ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസം വധശിക്ഷ ഇളവ് ചെയ്യാന്‍ ന്യായമാകില്ലെന്ന് സുപ്രീകോടതി വിധിച്ചു. ജ. ജി എസ് സിംഘ്വി, ജ. ജെ എസ് ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.ദയാഹര്‍ജി പ്രതികള്‍ക് കിട്ടുന്ന ആനുകൂല്ല്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
1993ല്‍ ഡല്‍ഹിയില്‍ യൂത്ത്കോണ്‍ഗ്രസ് ആസ്ഥാനത്ത് കാര്‍ബോംബ് സ്ഫോടനകേസിലെ പ്രതി ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവുമായ ദേവീന്ദര്‍ സിങ്ങ് ഭുള്ളറിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്് കോടതി വിധി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം എസ് ബിട്ടയെ ലക്ഷ്യമാക്കിയുള്ള സ്ഫോടനത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. കേസില്‍ ടാഡ കോടതി ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചു. സുപ്രീംകോടതി ശിക്ഷ ശരിവെച്ചു.
2003ല്‍ ഭുള്ളര്‍ ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളിയ തീരുമാനം വന്നത് 2011 ലാണ്. ഇത്രയും കാലം തീരുമാനം കാത്ത് ജയിലില്‍ കഴിയേണ്ടിവരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ശിക്ഷ ജീവപര്യന്തമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതിയിലെത്തിയത്.
രാജീവ്ഗാന്ധി വധക്കേസില്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് വിധി ബാധകമാകും.
deshabhimani
No comments:
Post a Comment