1997ലാണ് പുതുക്കിയ ക്ഷയരോഗ നിവാരണ പദ്ധതിക്ക് തുടക്കമായത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച എആര്‍ഐ (ആന്വല്‍ റിസ്ക് ട്യൂബര്‍ക്കുലോസിസ് മെത്തേഡ്) പ്രകാരമാണ് ക്ഷയരോഗികളുടെ എണ്ണം നിശ്ചയിക്കുന്നത്. 1.5 ശതമാനമാണ് ഇന്ത്യയിലെ എആര്‍ഐ നിരക്ക്. കേരളത്തില്‍ ഇത് 0.4 ശതമാനമാണ്. ഈ തോതനുസരിച്ച് കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 135 പേര്‍ക്ക് ക്ഷയരോഗ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 76 ആണ്. മരണ നിരക്ക് അഞ്ച് ശതമാനം മുതല്‍ എട്ട് ശതമാനം വരെയും. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയിലേക്ക് കേരളം എത്തുന്നില്ല. എന്നാല്‍ , ഇത് പലരും പരിശോധന നടത്തി രോഗം കണ്ടെത്താത്തതിനാലാണെന്ന് ആക്ഷേപമുണ്ട്.
രണ്ടിനം മാരകമായ ക്ഷയരോഗമാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. എംഡിആര്‍ (മള്‍ട്ടിപ്പിള്‍ ഡ്രഗ് റെസിസ്റ്റന്റ്) ടിബിയും എക്സ്ഡിആര്‍ (എക്സ്റ്റന്‍സീവ് ഡ്രഗ് റെസിസ്റ്റന്റ്) ടിബിയും. വിവിധതരം മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അണുക്കളുടെ പ്രവര്‍ത്തന ഫലമായാണ് എംഡിആര്‍ ടിബി വരുന്നത്. കേരളത്തില്‍ ഒന്നരലക്ഷത്തിലധികം രൂപയാണ് ഇതിന് ചികിത്സാ ചെലവ്. 2009 മുതല്‍ എംഡിആര്‍ ടിബി ബാധിച്ച 450ല്‍ 12 പേര്‍ ചികത്സ ആരംഭിക്കുന്നതിന് മുമ്പും 17 പേര്‍ ചികിത്സക്കിടയിലും മരിച്ചു. ചികിത്സയ്ക്ക് തയാറാകാതിരുന്ന 11 പേരും മരണപ്പെട്ടു. എംഡിആര്‍ ടിബിയെക്കാളും പ്രതിരോധ ശേഷിയുള്ള ക്ഷയരോഗമാണ് എക്സ്ഡിആര്‍ . മലപ്പുറം, തൃശൂര്‍ , പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കാണ് എക്സ്ഡിആര്‍ ടിബി പിടിപെട്ടത്. തൃശൂര്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു. മറ്റ് രണ്ട് പേരും ഇപ്പോള്‍ ചികത്സയിലാണ്.
മുഴുവന്‍ മരുന്നുകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ടിഡിആര്‍ (ടോട്ടലി ഡ്രഗ് റെസിസ്റ്റന്റ്) ടിബി മുംബൈയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇന്ത്യയില്‍ കണ്ടെത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ലോകാരോഗ്യ സംഘടന രോഗം സ്ഥിരീകരിച്ചില്ല. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു. രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താതിരുന്നാല്‍ ഒരാളില്‍നിന്നും പ്രതിവര്‍ഷം 10-15 പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നു. പൊതുജനം കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ ക്ഷയരോഗ നിവാരണ യജ്ഞം ഉദ്ദേശിച്ച ഫലമുണ്ടാക്കില്ലെന്ന ആശങ്കയിലാണ് അധികൃതര്‍ .
deshabhimani 240312
സംസ്ഥാനത്ത് ക്ഷയരോഗികളുടെ എണ്ണം കുറയുമ്പോഴും രോഗം പടര്‍ത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നു. സംസ്ഥാന ടിബി സെല്ലിന്റെ കണക്കനുസരിച്ച് കഴിഞ്ഞകൊല്ലം സംസ്ഥാനത്ത് 26,121 ക്ഷയരോഗികളുണ്ട്. കഫ പരിശോധനയില്‍ 14,662 പേരുടെയും ഫലം പോസിറ്റീവാണ്. ഇവരില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
ReplyDelete1997ലാണ് പുതുക്കിയ ക്ഷയരോഗ നിവാരണ പദ്ധതിക്ക് തുടക്കമായത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച എആര്‍ഐ (ആന്വല്‍ റിസ്ക് ട്യൂബര്‍ക്കുലോസിസ് മെത്തേഡ്) പ്രകാരമാണ് ക്ഷയരോഗികളുടെ എണ്ണം നിശ്ചയിക്കുന്നത്. 1.5 ശതമാനമാണ് ഇന്ത്യയിലെ എആര്‍ഐ നിരക്ക്. കേരളത്തില്‍ ഇത് 0.4 ശതമാനമാണ്. ഈ തോതനുസരിച്ച് കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 135 പേര്‍ക്ക് ക്ഷയരോഗ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 76 ആണ്. മരണ നിരക്ക് അഞ്ച് ശതമാനം മുതല്‍ എട്ട് ശതമാനം വരെയും. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയിലേക്ക് കേരളം എത്തുന്നില്ല. എന്നാല്‍ , ഇത് പലരും പരിശോധന നടത്തി രോഗം കണ്ടെത്താത്തതിനാലാണെന്ന് ആക്ഷേപമുണ്ട്.