Sunday, March 25, 2012

മലയാളം മിഷനില്‍ കൂട്ട രാജി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നെറികെട്ട നിയമനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി സംസ്ഥാന മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മലയാളം മിഷന്റെ വെബ് മാഗസിന്‍ ക്രിയേറ്റീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ അതനു റോയ് രാജിവച്ചതാണ് സംഭവങ്ങള്‍ പുറത്താകാനുള്ള മുഖ്യകാരണം.  മലയാളം മിഷനില്‍ പുതിയതായി ചുമതലയേറ്റ റജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുമായി  ഒത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അതനു റോയ് രാജിവച്ചത്.   അതനു റോയിക്ക് ഒപ്പം വെബ് മാഗസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലെ  മറ്റ് അംഗങ്ങളും രാജികത്ത്  നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പ്രശസ്തരായ ചിത്രകാരന്മാരില്‍ ഒരാളാണ് അതനു റോയി, പ്രതിഫലം പറ്റാതെയാണ് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. മലയാളം മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയതാണ് അതനു റോയിയുടെ രാജി. 1995 മുതല്‍ കേരള സര്‍ക്കാരിന്റെ പാഠപുസ്തകങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് ഇദ്ദേഹമാണ്. ലളിതവും സമഗ്രവുമായ രീതിയലുള്ള ഇപ്പോഴത്തെ പാഠപുസ്തകങ്ങള്‍ അതനു റോയിയുടെ ആശയമാണ്. മലയാളം മിഷനു വേണ്ടി അതനു റോയി രൂപകല്‍പന ചെയ്ത പാഠപുസ്തകങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

മലയാളം മിഷന്റെയും വെബ് മാഗസിന്റെയും പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച പുതിയ റജിസ്ട്രാറുടെ നടപടികളെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.  മലയാളം മിഷനെക്കുറിച്ച് ധാരണയില്ലാത്ത റജിസ്ട്രാര്‍ക്ക്, സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെ കൂട്ടരാജി.

janayugom 260312

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നെറികെട്ട നിയമനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി സംസ്ഥാന മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മലയാളം മിഷന്റെ വെബ് മാഗസിന്‍ ക്രിയേറ്റീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ അതനു റോയ് രാജിവച്ചതാണ് സംഭവങ്ങള്‍ പുറത്താകാനുള്ള മുഖ്യകാരണം. മലയാളം മിഷനില്‍ പുതിയതായി ചുമതലയേറ്റ റജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുമായി ഒത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അതനു റോയ് രാജിവച്ചത്. അതനു റോയിക്ക് ഒപ്പം വെബ് മാഗസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലെ മറ്റ് അംഗങ്ങളും രാജികത്ത് നല്‍കിയിട്ടുണ്ട്.

    ReplyDelete