പാര്‍ടി കോണ്‍ഗ്രസിന് രംഗകലയുടെ സമര്‍പ്പണമായി അരങ്ങിലെ "ജനകീയ സാക്ഷ്യം". പച്ചയായ മനുഷ്യരുടെ കണ്ണീരും കിനാവും പോരാട്ടങ്ങളും അടയാളപ്പെടുത്തി മലയാള നാടകവേദിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പതിനഞ്ചോളം നാടകങ്ങള്‍ സംയോജിപ്പിച്ച് ഇരുന്നൂറ്റമ്പതോളം അഭിനയ പ്രതിഭകള്‍ ഒന്നിച്ച ഡോക്യുഡ്രാമ "ജനകീയ സാക്ഷ്യം" പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മുതലക്കുളത്തെ ഇ ബാലാനന്ദന്‍ നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. എ രത്നാകരന്‍ , ജയപ്രകാശ് കാര്യാല്‍ , ബാബു പറശേരി എന്നിവര്‍ സംസാരിച്ചു.
നാടക പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പാടത്തും നാട്ടുകൂട്ടങ്ങളിലും അവതരിപ്പിക്കപ്പെട്ട പൊറാട്ട് നാടകത്തില്‍ തുടങ്ങി കുത്തക മുതലാളിത്തത്തില്‍ ഇരകളാകുന്നവരുടെ സ്വപ്നഭംഗങ്ങള്‍ അവതരിപ്പിക്കുന്ന ആധുനിക നാടകങ്ങള്‍വരെ ഡോക്യുഡ്രാമയുടെ ഭാഗമായി. ജനകീയ നാടകപ്രസ്ഥാന ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ പ്രശസ്ത നാടകഭാഗങ്ങളെ ഇഴചേര്‍ത്ത് വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ടു പഥികര്‍ പങ്കുവയ്ക്കുന്ന വ്യഥകളാണ് "ജനകീയ സാക്ഷ്യം" തുറന്നുകാട്ടിയത്. മലബാറിലെ നാടക സംഘങ്ങളിലെ പ്രശസ്ത കലാകാരന്മാര്‍ അണിനിരന്നു.
പൊറാട്ട് നാടകം, വി ടിയുടെ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, വിദ്വാന്‍ പി കേളുനായരുടെ "പാക്കനാര്‍ ചരിതം", കെ ദാമോദരന്റെ "പാട്ടബാക്കി", ചെറുകാടിന്റെ "നമ്മളൊന്ന്", ഇടശേരിയുടെ "കൂട്ടുകൃഷി", തോപ്പില്‍ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി", ഇ കെ അയമുവിന്റെ "ജ്ജ് നല്ലൊരു മന്സ്സനാകാന്‍ നോക്ക്", കെ ടിയുടെ "ഇതു ഭൂമിയാണ്", പി ജെ ആന്റണിയുടെ "ഇങ്ക്വിലാബിന്റെ മക്കള്‍", പി എം താജിന്റെ "രാവുണ്ണി", എ ശാന്തകുമാറിന്റെ "ന്റ പുള്ളിപ്പയ്യ് കരയാണ്", റഫീഖ് മംഗലശേരിയുടെ "ജിന്ന് കൃസ്ണന്‍" എന്നീ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ് അവതരിപ്പിച്ചത്. പാര്‍ടി കോണ്‍ഗ്രസ് സാംസ്കാരിക വിഭാഗം ഒരുക്കിയ നാടകത്തിന്റെ രചന സുലൈമാന്‍ കക്കോടിയും ഗിരീഷ് കളത്തിലുമാണ്. ജയപ്രകാശ് കാര്യാല്‍ , എ രത്നാകരന്‍ , ടി സുരേഷ്ബാബു, വിജയന്‍ കാരന്തൂര്‍ , പ്രിയദര്‍ശന്‍ കാല്‍വരിഹില്‍സ്, എം വി സുരേഷ്ബാബു, മാവൂര്‍ വിജയന്‍ , റങ്കൂണ്‍ റഹ്മാന്‍ , കെ എം സി പെരുമണ്ണ, എം സി സന്തോഷ്കുമാര്‍ , ഷിബു മുത്താട്ട് എന്നിവരായിരുന്നു സംവിധായകര്‍ .
deshabhimani 250312
No comments:
Post a Comment