കയറ്റുമതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രത്യേക സാമ്പത്തികമേഖലകള്‍(സെസ്) സ്ഥാപിക്കാനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ ഇളവുവരുത്തി. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയാണ് കയറ്റിറക്കുമതി നയത്തിലെ വാര്‍ഷിക അനുബന്ധം പുറത്തിറക്കുന്ന പരിപാടിയില്‍ ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിച്ചും നിയമങ്ങള്‍ കാറ്റില്‍പറത്തിയും പ്രവര്‍ത്തിക്കുന്ന പ്രത്യേക സാമ്പത്തികമേഖലകള്‍ കൂടുതലായി സ്ഥാപിക്കാനാണ് ഇളവുകള്‍.
പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂവിസ്തൃതിപരിധി പകുതിയായി കുറയ്ക്കും. വിവിധോദ്ദേശ്യ പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമി 1000 ഹെക്ടറില്‍നിന്ന് 500 ഹെക്ടറായി കുറയ്ക്കും. ഒരുല്‍പ്പന്നംമാത്രം ഉല്‍പ്പാദിപ്പിക്കുന്ന സെസുകള്‍ക്ക് ഇപ്പോള്‍ ആവശ്യമായ കുറഞ്ഞ ഭൂമി 100 ഹെക്ടറാണ്. ഇത് 50 ഹെക്ടറായി കുറയ്ക്കും. സെസുകള്‍ കൈമാറ്റംചെയ്യാനും വില്‍ക്കാനും അനുവദിക്കും. ഐടി, ഐടി അനുബന്ധ മേഖലകള്‍ എന്നിവയ്ക്കായുള്ള പ്രത്യേക സാമ്പത്തികമേഖലകള്‍ക്ക് ഇനി കുറഞ്ഞ ഭൂവിസ്തൃതിപരിധി നിബന്ധന ഉണ്ടാകില്ല. കെട്ടിടവിസ്തൃതിയില്‍ മാത്രമായി നിബന്ധന ഒതുക്കും.
മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, പുണെ എന്നീ നഗരങ്ങളില്‍ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര മീറ്ററെങ്കിലും വിസ്തൃതിയുള്ള കെട്ടിടങ്ങളുണ്ടെങ്കില്‍ ഐടി, ഐടിഇഎസ് പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിക്കാം. ബി ക്ലാസ് നഗരങ്ങളില്‍ ഇത് 50,000 ചതുരശ്രമീറ്ററും മറ്റു നഗരങ്ങളില്‍ 25,000 ചതുരശ്രമീറ്ററുമായിരിക്കും. കയറ്റുമതിക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കയറ്റിറക്കുമതിച്ചെലവ് കുറയ്ക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. 2012-13ല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 1.76 ശതമാനം കുറവുവന്നു. വ്യാപാരക്കമ്മി 2011-12ലെ 18340 കോടി ഡോളറില്‍നിന്ന് 19,091 കോടി ഡോളറായി വര്‍ധിച്ചു. പുതിയ കയറ്റുമതിമേഖലകള്‍ കണ്ടെത്തിയാല്‍ മാത്രമേ കയറ്റുമതി വര്‍ധിപ്പിക്കാനാകൂ എന്ന് മന്ത്രി അവകാശപ്പെട്ടു.
deshabhimani
No comments:
Post a Comment