Friday, April 12, 2013

പകല്‍ വൈദ്യുതി നിയന്ത്രണം തുടരും


സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. പകല്‍ വൈദ്യുതി നിയന്ത്രണം നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും രാത്രികാലങ്ങളില്‍ ഒര് മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം വര്‍ധിപ്പിക്കാത്തതാണ് കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതെന്നാണ് കെഎസ്ഇബിയുടെ വാദം. വെള്ളിയാഴ്ച വരെ പകല്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് കൊച്ചി ബിഎസ്ഇഎസ് നിലയം പൂട്ടി. നാഫ്ത ലഭിക്കാത്തതാണ് നിയയം അടച്ചുപൂട്ടാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നതും ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 17 ശതമാനം മത്രം വെള്ളമേ അവശേഷിക്കുന്നുള്ളൂവെന്നതും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു..

deshabhimani

No comments:

Post a Comment