നീതിരഹിതമായ ഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സി പി ഐ ഗുജറാത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിന് മുന്‍കയ്യെടുക്കാനും വ്യവസായവല്‍കരണത്തിന്റെ പേരുപറഞ്ഞുള്ള ഭ്രാന്തമായ സമീപനത്തിനെതിരെ മുഴുവന്‍ ഇടതു ജനാധിപത്യ ശക്തികളേയും അണിനിരത്തുന്നതിനും പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
അഹമ്മദബാദില്‍ നടന്ന സമ്മേളനം സി പി ഐ ദേശീയ സെക്രട്ടറി ഷമീം ഫെയിസി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ എ ഐ ടി യു സി നേതാവ് ജി കെ പാര്‍മര്‍ അധ്യക്ഷനായിരുന്നു. സി പി ഐ യുടെ പാട്‌ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ പ്രമേയം അംഗീകരിക്കുമെന്നും കരട് പ്രമേയം ദേശവ്യാപകമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷമീം ഫെയിസി പറഞ്ഞു. ആഗോള മുതലാളിത്തം ഗുരുതരമായ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വികസനത്തിലേക്കുള്ള വഴി സാമ്പത്തിക ഉദാരവല്‍ക്കരണമാണെന്ന നയത്തിന്റെ സ്വാഭാവികമായ അനന്തരഫലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് എല്ലാ അര്‍ഥത്തിലും ലാഭം കുന്നുകൂട്ടാനുള്ളതാണെന്നതിന്റെ അടിസ്ഥാനത്തില്‍ മൂലധനശക്തികള്‍ പ്രകൃതി വിഭവങ്ങളും ദേശീയ വിഭവങ്ങളും കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സാധാരണക്കാരന്റെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിച്ചു, നാണ്യപ്പെരുപ്പം സൃഷ്ടിക്കുകയും മുമ്പെങ്ങുമില്ലാത്തവിധം തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തു. സാമ്പത്തിക അസമത്വവും അഴിമതിയും അതിന്റെ മുഖമുദ്രയായിരിക്കുന്നു, ഫെയിസി പറഞ്ഞു.
ലോകത്തെ എല്ലായിടത്തുമുള്ള ജനങ്ങള്‍ അവരുടെ കഷ്ടപ്പാടുകളുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമരസജ്ജരായി തെരുവുകളില്‍ ഇറങ്ങാന്‍ ആരംഭിക്കുകയും ചെയ്യുന്ന സാര്‍വ്വദേശീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക മുതലാളിത്ത രാഷ്ട്രീയ പാര്‍ട്ടികളും ആഗോളകുത്തക മൂലധനത്തേയും അതിന്റെ ഉപകരണങ്ങളായ ഡബ്ല്യു ടി ഒ, വേള്‍ഡ് ബാങ്ക് തുടങ്ങിയ സംഘടനകളുടെയും നയങ്ങളെ അംഗീകരിക്കുന്നവരായിരുന്നുവെന്നും പ്രധാന കക്ഷികളായ കോണ്‍ഗ്രസും ബി ജെ പി യും ഇതിന്റെ ശക്തരായ വക്താക്കളാണെന്നും ഷമീം ഫെയിസി പറഞ്ഞു.
ഈ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഇടതുപക്ഷം കൂടുതല്‍ യോജിച്ച് മുന്നേറേണ്ടതുണ്ടെന്നും ഇടതുപക്ഷം കൂടുതല്‍ ശക്തവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും അത് ഇടതു ജനാധിപത്യ ബദലിന്റെ രൂപീകരണത്തിന് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശക്തമായ പാര്‍ട്ടി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എന്‍ ഷെയിക്ക് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിനായുള്ള ശ്രമങ്ങളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ സദ്ഭാവനാ ക്യാമ്പയിന്‍ എന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.
ഗൗരവ് ഗുജറാത്ത് ക്യാമ്പയിനും വികസനവും കെട്ടുകഥകള്‍ മാത്രമാണ് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും കൊട്ടിഘോഷിച്ച് വിദേശ നിക്ഷേപകരുടെ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് നിക്ഷേപം പോലും യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. വികസനത്തിനെന്ന പേരില്‍ ഏറ്റെടുത്ത ഭൂമിയില്‍ പലതും ഉപയോഗിക്കാതെ കിടക്കുകയോ ഭൂ - കെട്ടിട മാഫിയയ്ക്ക് കൈമാറുകയോ ചെയ്തിരിക്കുകയുമാണ്്, റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഇതിനെതിരായി ശക്തമായ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമ്മേളനം ഐകകണ്‌ഠ്യേന അംഗീകരിച്ചു.
സമ്മേളനത്തില്‍ 60 പ്രതിനിധികളും 20 പകരം പ്രതിനിധികളുമാണ് പങ്കെടുത്തത്. 23 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അശാസ്ത്രീയവും നീതിരഹിതവുമായ ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക, ഭീമമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറിയായി രാജ്കുമാര്‍ സിങ്ങിനെ സമ്മേളനം തിരഞ്ഞെടുത്തു. 27 അംഗ സംസ്ഥാന കൗണ്‍സിലിനെയും 9 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനം തിരഞ്ഞെടുത്തു.
janayugom 010312
നീതിരഹിതമായ ഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സി പി ഐ ഗുജറാത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിന് മുന്‍കയ്യെടുക്കാനും വ്യവസായവല്‍കരണത്തിന്റെ പേരുപറഞ്ഞുള്ള ഭ്രാന്തമായ സമീപനത്തിനെതിരെ മുഴുവന്‍ ഇടതു ജനാധിപത്യ ശക്തികളേയും അണിനിരത്തുന്നതിനും പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ReplyDelete