മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടില്‍നിന്ന് വ്യാജ ഒപ്പിട്ട് 8,00,000രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ അറസ്റ്റില്‍ . മഹിളാ കോണ്‍ഗ്രസ് നേതാവും സിഡിഎസ് ചെയര്‍പേഴ്സണുമായ ബീനാ സുരേഷിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിഐ പി എ ശിവദാസ്, എസ്ഐ ദീപക് എന്നിവരടങ്ങുന്ന പൊലീസ് സംഘം വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ 14ന് ശോഭന എന്ന ഗുണഭോക്താവിന്റെ പേരില്‍ ബീനാ സുരേഷ് 8,00,000രൂപ പിന്‍വലിച്ചിരുന്നു. ചാര്‍ജ്ഓഫീസര്‍ വിഇഒ പി വിജയകുമാറിന്റെയും സിഡിഎസ് ചെയര്‍പേഴ്സന്റെയും ജോയിന്റ്അക്കൗണ്ടുള്ള വിജയ ബാങ്ക് മണ്ണാര്‍ക്കാട് ശാഖയില്‍നിന്നാണ് പണം പിന്‍വലിച്ചത്. എന്നാല്‍ , ഒപ്പ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശോഭനയെന്ന പേരില്‍ ചെയര്‍പേഴ്സണ്‍ പണം പിന്‍വലിച്ചുവെന്നാണ് ആരോപണം. കുമരംപുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടില്‍നിന്ന് ഒരു ചെക്ക്ലീഫ് കാണാതായത് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ കണ്ടെത്തിയിരുന്നു. 8,00,000 രൂപ 14ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്നു കണ്ടെത്തി തുടര്‍ന്നാണ് കേസും അറസ്റ്റും.
deshabhimani 240312
കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടില്‍നിന്ന് വ്യാജ ഒപ്പിട്ട് 8,00,000രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ അറസ്റ്റില്‍ . മഹിളാ കോണ്‍ഗ്രസ് നേതാവും സിഡിഎസ് ചെയര്‍പേഴ്സണുമായ ബീനാ സുരേഷിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിഐ പി എ ശിവദാസ്, എസ്ഐ ദീപക് എന്നിവരടങ്ങുന്ന പൊലീസ് സംഘം വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ReplyDeleteകുടുംബശ്രീ ഫണ്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് തിരിമറി നടത്തിയതില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. എട്ടു ലക്ഷം രൂപ തട്ടിയെടുക്കാന്‍ സിഡിഎസ് ചെയര്‍പേഴ്സണ് ഒത്താശ ചെയ്ത പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. സമരത്തെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച ഉപരോധം 12 വരെ നീണ്ടു. സംസ്ഥാന കമ്മിറ്റിയംഗം കെ എന്‍ സുശീല ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പങ്കജവല്ലി അധ്യക്ഷയായി. ആലിക്കല്‍ കുമാരന്‍, എന്‍ മണികണ്ഠന്‍, ടി ജി ബാലന്‍, സുരേഷ്കുമാര്‍, അഡ്വ. രാജീവ് നടക്കാവില്‍ എന്നിവര്‍ സംസാരിച്ചു. ഉപരോധത്തെത്തുടര്‍ന്ന് പഞ്ചായത്ത്ഓഫീസിനുമുന്നില്‍ പൊലീസ്കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ReplyDelete