Friday, September 13, 2013

“മുയ്‌മന്‍ റൊട്ടിയും കഴിച്ചോളീ”- വോട്ട് പിടിക്കാന്‍ രാഹുലിന്റെ പുതിയ മുദ്രാവാക്യം

ഉദയ്പുര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ മുദ്രാവാക്യവുമായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. "മുഴുവന്‍ റൊട്ടിയും കഴിക്കൂ, നൂറു ദിവസം പണിയെടുക്കൂ, സൗജന്യ മരുന്ന് വാങ്ങൂ, കോണ്‍ഗ്രസിന് വോട്ടുചെയ്യൂ" എന്ന മുദ്രാവാക്യമാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവച്ചത്. രാജസ്ഥാനില്‍ ആദിവാസിമേഖലയായ ഉദയ്പുരില്‍ നടന്ന ചടങ്ങിലാണ് രാഹുല്‍ പുതിയ മുദ്രാവാക്യം പുറത്തെടുത്തത്. "പകുതി റൊട്ടി കഴിക്കൂ, കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ" എന്നതായിരുന്നു മേഖലയില്‍ കോണ്‍ഗ്രസിന്റെ പഴയ മുദ്രാവാക്യം. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് റോഡുകളും വിമാനത്താവളങ്ങളും പണിയുന്നതാണ് വികസനമെന്നും എന്നാല്‍, ദരിദ്രരുടെ ഉന്നമനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment