Saturday, September 7, 2013

എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം

കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്എഫ്ഐക്ക് വന്‍ വിജയം. ഏഴ് ഗവ. കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആറ് കോളേജുകളില്‍ എസ്എഫ്ഐ യൂണിയന്‍ നേടി. മടപ്പള്ളി, മുചുകുന്ന്, മൊകേരി, സികെജി പേരാമ്പ്ര, കോടഞ്ചേരി കോളേജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി. നാല് ഐഎച്ച്ആര്‍ഡി കോളേജുകളില്‍ നാദാപുരം, കിളിയനാട്, തിരുവമ്പാടി മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി.

താമരശേരി ഐഎച്ച്ആര്‍ഡിയില്‍ ചെയര്‍മാന്‍, ജോ. സെക്രട്ടറി, എഡിറ്റര്‍ എന്നിവ കെഎസ്യു-എംഎസ്എഫ് സഖ്യത്തില്‍നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. ജില്ലയിലെ അഞ്ച് എയ്ഡഡ് കോളേജുകളില്‍ എസ്എന്‍ കോളേജില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. എസ്എന്‍ഡിപി കൊയിലാണ്ടി, മലബാര്‍ ക്രിസ്ത്യന്‍, ഗുരുവായൂരപ്പന്‍ കോളേജുകളില്‍ യൂണിയന്‍ നിലനിര്‍ത്തി. ദേവഗിരി കോളേജില്‍ കെഎസ്യുവില്‍നിന്ന് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി എഡിറ്റര്‍, ജനറല്‍ ക്യാപ്റ്റന്‍ എന്നിവ എസ്എഫ്ഐ പിടിച്ചെടുത്തു. ജില്ലയിലെ അണ്‍എയ്ഡഡ് കോളേജുകളായ എസ്എന്‍ കക്കോടിമുക്ക്, എന്‍എന്‍ വടകര എന്നിവിടങ്ങളില്‍ മുഴുന്‍ സീറ്റും എസ്എഫ്ഐ നേടി. സിഎസ്ഐ മുക്കാളി, ജെഡിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ യൂണിയന്‍ നേടി

മൊകേരി ഗവ. കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം

കുറ്റ്യാടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൊകേരി ഗവ. കോളേജില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. നേരത്തെ പിജി ക്ലാസ് പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. 160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ ലിബിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ആര്‍ നവ്യ (വൈസ് ചെയര്‍മാന്‍), ഒ ടി ശ്രുതി (ജനറല്‍ സെക്രട്ടറി), എം അഖിലേഷ് (സ്റ്റുഡന്റ് എഡിറ്റര്‍), ടി രജില്‍ (ജനറല്‍ ക്യാപ്റ്റന്‍), ജിതിന്‍രാജ് (ഫൈന്‍ആര്‍ട്സ്). മുഴുവന്‍ സീറ്റിലും വിജയം നേടിയ എസ്എഫ്ഐ സാരഥികളെ എസ്എഫ്ഐ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അഭിവാദ്യം ചെയ്തു. മൊകേരിയില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, പി നാണു, പി സി ഷൈജു എന്നിവര്‍ സംസാരിച്ചു.

ആറില്‍ അഞ്ചിടത്തും എസ്എഫ്ഐ

കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് മിന്നുന്ന വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന ആറ് കോളേജുകളില്‍ അഞ്ചെണ്ണത്തിലും എസ്എഫ്ഐ വിജയിച്ചു. കല്‍പ്പറ്റ എന്‍എംഎസ്എം, ബത്തേരി സെന്റ് മേരീസ്, മുട്ടില്‍ ഡബ്ല്യുഎംഒ, ബത്തേരി ഡോണ്‍ ബോസ്കോ, മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ തകര്‍പ്പന്‍ വിജയം നേടിയത്. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജില്‍ എംഎസ്എഫ് കുത്തക തകര്‍ത്ത് എസ്എഫ്ഐ ചരിത്രവിജയം കുറിച്ചു. ആകെയുള്ള ആറ് യുയുസിമാരില്‍ നാലും എസ്എഫ്ഐ നേടി. അഞ്ചിടത്ത് ചെയര്‍മാന്‍ സ്ഥാനം എസ്എഫ്ഐക്കാണ്. കെഎസ്യു-എംഎസ്എഫ്-എബിവിപി സംഖ്യത്തെയാണ് മിക്കകോളേജുകളിലും പരാജയപ്പെടുത്തിയത്.

അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഒരാഴ്ചമുമ്പ് നടന്ന പോളിടെക്നിക്ക് തെരഞ്ഞെടുപ്പിലെ വിജയം എസ്എഫ്ഐ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. ജില്ലയില്‍ ആകെയുള്ള രണ്ട് പോളിയിലും എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയിരുന്നു. കോളേജുകളിലും പോളിടെക്നിക്കുകളിലും കെഎസ്യു തീര്‍ത്തും നിലം പരിശായി. വമ്പിച്ച ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ചെറിയ വോട്ടുകള്‍ക്കാണ് ചുരുക്കം ചില സീറ്റുകള്‍ നഷ്ടപ്പെട്ടത്.

വിജയികള്‍: കല്‍പ്പറ്റ എന്‍എംഎസ്എം കോളേജ്- കെ പ്രണവ്(യുയുസി) എന്‍ പി ആദര്‍ശ്(ചെയര്‍മാന്‍) കെ ശ്രിന്‍ഷ(വൈസ് ചെയര്‍പേഴ്സണ്‍) കെ ആര്‍ ആതിര(ജോയിന്റ് സെക്രട്ടറി)പി മുഹമ്മദ്(മാഗസിന്‍ എഡിറ്റര്‍) പി ആര്‍ അഖില്‍(ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) ബത്തേരി സെന്റ് മേരീസ്: എസ് വിനീത്(യുയുസി) പി വി പ്രവീണ്‍(ചെയര്‍മാന്‍) ലിറ്റ്വില്‍ ജേക്കബ്(ജനറല്‍ സെക്രട്ടറി) കെ അഷ്ന(ജോയിന്റ് സെക്രട്ടറി)അനീഷ് കുമാര്‍(ജനറല്‍ ക്യാപ്റ്റന്‍) കെ എസ് അശ്വിന്‍(ഫൈന്‍ആര്‍ട്സ് സെക്രട്ടറി) ജെറിന്‍ സി ഷാജി(മാഗസിന്‍ എഡിറ്റര്‍) മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളേജ്: അമല്‍ ജോയി(യുയുസി) വി ജെ ലിജേഷ്(ചെയര്‍മാന്‍)കെ ജെ ഗായത്രി(വൈസ്ചെയര്‍പേഴ്സണ്‍) കെ ബി അര്‍ജുന്‍(ജനറല്‍ സെക്രട്ടറി) സുസ്മിത രാജ്(ജോയിന്റ് സെക്രട്ടറി) ശരത് ബാബു(മാഗസിന്‍ എഡിറ്റര്‍) ശ്രീലേഷ്(ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) വി പ്രകാശ്(ജനറല്‍ ക്യാപ്റ്റന്‍)

ബത്തേരി ഡോണ്‍ബോസ്കോ കോളേജ്: ജീപക് ജയന്‍(യുയുസി)അതുല്‍ ജോയി (യുയുസി) ടി വി നിതുന്‍(ചെയര്‍മാന്‍) പി ആര്‍ സുകന്യ (വൈസ് ചെയര്‍പേഴ്സന്‍) അഖില്‍ ജോര്‍ജ്(ജനറല്‍ സെക്രട്ടറി) ഐശ്വര്യ ഫിലിപ്പ്(ജോയിന്റ് സെക്രട്ടറി) വിഷ്ണു പ്രയാഗ്(മാഗസിന്‍ എഡിറ്റര്‍) ഒ പി മിഥുന്‍(ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) ഷിബിന്‍ ഷോയി(ജനറല്‍ ക്യാപ്റ്റന്‍) മുട്ടില്‍ ഡബ്ല്യുഎംഒ കോളേജ്: വി നിഷാദ്(ചെയര്‍മാന്‍) വി വി ജുമാനുല്‍ ഹഖ്(ജനറല്‍ സെക്രട്ടറി) അജ്മല്‍ സിയാദ്(ജനറല്‍ ക്യാപ്റ്റന്‍) എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഘടനാടിസ്ഥാനത്തില്‍ മത്സരം നടന്ന 33 സ്കൂളുകളില്‍ 24 ഇടത്തും എസ്എഫ്ഐക്കായിരുന്നു വിജയം.

No comments:

Post a Comment