Thursday, April 18, 2013

യുഎസിലും സ്വദേശിവത്കരണം


വാഷിംഗ്ടണ്‍: സൗദിക്കു പിന്നാലെ യു എസും തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. പുറം രാജ്യത്തുള്ളവര്‍ക്ക് യു എസ് തൊഴില്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കാന്‍ എച്ച്1ബി അല്ലെങ്കില്‍ എല്‍1  വിസ ലഭിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. 50 ഉം അതിനുമുകളിലും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൊത്തം എണ്ണത്തിന്റെ 30 നു മുകളിലും 50നു താഴെയും വരുന്ന ശതമാനം എച്ച്1ബി വിസയില്‍ പണിയെടുക്കുന്നവരാണെങ്കില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ പിഴശിക്ഷ ചുമത്താനുള്ള നിയമം യു എസ് പാസാക്കി.

പരിധി ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ അധികമായി വരുന്ന ഈ വിഭാഗങ്ങളിലെ ഓരോ എണ്ണത്തിനും 5000 ഡോളര്‍ വീതം പിഴയൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇത്തരം  വര്‍ക്ക് വിസകളില്‍  യു എസുമായി തൊഴില്‍ ബന്ധം സ്ഥാപിച്ചിരിക്കുന്ന ഇന്ത്യന്‍ ഐ ടി സ്ഥാപനങ്ങളെ പുതിയ തൊഴില്‍ നയം പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. രാജ്യത്ത പ്രമുഖ ഐ.ടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവയെ നിയമം സാരമായി ബാധിക്കും. അതേമസമയം ഐബിഎം, ഇന്‍ഡല്‍, മൈക്രോസോഫ്ട് പോലുള്ള കമ്പനികളെ പുതിയ തൊഴില്‍ നയം ബാധിക്കില്ല.

janayugom 180413

No comments:

Post a Comment