Saturday, March 24, 2012

ഏജന്റുമാരുടെ സമരത്തിന്റെ മറവില്‍ ദേശാഭിമാനി കെട്ടുകള്‍ നശിപ്പിക്കുന്നു

പത്തനംതിട്ട: പത്ര ഏജന്റുമാരുടെ സമരത്തിന്റെ മറവില്‍ ദേശാഭിമാനി പത്രക്കെട്ടുകള്‍ നശിപ്പിക്കുകയും ഏജന്റുമാരെ ഭീഷണിപ്പെടുത്തുന്നതായും പരാതി. "മലയാളത്തിന്റെ സുപ്രഭാതത്തിന്റെ" ചില ഏജന്റുമാരാണ് കെട്ടുകള്‍ നശിപ്പിക്കുന്നതെന്നാണ് പരാതി. മല്ലപ്പള്ളിയില്‍ നാല് പത്രക്കെട്ടാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചത്. മിക്ക പ്രദേശങ്ങളിലും "സുപ്രഭാതം" വിതരണം ചെയ്യാന്‍ ഏജന്റുമാര്‍ തയ്യാറാകുന്നില്ല. ഇതില്‍ വിരളിപൂണ്ട പത്രദല്ലാളന്‍മാര്‍ ഏജന്റുമാരെ കരുവാക്കി ദേശാഭിമാനി പത്രക്കെട്ട് നശിപ്പിച്ച് ഏജന്റുമാരുടെ സമരത്തിനെതിരെ നിഴല്‍യുദ്ധം നടത്തുകയാണ്. ഏജന്റുമാര്‍ സമരം ശക്തമാക്കിയ സ്ഥലങ്ങളിലാണ് സമരത്തെ കരിവാരിതേക്കാന്‍ ചിലര്‍ ദേശാഭിമാനി കെട്ടുകള്‍ മോഷ്ടിക്കുന്നത്.

തിരുവല്ലയില്‍ വിതരണത്തിന് എത്തിച്ച ദേശാഭിമാനി പത്രക്കെട്ട് മോഷ്ടിച്ചതായി തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ പരാതി നല്‍കി. ബുധനാഴ്ച തിരുവല്ല തട്ടേക്കുന്ന് ബില്‍ഡിങ്സില്‍ വിതരണത്തനെത്തിച്ച സി സി എസ് വില്യത്തിന്റെയും കുറ്റപ്പുഴ നോര്‍ത്ത് ഏജന്റ് മാത്യു ഏബ്രഹാമിന്റെയും പേരിലുള്ള രണ്ട് കെട്ട് ദേശാഭിമാനി പത്രം തിരുവല്ല കുറ്റപ്പുഴ ആറ്റുചിറ വീട്ടില്‍ തങ്കപ്പന്‍ മോഷ്ടിച്ചെന്നാണ് പരാതി. നഷ്ടമായ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ മിഷന്‍ ആശുപത്രി പരിസരത്ത് വിതരണംചെയ്യുമ്പോള്‍ അസോസിയേഷനിലെ അംഗങ്ങള്‍ ഇത് തടയുകയും പത്രം തിരികെ വാങ്ങുകയും ചെയ്തു. ചില പത്രസ്ഥാപനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

കുറ്റൂരില്‍ പത്രം വിതരണം ചെയ്യവെ ദേശാഭിമാനി ഏജന്റിനെ "സുപ്രഭാതത്തിന്റെ" ആളുകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞദിവസം കുരമ്പാലയില്‍ ഏജന്റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജില്ലയില്‍ ഏജന്റുമാരുടെ സമരം ശക്തമായതിനെ തുടര്‍ന്ന് പലവിധ കുതന്ത്രങ്ങള്‍ നടത്തി സമരം പൊളിക്കാനുള്ള ശ്രമത്തിലാണ് ചില പത്ര ഉടമകളെന്ന് ന്യൂസ്പേപ്പര്‍ എംപ്ലോയീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

deshabhimani 240312

1 comment:

  1. പത്ര ഏജന്റുമാരുടെ സമരത്തിന്റെ മറവില്‍ ദേശാഭിമാനി പത്രക്കെട്ടുകള്‍ നശിപ്പിക്കുകയും ഏജന്റുമാരെ ഭീഷണിപ്പെടുത്തുന്നതായും പരാതി. "മലയാളത്തിന്റെ സുപ്രഭാതത്തിന്റെ" ചില ഏജന്റുമാരാണ് കെട്ടുകള്‍ നശിപ്പിക്കുന്നതെന്നാണ് പരാതി. മല്ലപ്പള്ളിയില്‍ നാല് പത്രക്കെട്ടാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചത്. മിക്ക പ്രദേശങ്ങളിലും "സുപ്രഭാതം" വിതരണം ചെയ്യാന്‍ ഏജന്റുമാര്‍ തയ്യാറാകുന്നില്ല. ഇതില്‍ വിരളിപൂണ്ട പത്രദല്ലാളന്‍മാര്‍ ഏജന്റുമാരെ കരുവാക്കി ദേശാഭിമാനി പത്രക്കെട്ട് നശിപ്പിച്ച് ഏജന്റുമാരുടെ സമരത്തിനെതിരെ നിഴല്‍യുദ്ധം നടത്തുകയാണ്. ഏജന്റുമാര്‍ സമരം ശക്തമാക്കിയ സ്ഥലങ്ങളിലാണ് സമരത്തെ കരിവാരിതേക്കാന്‍ ചിലര്‍ ദേശാഭിമാനി കെട്ടുകള്‍ മോഷ്ടിക്കുന്നത്.

    ReplyDelete