വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അക്രമം. ബൈക്കിലെത്തിയ മൂന്നംഗ ലീഗ് ക്രിമിനല്‍ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ലെനിന്‍ സെന്ററിന്റെ മുന്‍വശത്തെ ജനല്‍ പൂര്‍ണമായി തകര്‍ന്നു. ഗ്രന്ഥാലയത്തിന്റെ ജനലുകളും നശിപ്പിച്ചു. ഇതിനുശേഷം മൂന്ന് ബോംബുകള്‍ എറിഞ്ഞു. ഇവ പൊട്ടാത്തതിനാല്‍ വലിയ നാശം ഒഴിവായി. ഗ്രന്ഥാലയം മുറ്റത്തും റോഡിലും ബോംബ് കണ്ടെത്തി. ഈ പ്രദേശങ്ങളിലെ സിപിഐ എം കൊടിയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ചു.
വയനാട് മില്‍ക്ക് സൊസെറ്റിയില്‍നിന്ന് മുണ്ടേരിമൊട്ടയില്‍ പാല്‍ വിതരണത്തിനെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വൈത്തിരി സ്വദേശി മുണ്ടയാടന്‍ ജംഷീറി(27)നെയാണ് ആക്രമിച്ചത്. ഇയാള്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. മുണ്ടേരിമൊട്ട ഓയില്‍ മില്ലിനുസമീപം നിര്‍ത്തിയിട്ട ദര്‍ശന, കൈപ്പക്കേയിമൊട്ടയില്‍ നിര്‍ത്തിയിട്ട ലാല എന്നീ ബസ്സുകളാണ് തകര്‍ത്തത്. ബസ്സിന്റെ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വലിയന്നൂര്‍ - ചെക്കിക്കുളം, മുണ്ടേരിമൊട്ട 12ാം നമ്പര്‍ റൂട്ട്, നായാട്ടുപാറ- ചെക്കിക്കുളം എന്നിവിടങ്ങളില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. മുണ്ടേരിമൊട്ടയിലെ ചാപ്പ, കാനച്ചേരി, കൊട്ടാനച്ചേരി എന്നിവിടങ്ങളിലെ സിപിഐ എം കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. ലീഗ് ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് മില്‍ക്ക് സൊസൈറ്റി വാഹനത്തിന്റെ ഡ്രൈവര്‍ മുണ്ടയാടന്‍ ജംഷീറിനെ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവനും സന്ദര്‍ശിച്ചു.
deshabhimani 240312
ചെറുവത്തലമൊട്ടയിലും ചെക്കിക്കുളത്തും മുസ്ലിംലീഗുകാര്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. ഗ്രന്ഥാലയത്തിന് ബോബേറ്. മുണ്ടേരിമൊട്ടയില്‍ ലീഗുകാര്‍ രണ്ടു സ്വകാര്യ ബസ്സുകളും തകര്‍ത്തു. പാല്‍ വിതരണത്തിനെത്തിയ വയനാട് സ്വദേശിയെ മര്‍ദിച്ചു. ചെറുവത്തലമൊട്ടയിലെ സിപിഐ എം മാണിയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററും ചെക്കിക്കുളത്തെ കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയവുമാണ് തകര്‍ത്തത്.
ReplyDelete