Wednesday, April 24, 2013
സുധാകരനെതിരെ കോടതിയലക്ഷ്യം പറ്റില്ലെന്ന് എജി
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ സുധാകരന്‍ എംപിക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കില്ല. നടപടി വേണമെന്ന് ആവശ്യപ്പെട്ട അനുമതി ഹര്‍ജി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി നിരസിച്ചു. സമാന ആരോപണമുന്നയിച്ച കെ ബി ഗണേഷ്കുമാറിനെതിരെയും കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് എജി ഉത്തരവില്‍ വ്യക്തമാക്കി. സുധാകരനും ഗണേശിനുമെതിരെ പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാനാവില്ലെന്നാണ് എജിയുടെ വാദം. കെ സുധാകരനെതിരായ ആരോപണം സംബന്ധിച്ച സമാന പരാതി അറ്റോര്‍ണി ജനറല്‍ പരിശോധിച്ച് തള്ളിയിട്ടുണ്ടെന്നും എജിയുടെ ഉത്തരവില്‍ അവകാശപ്പെടുന്നു.
2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളക്കു നല്‍കിയ സ്വീകരണച്ചടങ്ങിലാണ് കെ സുധാകരനും ഗണേശും സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചത്. ബാര്‍ ലൈസന്‍സിന് അംഗീകാരം നല്‍കാന്‍ ജഡ്ജിമാര്‍ കോഴ വാങ്ങുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം എല്ലാ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നിട്ടും ഈ ആരോപണം കേവലം പത്രവാര്‍ത്ത മാത്രമാണെന്ന പേരില്‍ എജി ഇപ്പോള്‍ കൈയൊഴിയുകയാണ്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മുരിങ്ങൂര്‍ സ്വദേശി മനോജ് പുളിക്കനാണ് എജിയെ സമീപിച്ചത്. യുഡിഎഫ് നേതാക്കള്‍ പ്രതികളായ കേസില്‍ എജിയും എഡിജിപിയും പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സൂര്യനെല്ലിക്കേസില്‍ കുര്യനെതിരെ നടപടിയെടുക്കാന്‍ പറ്റില്ലെന്ന തരത്തില്‍ എഡിജിപി നിയമോപദേശം നല്‍കിയതും വിവാദമായിരുന്നു.
deshabhimani 240413
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment