പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുനഃപരിശോധിക്കാന്‍ സമയമായെന്ന് പെട്രോളിയംമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. പെട്രോള്‍വില കൂട്ടുന്നതിനു പെട്രോളിയം മന്ത്രാലയം മാത്രം തീരുമാനമെടുത്താല്‍ മതി. പെട്രോള്‍ വില നിയന്ത്രണം നീക്കിയ നടപടി തുടരും. എന്നാല്‍ , വില നിയന്ത്രണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില കൂട്ടാന്‍ മന്ത്രിസഭാ സമിതിയുടെ അനുമതി വേണം. ഇറാനില്‍നിന്ന് പെട്രോളിയം ഇറക്കുന്നതു തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നേരത്തേ സൂചന നല്‍കിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന നിലപാട് പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുണ്ട്. ബജറ്റ് പാസാക്കിയശേഷം ഇന്ധനവില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 2010 ജൂണില്‍ വില നിയന്ത്രണം നീക്കിയശേഷം പത്ത് തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. 2011ല്‍ മാത്രം അഞ്ച് തവണ വര്‍ധിപ്പിച്ചു. 2011 ജനുവരിയില്‍ ലിറ്ററിന് രണ്ടര രൂപ, മെയ് മാസത്തില്‍ അഞ്ച് രൂപ, ജൂണില്‍ 33 പൈസ, സെപ്തംബറില്‍ 3.14 രൂപ, നവംബറില്‍ 1.80 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും പരിഗണിച്ച് ഈ വര്‍ഷം ഇതുവരെ പെട്രോള്‍ വില കൂട്ടിയില്ല. ഇതിന്റെ കുറവ് നികത്തും വിധമാകും ഇനി വിലകൂട്ടുക.
deshabhimani 240312

ReplyDelete