Friday, April 19, 2013
ദൂരദര്ശന് 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ തുടങ്ങുന്നു
മുഴുവന്‍സമയ മലയാളം വാര്‍ത്താചാനല്‍ സജീവ പരിഗണനയിലാണെന്ന് ദൂരദര്ശന് ഡയറക്ടര്‍ ജനറല്‍ എസ് എം ഖാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുള്ള സംവിധാനമുണ്ടെങ്കിലും മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകരെ നിയോഗിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. തിരുവനന്തപുരം യൂണിറ്റിലെ കരാര്‍ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും. മുഴുവന്‍സമയ വാര്‍ത്താചാനല്‍ ആദ്യമായി മേയില്‍ പാറ്റ്നയില്‍ ആരംഭിക്കും. 24 മണിക്കൂര്‍ റേഡിയോ വാര്‍ത്താചാനലും പരിഗണനയിലുണ്ട്.
തിരുവനന്തപുരം ദൂരദര്‍ശനില്‍ നടപ്പാക്കിയ വാര്‍ത്താ വെബ്കാസ്റ്റിങ്ങിന്റെയും ഡിജിറ്റല്‍ ആര്‍കൈവ്സിന്റെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എസ് എം ഖാന്. മലയാളം വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണംചെയ്ത് 10 മിനിറ്റിനകം വെബ്കാസ്റ്റില്‍ ലഭ്യമാകും. ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രത്തിലെ കഴിഞ്ഞവര്‍ഷത്തെ വരുമാനം 15 കോടിയാണ്. തൊട്ടുമുന്‍വര്‍ഷം 11 കോടിയായിരുന്നു. ആവശ്യമായ ചെലവിന്റെ 50 ശതമാനം സ്വന്തം വരുമാനത്തില്‍നിന്നും ബാക്കി കേന്ദ്രസര്ക്കാരില്നിന്നുമാണ് ലഭിക്കുന്നത്. നിലവിലെ ഒഴിവുകള്‍ നികത്താന്‍ നടപടി തുടങ്ങി. ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രത്തില്‍ പുതിയ സ്റ്റുഡിയോ തുറന്നതായും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ന്യൂസ് ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പി കെ സുഭാഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment