Friday, April 12, 2013

ഐആര്‍ഇയില്‍ സിഐടിയുവിന് ചരിത്രവിജയം


ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സില്‍ (ഐആര്‍ഇ) വെള്ളിയാഴ്ച നടന്ന ഹിതപരിശോധനയില്‍ സിഐടിയുവിന് ചരിത്രവിജയം. 54 വോട്ട് നേടി ഐആര്‍ഇ എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) അംഗീകൃത യൂണിയനായി. ചരിത്രത്തില്‍ ആദ്യമായാണ് ചവറ ഐആര്‍ഇയില്‍ സിഐടിയു അംഗീകൃത യൂണിയനാകുന്നത്. സിഐടിയു ഉള്‍പ്പെടെ നാലു യൂണിയനുകള്‍ക്കാണ് അംഗീകാരം കിട്ടിയത്. എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം കിട്ടിയില്ല.

ആകെയുള്ള 291 വോട്ടര്‍മാരില്‍ ഷിബു ബേബിജോണ്‍ നയിക്കുന്ന യുടിയുസി ബി 102 വോട്ട് നേടി ഒന്നാമതെത്തി. തിരുവിതാംകൂര്‍ മിനറല്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ (യുടിയുസി) 55 വോട്ടും ഐഎന്‍ടിയുസി 46 വോട്ടും നേടി. 44 വോട്ടാണ് അംഗീകാരം ലഭിക്കാന്‍ വേണ്ടിയിരുന്നത്. പതിനാലുവര്‍ഷത്തിനുശേഷം ആദ്യമായാണ് കമ്പനിയില്‍ ഹിതപരിശോധന നടന്നത്. സിഐടിയു യൂണിയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കോടതിയാണ് ഹിതപരിശോധന നടത്താന്‍ ഉത്തരവിട്ടത്്. എഐടിയുസിക്ക് ഇരുപത്തിരണ്ടും ബിഎംഎസിന് പത്തും വോട്ടുകളേ കിട്ടിയുള്ളൂ.

deshabhimani

No comments:

Post a Comment