പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയും സര്‍ക്കാര്‍ തടസ്സവാദമുന്നയിച്ചു. ഇതേത്തുടര്‍ന്ന് വിശദവാദം കേള്‍ക്കാന്‍ കേസ് ഏപ്രില്‍ 24ലേക്ക് മാറ്റിയതായി തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ ഉത്തരവിട്ടു.
പാമൊലിന്‍ കേസുമായി ബന്ധമില്ലാത്ത ഇരുവരുടെയും വാദഗതികള്‍ അംഗീകരിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരനാണ് ശനിയാഴ്ച വിജിലന്‍സ് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി തടസ്സവാദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിന്റെ തുടക്കംമുതലുളള കാര്യങ്ങളില്‍ പ്രതിപക്ഷനേതാവിന് ബന്ധമില്ലെന്നും 1994ല്‍ എം വിജയകുമാര്‍ എംഎല്‍എയാണ് സാക്ഷിയായി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസിന്റെ സംഭവകാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡയറക്ടറായിരുന്നെങ്കിലും അല്‍ഫോന്‍സ് കണ്ണന്താനത്തിനും കേസുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ കേസിനെക്കുറിച്ച് വ്യക്തതയില്ലാത്ത ഇവര്‍ക്ക് അന്വേഷണറിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് വാദം.ഇതിനിടയില്‍ എറണാകുളം സ്വദേശി അഡ്വ. അഞ്ജു തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോടതിക്ക് അപേക്ഷ നല്‍കി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്നും പാമൊലിന്‍ കേസ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയശേഷം കഴിഞ്ഞ ജനുവരി ആറിനാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ആദ്യം നിരാകരിച്ച തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫയെ യുഡിഎഫ് നേതാക്കള്‍ രൂക്ഷമായി ആക്രമിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴാണ് അദ്ദേഹം കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്നും പിന്മാറിയത്.
1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെ സിംഗപ്പുരില്‍നിന്ന് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. മരണത്തെത്തുടര്‍ന്ന് ഒന്നാംപ്രതി കെ കരുണാകരനെ കേസില്‍നിന്ന് ഒഴിവാക്കി. അന്നത്തെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ടി എച്ച് മുസ്തഫ, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു, സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ , സിംഗപ്പുര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ പ്രൈവറ്റ് ലമിറ്റഡിലെ രണ്ടു ഡയറക്ടര്‍മാര്‍ , സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോംസണ്‍ എന്നിവരാണ് കേസിലെ രണ്ടുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ . ക്യാബിനറ്റില്‍ പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നതിന്റെ രേഖകളും സാക്ഷിമൊഴികളും സഹിതമാണ് വി എസ് കോടതിയെ സമീപിച്ചത്.
deshabhimani 250312

ReplyDelete