പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി കണക്കാക്കി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം തുടരുന്നു. മാര്‍ച്ച് 31നുള്ളില്‍ ഉണ്ടാകേണ്ട എല്ലാ വിരമിക്കല്‍ ഒഴിവിലും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റശേഷം ഫെബ്രുവരി അവസാനം വരെ 2872 ഒഴിവ് മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഈവര്‍ഷം 13,678 സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കേണ്ടതായിരുന്നെന്നും ഇതില്‍ 10,686 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയമസഭയില്‍ ധനമന്ത്രിയും ഇതാവര്‍ത്തിച്ചു. എന്നാല്‍ , 2011 മെയ് മുതല്‍ 2012 ഫെബ്രുവരി വരെ 2872 ഒഴിവ് മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. അധ്യാപകരുടെ വിരമിക്കല്‍ ഏകീകരണം തുടരുന്ന കാര്യത്തില്‍ വ്യാഴാഴ്ച പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ , ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ അധ്യാപകരുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല.
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ സാഹചര്യത്തില്‍ അധ്യാപകരുടെ സര്‍വീസ് ഫലത്തില്‍ 57 വയസ്സ് വരെ നീളും. അധ്യാപകര്‍ക്ക് നിലവിലുണ്ടായിരുന്ന വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. പതിനയ്യായിരത്തോളം അധ്യാപക ഒഴിവുകളാണ് ഈവര്‍ഷം ഉണ്ടാകേണ്ടിയിരുന്നത്. ഈ ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ ഇനിയും പറഞ്ഞിട്ടില്ല. പിഎസ്സി അപേക്ഷാ പ്രായപരിധി ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ചത് നിലവിലുള്ള റാങ്ക്ലിസ്റ്റുകളില്‍ നിയമനം പ്രതീക്ഷിച്ചുകഴിയുന്നവര്‍ക്ക് ഒരു ഗുണവും ചെയ്യില്ല. ഒട്ടേറെ റാങ്ക്ലിസ്റ്റുകളുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഇതിലുള്ളവരുടെ അവസരവും നഷ്ടമാകും. വിരമിക്കല്‍ ഏകീകരണം വഴി ഓരോ മാസവും ഉണ്ടാകുമായിരുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചിരുന്നു. എന്നാല്‍ , ഇതിനു കഴിയാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
deshabhimani 240312
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി കണക്കാക്കി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം തുടരുന്നു. മാര്‍ച്ച് 31നുള്ളില്‍ ഉണ്ടാകേണ്ട എല്ലാ വിരമിക്കല്‍ ഒഴിവിലും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റശേഷം ഫെബ്രുവരി അവസാനം വരെ 2872 ഒഴിവ് മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഈവര്‍ഷം 13,678 സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കേണ്ടതായിരുന്നെന്നും ഇതില്‍ 10,686 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയമസഭയില്‍ ധനമന്ത്രിയും ഇതാവര്‍ത്തിച്ചു. എന്നാല്‍ , 2011 മെയ് മുതല്‍ 2012 ഫെബ്രുവരി വരെ 2872 ഒഴിവ് മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്.
ReplyDelete