മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ യൂത്ത് ലീഗുകാര്‍ പ്രതിഷേധപ്രകടനം നടത്തി. അഞ്ചാം മന്ത്രിസ്ഥാനം ലീഗ് നേടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് അങ്ങാടിപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തിയത്. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ വിവാദത്തിനില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിറവത്ത് നിന്നും ജയിച്ച അനൂപ് ജേക്കബ് അടുത്ത ദിവസം മന്ത്രിസ്ഥാനമേറ്റെടുക്കുമെന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് അഞ്ചാം മന്ത്രിയെ കിട്ടാത്തതിനു കാരണമെന്നാണ് അണികളിലെ വികാരം.
അങ്ങാടിപ്പുറം, മങ്കട എന്നിവിടങ്ങളില്‍ നിന്നുള്ള ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളുള്‍പ്പടെയുള്ളവരാണ് ഞായറാഴ്ച വൈകിട്ട് പ്രകടനമായി എത്തിയത്. കുഞ്ഞാലിക്കുട്ടിയുള്‍പ്പടെയുള്ള ലീഗ്മന്ത്രിമാര്‍ രാജിവെക്കണമെന്നും തീരുമാനമുണ്ടാകാത്ത പക്ഷം അവരെ വഴിയില്‍ തടയുമെന്നും പ്രകടനക്കാര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. സമീപ മണ്ഡലങ്ങളിലും പ്രതിഷേധമുള്ളവരുണ്ട്. അധികാരം സംരക്ഷിക്കാനാണ് ലീഗ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. പ്രകടനക്കാര്‍ പറഞ്ഞു.മാധ്യമപ്രവര്‍ത്തകരെ നേരത്തെ വിളിച്ചറിയിച്ചശേഷമായിരുന്നു പ്രകടനം. കാസര്‍കോട്ടും കണ്ണൂരിലും ലീഗിന്റെ ജില്ലാ കൗണ്‍സിലുകളില്‍ തമ്മിലടിയുണ്ടായതിനു പുറമേയാണ് മന്ത്രിസ്ഥാനമാവശ്യപ്പെട്ട് ലീഗുകാര്‍ തെരുവിലിറങ്ങിയത്.
അഹമ്മദിനെ അയോഗ്യനാക്കണമെന്ന ഹര്‍ജി ഫയലില്‍
മുസ്ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശനിയാഴ്ചയാണ് ഹര്‍ജി സ്വീകരിച്ചത്. കേരള മുസ്ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ ലയിച്ച സാഹചര്യത്തിലാണ് മലപ്പുറത്തു നിന്നും അഹമ്മദ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ എസ് ഫാത്തിമ ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ കേരള ഘടകത്തിനെ എതിര്‍ക്കുന്ന തമിഴ്നാട് ഘടകം ഭാരവാഹികളാണിവര്‍ . പാര്‍ട്ടികളുടെ ലയനത്തെയും ഇവര്‍ അംഗീകരിച്ചിരുന്നില്ല. അഹമ്മദിനെ അയോഗ്യനാക്കാന്‍ ലോക്സഭാസ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നും നിയമമന്ത്രാലയത്തില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടു.
deshabhimani news
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ യൂത്ത് ലീഗുകാര്‍ പ്രതിഷേധപ്രകടനം നടത്തി. അഞ്ചാം മന്ത്രിസ്ഥാനം ലീഗ് നേടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് അങ്ങാടിപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തിയത്. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ വിവാദത്തിനില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിറവത്ത് നിന്നും ജയിച്ച അനൂപ് ജേക്കബ് അടുത്ത ദിവസം മന്ത്രിസ്ഥാനമേറ്റെടുക്കുമെന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് അഞ്ചാം മന്ത്രിയെ കിട്ടാത്തതിനു കാരണമെന്നാണ് അണികളിലെ വികാരം.
ReplyDeleteആത്മാഭിമാനം വേണോ മന്ത്രിസ്ഥാനം വേണോയെന്ന് ആത്മപരിശോധന നടത്താന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തയാറാവണമെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഞ്ചാംമന്ത്രിക്ക്വേണ്ടി ലീഗ് ആത്മാഭിമാനം പണയപ്പെടുത്തുകയാണ്. പ്രവര്‍ത്തകരുടെയും അണികളുടെയും വികാരം വ്രണപ്പെടുത്തിയുള്ള മന്ത്രിസ്ഥാനം വേണ്ടെന്നുവയ്ക്കാനുള്ള ആര്‍ജവം കാണിക്കണം. സ്വയം അപഹാസ്യനാകുന്ന നിലയിലുള്ള മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ മഞ്ഞളാംകുഴി അലിയും സ്വയം പരിശോധന നടത്തണം
ReplyDelete