്‍ ഡല്‍ഹിയില്‍ ജനിച്ച രവിശങ്കര്‍ ശര്‍മയ്ക്ക് ശാസ്ത്രീയസംഗീതത്തില്‍ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. അച്ഛന്‍ പാടിയിരുന്ന ഭജനുകള്‍ കേട്ട് സംഗീതപഠനം ആരംഭിച്ച അദ്ദേഹം ഇലക്ട്രീഷ്യനായി തൊഴില്‍ ചെയ്യുന്ന കാലത്തു തന്നെ സംഗീതോപകരണങ്ങളില്‍ പ്രാവീണ്യം നേടി. അമ്പതുകളില്‍ മുംബൈയിലെത്തിയ അദ്ദേഹത്തെ അക്കാലത്തെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഹേമന്ദ്കുമാറിനെ കണ്ടെത്തി മുംബൈ സിനിമാലോകത്തിന് പരിചയപ്പെടുത്തി.

1957ല്‍ അശോക് കുമാര്‍ നായകനായ ഏക് സാല്‍ എന്ന ചിത്രത്തിലൂടെയാണ് രവി സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചൗദ്വിന്‍ കാ ചാന്ദ്, ആജ് മേരേ യാര്‍ , ദോലി ചാദ് കേ ദുല്‍ഹന്‍ എന്നിവ വലിയ ജനപ്രീതി നേടിയ ഗാനങ്ങളാണ്. മഹേന്ദ്ര കപൂര്‍ , ആശ ഭോസ്ലെ എന്നിവര്‍ക്ക് മികച്ച ഗാനങ്ങള്‍ നല്‍കി പ്രശസ്തരാക്കിയതിനു പിന്നില്‍ രവിയുടെ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹിന്ദി സിനിമയോടു വിടപറഞ്ഞു. 14 വര്‍ഷത്തിനുശേഷം രവി തിരിച്ചെത്തിയത് മലയാളത്തില്‍ സംഗീതസംവിധാനം ആരംഭിച്ചുകൊണ്ടാണ്. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനംചെയ്ത നഖക്ഷതങ്ങള്‍; എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി. പഞ്ചാഗ്നി, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പാഥേയം, ഗസല്‍ , പരിണയം  തുടങ്ങിയ 14 സിനിമയില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു. ബോംബെ ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഭാര്യ 1986ല്‍ മരിച്ചു. മകന്‍ അജയ്.

deshabhimani news

1 comment:

  1. ശ്രുതിമധുരമായ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ സംഗീത സംവിധായകന്‍ ബോംബെ രവി ബുധനാഴ്ച മുംബൈയില്‍ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ രാത്രി ഏഴിനായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.

    ReplyDelete