Thursday, March 1, 2012

ആഭ്യന്തര ഉത്പാദനം 6.1 ശതമാനമായി കുറഞ്ഞു

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം(ജി ഡി പി) 6.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഉത്പാദന, ഖനന, കാര്‍ഷിക മേഖലകളിലെ തകര്‍ച്ചയാണ് ജി ഡി പി നിരക്കിനെയും ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. ഉയര്‍ന്ന പലിശ നിരക്കും നിര്‍മാണ ചെലവിന്റെ വര്‍ദ്ധനവുമാണ് ഈ മേഖലകള്‍ക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചത്.

അതേസമയം ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദവും 2012 വര്‍ഷത്തിന്റെ ആദ്യ പാദവുമായ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെയും ഇത് കാര്യമായി ബാധിച്ചേക്കും. ഈ കാലഘട്ടത്തില്‍ ഏഷ്യയിലെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ചയും താഴോട്ടായിരിക്കും. അങ്ങനെയായാല്‍ തുടര്‍ച്ചയായ അഞ്ചാം െ്രെതമാസത്തിലെ ഇടിവായിരിക്കും ചൈന രേഖപ്പെടുത്തുക.

ഉയരുന്ന പണപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ നിരവധി തവണ വര്‍ധിപ്പിച്ചിരുന്നു. 2008 വരെ മൂന്ന് വര്‍ഷങ്ങളിലെ ശരാശരി സാമ്പത്തിക വളര്‍ച്ച 9.5 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.4 ശതമാനമായി കുറഞ്ഞു. മാര്‍ച്ച് മാസത്തില്‍ അവാസനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിലിത് വീണ്ടും കുറഞ്ഞ് 7 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ധനക്കമ്മി കൂടുന്നതുമാണ് രാജ്യം നേരിടുന്ന മറ്റു സാമ്പത്തിക വെല്ലുവിളികള്‍. ഈ അവസരത്തില്‍ കാര്യമായ ഉത്തേജന നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്കിന് പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

janayugom 01312

1 comment:

  1. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം(ജി ഡി പി) 6.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഉത്പാദന, ഖനന, കാര്‍ഷിക മേഖലകളിലെ തകര്‍ച്ചയാണ് ജി ഡി പി നിരക്കിനെയും ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. ഉയര്‍ന്ന പലിശ നിരക്കും നിര്‍മാണ ചെലവിന്റെ വര്‍ദ്ധനവുമാണ് ഈ മേഖലകള്‍ക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചത്.

    ReplyDelete