വാര്‍ഷിക വരുമാനപരിധി ഒരുലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി സംവരണം അനുവദിക്കപ്പെട്ട സമുദായങ്ങള്‍ ചുവടെ: വണിക, വൈശ്യ സമുദായങ്ങള്‍, ഒബിഎച്ചില്‍ ഉള്‍പ്പെടുന്ന വാണിയ (വണിക, വണിക വൈശ്യ, വാണിഭ ചെട്ടി, വാണിയ ചെട്ടി, അയിരവര്‍, നാഗരതര്‍, വാണിയന്‍), വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണാത്തന്‍), ചെട്ടി, ചെട്ടികള്‍ (കോട്ടാര്‍ ചെട്ടികള്‍, പാറക്ക ചെട്ടികള്‍, ഏലൂര്‍ ചെട്ടികള്‍, ആറ്റിങ്ങല്‍ ചെട്ടികള്‍, പുതുക്കട ചെട്ടികള്‍, ഇരണിയേല്‍ ചെട്ടികള്‍, ശ്രീപണ്ടാര ചെട്ടികള്‍, തെലുഗു ചെട്ടികള്‍, ഉദിയന്‍കുളങ്ങര ചെട്ടികള്‍, പേരൂര്‍ക്കട ചെട്ടികള്‍, സാധു ചെട്ടികള്‍, 24 മന ചെട്ടികള്‍, വയനാടന്‍ ചെട്ടികള്‍, കലവറ ചെട്ടികള്‍, 24 മന തെലുഗു ചെട്ടികള്‍), ഈഴവാത്തി (വാത്തി), ഗണിക, കണിശു അഥവാ കണിയാന്‍ പണിക്കന്‍, കാണി അഥവാ കണിയാന്‍ (ഗണക) അഥവാ കണിശാര്‍ അഥവാ കംനാര്‍, കളരി കുറുപ്പ് അഥവാ കളരി പണിക്കര്‍, വില്‍ക്കുറുപ്പ്, പെരുങ്കൊല്ലന്‍, യാദവന്‍ (കോലയ, ആയന്‍, മായന്‍, മണിയാനി, ഇരുമന്‍), എരുമക്കാര്‍, ദേവാംഗ, പട്ടാര്യ, ശാലിയ (ചാലിയ, ചാലിയര്‍), പണ്ഡിതന്‍, വാണിയന്‍, എഴുത്തച്ഛന്‍, ചക്കാല/ചക്കാല നായര്‍, റെഡ്ഡയാര്‍ (മലബാര്‍ മേഖല ഒഴികെ), കാവുതീയ, വീരശൈവ (യോഗി, യോഗീശ്വര, പൂപണ്ടാരം, മലപണ്ടാരം, ജങ്കം, മടപതി, പണ്ടാരം, പണ്ടാരര്‍, വൈരവി, വൈരാഗി), വിളക്കിത്തല നായര്‍ വിളക്കിത്തലവന്‍, വടുകവടുകന്‍, വടുഗന്‍, വടുക, വടുവന്‍, ചവളക്കാരന്‍, അഗസ, കയ്കോലന്‍, കന്നടിയാന്‍, കേരള മുദലി, മടിവല, നായ്ക്കര്‍, തോര്‍ക്കൊല്ലന്‍, തൊട്ടിയാര്‍, മൂപ്പന്‍ അഥവാ കൊല്ലന്‍ മൂപ്പന്‍.
ഒബിസി വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ ജോഷിയെ ചുമതലപ്പെടുത്തി. ഒഇസി വിദ്യാര്‍ഥികളുടെ നിരക്കിലാകും മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍.
deshabhimani
No comments:
Post a Comment