Friday, September 6, 2013

അട്ടപ്പാടിയില്‍ ശിശുമരണത്തിനു കാരണം പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹവും

അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിന് പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹവും കാരണമാകുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. അട്ടപ്പാടിയുടെ പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രഭുദാസ് നടത്തിയ സര്‍വേയിലാണ് ശിശുമരണവുമായി ബന്ധപ്പെട്ട മറ്റൊരു കാരണം കൂടി വെളിപ്പെടുന്നത്. ഡോക്ടര്‍ പ്രഭുദാസിന്റെ നേതൃത്വത്തില്‍ നവജാത ശിശുക്കള്‍ നഷ്ടപ്പെട്ട 15 അമ്മമാരെയാണ് പരിശോധിച്ചത്. ഇവരില്‍ 13പേരും വിവാഹ പ്രായം എത്തും മുമ്പ് വിവാഹിതരാകുകയും അമ്മമാരാകുകുയും ചെയ്തു. ഇവര്‍ക്കൊന്നും ആവശ്യമായ തൂക്കവും ഇല്ല. എല്ലാവരും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണ്.

 2012ന് ശേഷം 56 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 13ന് കടമ്പാറ ഊരിലെ കാളിയമ്മയുടെ മരണത്തോടെ ശിശുമരണങ്ങളുടെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് യൂനിസെഫ് ഉള്‍പ്പെടെ നിരവധി സംഘങ്ങള്‍ അട്ടപ്പാടി സന്ദര്‍ശിച്ചു. കേന്ദ്ര -സംസ്ഥാന സംഘങ്ങളും സ്വകാര്യ സംഘടനകളുമെല്ലാം ശിശുമരണത്തെപറ്റി പഠനം നടത്തി. എല്ലാ പഠന റിപ്പോര്‍ട്ടുകളും ആദിവാസി മേഖലയിലെ ദുരിതങ്ങളാണ് പുറത്തുവിട്ടത്. പോഷകാഹാര ക്കുറവ്, ശുചിത്വമില്ലായ്മ, ശുദ്ധജലത്തിന്റെ അഭാവം തൊഴിലില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാണ് ഓരോ റിപ്പോര്‍ട്ടിലും ഉള്ളത്. ആദിവാസി പരമ്പരാഗത കൃഷിഇല്ലാതായി. ആഹാര രീതിയില്‍ മാറ്റം വന്നു. കൂലിപ്പണിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം, ഉപയോഗ ശൂന്യമായ റേഷനരി, കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം. ഇങ്ങനെ നീണ്ടുപോകുന്ന ഒരുപാട് വസ്തുതകളാണ് ഓരോ പഠന റിപ്പോര്‍ട്ടിലൂടെയും പുറത്തുവന്നത്. നിരവധികാരണങ്ങളില്‍ ഒന്നുകൂടി ശൈവ വിവാഹവും. റിപ്പോര്‍ട്ടുകള്‍ എല്ലാം പറയുന്നത് ശിശുമരണത്തിന് പ്രധാന കാരണം പോഷകാഹാരക്കുറവും എന്നാണ്. എന്നാല്‍ ആവശ്യമായ ആഹാരം ഇല്ലാത്തതാണ് ശിശുമരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ പഠിച്ചാല്‍ വ്യക്തമാകും. ഒരു കുടുംബത്തിന് വിശപ്പടക്കാന്‍ ആവശ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ല. ഇത് കൂടുതലായി ബാധിച്ചത് സ്ത്രീകളെയാണ്. ഒരു കുടുംബത്തിന്റെ വരുമാനം കുറയുമ്പോള്‍ അതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത് അമ്മമാരും പെണ്‍കുട്ടികളുമാണല്ലോ. ആദിവാസി അമ്മമാരിലും പെണ്‍കുട്ടികളിലും ഭൂരിപക്ഷവും മൂന്നുനേരവും ഭക്ഷണമില്ലാതെ വിശപ്പടിക്കി കഴിയുന്നവരാണ്

deshabhimani

No comments:

Post a Comment