മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളുടെ വീതംവെയ്ക്കലും യു ഡി എഫില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആസന്നമായ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐക്യം നിലനിര്‍ത്തേണ്ടതെങ്ങനെയെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് നേതൃത്വം.അഞ്ചാം മന്ത്രിസ്ഥാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ മുസ്‌ലിംലീഗ് നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. പിറവം ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. എന്നാല്‍ ലീഗിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് പറഞ്ഞത്.
ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ് (ഐ)ക്ക് പല കാരണങ്ങളുമുണ്ട്. മന്ത്രിസഭയുടെ വലുപ്പം തന്നെയാണ് പ്രധാന പ്രശ്‌നം. ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കിയാല്‍ മന്ത്രിസഭയുടെ അംഗസംഖ്യ 21 ആകും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മന്ത്രിസഭയ്ക്ക് രൂപംനല്‍കിയെന്ന പേരുദോഷം യു ഡി എഫിനു കേള്‍ക്കേണ്ടിവരും. സാമുദായിക പ്രാതിനിധ്യമാണ് അതിലും വലിയ പ്രശ്‌നം. ഇപ്പോള്‍ത്തന്നെ ടി എം ജേക്കബിന്റെ നിര്യാണംമൂലം ഒഴിവുവന്നതുള്‍പ്പെടെ മന്ത്രിസഭാംഗങ്ങളുടെ പകുതിയില്‍ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. അത് വീണ്ടും ഉയരുന്നത് ഭാവിയില്‍ ദോഷം ചെയ്‌തേക്കുമെന്ന ഭയം കോണ്‍ഗ്രസ് (ഐ) നേതൃത്വത്തിനുണ്ട്. മലപ്പുറം ജില്ലക്ക് ലഭിക്കുന്ന അമിത പ്രാതിനിധ്യമാണ് മറ്റൊരു പ്രശ്‌നം. ഇപ്പോള്‍ നാല് മന്ത്രിമാരുളള മലപ്പുറത്തിന് ഒരു മന്ത്രിയെ കൂടി ലഭിക്കും.
ലീഗിനെ അനുനയിപ്പിക്കാന്‍വേണ്ടി ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് നല്‍കാന്‍ കോണ്‍ഗ്രസ് (ഐ) നേതൃത്വം ആലോചിക്കുന്നു. മെയ് മാസത്തില്‍ മൂന്നു രാജ്യസഭാ സീറ്റുകളുടെ ഒഴിവാണ് സംസ്ഥാനത്തുണ്ടാവുക. പി ജെ കുര്യന്‍ (കോണ്‍ഗ്രസ്), കെ ഇ ഇസ്മയില്‍ (സി പി ഐ), പി ആര്‍ രാജന്‍ (സി പി എം) എന്നിവരാണ് വിരമിക്കുന്ന അംഗങ്ങള്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ടുപേരെ ജയിപ്പിക്കാനുള്ള അംഗബലം യു ഡി എഫിനുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റുകൊണ്ട് ലീഗ് തൃപ്തിപ്പെടുകയില്ല. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത് മഞ്ഞളാംകുഴി അലിയെ ഉദ്ദേശിച്ചാണ്. അലിയെ ലീഗ് കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതു തന്നെ മന്ത്രിപദ വാഗ്ദാനം നല്‍കിയാണ്.
ഒത്തുതീര്‍പ്പെന്ന നിലയില്‍ ലീഗ് രാജ്യസഭാ സീറ്റുകൊണ്ട് തൃപ്തിപ്പെട്ടാലും പ്രശ്‌നം ബാക്കിനില്‍ക്കുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുമെന്നത് ഉറപ്പായിക്കഴിഞ്ഞു. ഏറെ നാളായി രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വാഗ്ദാന ലംഘനം അനുഭവിക്കുകയാണ് മാണി വിഭാഗം. ഇപ്പോഴത്തെ യു ഡി എഫ് മന്ത്രിസഭയുടെ രൂപീകരണവേളയില്‍ മൂന്നു മന്ത്രിസ്ഥാനം ആവശ്യപ്പെട്ട മാണി വിഭാഗത്തെ ഒതുക്കിനിര്‍ത്തിയത് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്താണ്. ഒഴിവുവരുന്ന രണ്ട് സീറ്റുകളും ഘടക കക്ഷികള്‍ക്കായി വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് (ഐ)ക്കാവില്ല. പ്രത്യേകിച്ചും രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ പ്രാതിനിധ്യം വര്‍ധിക്കേണ്ടത് പാര്‍ട്ടിക്ക് ആവശ്യമാണ്.
പിറവത്ത് വന്‍ഭൂരിപക്ഷം നേടി വിജയിച്ചിട്ടും അനൂപ് ജേക്കബിനെ മന്ത്രിയാക്കുന്ന കാര്യം യു ഡി എഫ് തീരുമാനിച്ചിട്ടില്ല. ഇതില്‍ ജേക്കബ് വിഭാഗം അസംതൃപ്തരാണ്. അനൂപിന്റെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം തന്നെ തങ്ങളുടെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന ലീഗ് നേതൃത്വത്തിന്റെ പിടിവാശിയിലാണ് കാര്യങ്ങള്‍ ഉടക്കിനില്‍ക്കുന്നത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി അനൂപിന്റെ മന്ത്രിപദത്തിന് ബന്ധമൊന്നും തന്നെയില്ലെന്നും അനൂപിനെ മന്ത്രിയാക്കാമെന്നത് പിറവത്തെ വോട്ടര്‍മാര്‍ക്ക് യു ഡി എഫ് നല്‍കിയ വാഗ്ദാനമാണെന്നും ജേക്കബ് വിഭാഗനേതാക്കള്‍ വാദിക്കുന്നു. അന്തരിച്ച ടി എം ജേക്കബ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അനൂപിനും നല്‍കണമെന്ന കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് അവര്‍ ഒരുക്കമല്ല.
ഇതിനു പുറമെയാണ് നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കോണ്‍ഗ്രസ്(ഐ)യില്‍ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിസന്ധി. കൂറുമാറി വന്ന സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വി എം സുധീരനും കെ മുരളീധരനുമുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഇവര്‍ക്കാണ്. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥികാര്യത്തില്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച കെ പി സി സി പ്രസിഡന്റ് പക്ഷെ സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കില്ലായെന്ന് തീര്‍ത്തുപറയാന്‍ കൂട്ടാക്കിയിട്ടില്ല. സ്ഥാനാര്‍ഥിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ്(ഐ) ഒരു തീരുമാനത്തിലെത്തുംമുമ്പേ സെല്‍വരാജിനെ അനുകൂലിച്ചുകൊണ്ട് ഗവണ്‍മെന്റ് ചീഫ്‌വിപ്പ് കൂടിയായ പി സി ജോര്‍ജ് രംഗത്തുവന്നത് യു ഡി എഫില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, നെയ്യാറ്റിന്‍കരയില്‍ താന്‍ മത്സരിക്കാമെന്ന സൂചന സെല്‍വരാജ് നല്‍കിക്കഴിഞ്ഞു. നെയ്യാറ്റിന്‍കരയിലേക്ക് പോകുന്നതിനു മുമ്പ് ലീഗിനെയും മാണിവിഭാഗത്തേയും സ്വന്തം നേതാക്കളേയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ പി സി സി നേതൃത്വം.
janayugom 260312
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളുടെ വീതംവെയ്ക്കലും യു ഡി എഫില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആസന്നമായ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐക്യം നിലനിര്‍ത്തേണ്ടതെങ്ങനെയെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് നേതൃത്വം.അഞ്ചാം മന്ത്രിസ്ഥാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ മുസ്‌ലിംലീഗ് നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. പിറവം ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. എന്നാല്‍ ലീഗിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് പറഞ്ഞത്.
ReplyDelete