വേതന വര്‍ധനവിനായി പത്രപ്രവര്‍ത്തകര്‍ നടത്തുന്ന പണിമുടക്കിന് ട്രേഡ് യൂണിയനുകളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ശക്തമായ സമരത്തിലൂടെ മാത്രമേ വേതന വര്‍ധന നേടിയെടുക്കാനാകു. പത്രപ്രവര്‍ത്തകര്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ബഹുജനങ്ങളുടെയും തൊഴിലാളികളുടെയും പിന്തുണയുണ്ടാകുമെന്ന് പത്മനാഭന്‍ ഉറപ്പ് നല്‍കി. എച്ച്എംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ , എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവര്‍ സംസാരിച്ചു.
പ്രസ്സ് ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രക്ഷോഭറാലി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കണ്‍വെന്‍ഷനില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ വി രവീന്ദ്രന്‍ അധ്യക്ഷനായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി സമരപ്രഖ്യാപനം നടത്തി. പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ , അഡ്വ. എം. രാജന്‍ (ഐഎന്‍ടിയുസി), കെ ജി പങ്കജാക്ഷന്‍ (എഐടിയുസി), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), കെഎന്‍ഇഎഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ എന്‍ ലതാനാഥന്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കെയുഡബ്ല്യുജെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍ സ്വാഗതവും കെഎന്‍ഇഎഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹമീദ് നന്ദിയും പറഞ്ഞു.
പെന്‍ഷന്‍ വര്‍ധനക്ക് ബജറ്റില്‍ തുകയില്ലാത്തത് പ്രതിഷേധാര്‍ഹം: കെഎന്‍ഇഎഫ്
പത്രജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാവശ്യമായ തുക ബജറ്റില്‍ വകയിരുത്താത്ത സര്‍ക്കാര്‍ നടപടിയില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ബജറ്റിന് മുമ്പും ശേഷവും കെഎന്‍ഇഎഫ് ഭാരവാഹികള്‍ ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടും ഒരു അനുകൂല നിലപാടും സ്വീകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഏപ്രില്‍ 30നകം കേരളത്തിലെ മുഴുവന്‍ പത്രസ്ഥാപനങ്ങളിലും ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇ വി രവീന്ദ്രന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനയുഗം ചീഫ് എഡിറ്റര്‍ സി കെ ചന്ദ്രശേഖരന്‍ , സിപിഐ നേതാവ് സി കെ ചന്ദ്രപ്പന്‍ , ചലച്ചിത്രനടന്‍ ജോസ് പ്രകാശ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ട്രഷറര്‍ ആര്‍ വി അബ്ദുള്‍ റഷീദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി സോമന്‍ സ്വാഗതവും സെക്രട്ടറി ടി എം അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
deshabhimani 260312
പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനുള്ള ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ മെയ് മാസത്തില്‍ പണിമുടക്കാന്‍ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംസ്ഥാന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും തെരുവോരങ്ങളിലും നടന്ന സമരം മെയ് മുതല്‍ വേജ്ബോര്‍ഡ് നടപ്പാക്കാത്ത പത്രസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. വേജ്ബോര്‍ഡ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ ഐക്യവേദി രൂപീകരിക്കും. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വര്‍ധിപ്പിക്കാനും ജോലി സ്ഥിരത ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ReplyDelete