ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. സംസ്ഥാന സെക്രട്ടറി പി കെ കെ ബാവയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ താണ സാധു കല്യാണമണ്ഡപത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ കൂട്ടത്തല്ലുണ്ടായത്. യോഗഹാളിന്റെ ചില്ലുകളും ലീഗുകാര്‍ തകര്‍ത്തു. പൊലീസ് ഇടപെടല്‍മൂലമാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. യോഗം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ലീഗുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജില്ലാ റിട്ടേണിങ് ഓഫീസറും സംസ്ഥാന സെക്രട്ടറിയുമായ പി കെ കെ ബാവയെ തടഞ്ഞുവച്ചതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ ക്യാമറാമാന്മാരെയും ഫോട്ടോഗ്രാഫര്‍മാരെയും ലീഗുകാര്‍ ഭീഷണിപ്പെടുത്തി ഓടിച്ചു.
കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാത്ത അഴീക്കോട് മണ്ഡലത്തില്‍നിന്ന് ജില്ലാഭാരവാഹി സ്ഥാനത്തേക്ക് വി കെ അബ്ദുള്‍ഖാദര്‍ മൗലവിയും വി പി വമ്പനും മത്സരിക്കുന്നതും അഴീക്കോട് മണ്ഡലത്തിലെ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നതും എതിര്‍ത്ത് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തിലേക്കും കൂട്ടത്തല്ലിലേക്കും നയിച്ചത്. റിട്ടേണിങ് ഓഫീസര്‍ പി കെ കെ ബാവ പുതിയ സെക്രട്ടറിമാരുടെ പാനല്‍ പ്രഖ്യാപിച്ചു. പാനലില്‍ അബ്ദുള്‍ കരീം ചേലേരി, കെ പി സഹദുള്ള എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അബ്ദുള്‍ കരീം തോട്ടട ഹാന്‍ഡ്ലൂം ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എംഡിയാണ്. സഹദുള്ള മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അഡീഷണല്‍ പിഎയും. പാനലില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുദ്രാവാക്യം വിളിച്ച് സ്റ്റേജിലുണ്ടായിരുന്ന നേതാക്കളെ ഉപരോധിച്ചു. ഇതോടെ ചേരിതിരിഞ്ഞ് തല്ല് തുടങ്ങി.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇവരും ചില പ്രവര്‍ത്തകരും ചേര്‍ന്നാണ് പി കെ കെ ബാവയെയും ടി പി എം സാഹിറിനെയും രക്ഷിച്ച് പുറത്തേക്ക് കൊണ്ടുപോയത്. കക്കാട്ടെ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ ബഷീറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതോടെ സംഘര്‍ഷം കൂട്ടത്തല്ലിലേക്ക് നീങ്ങി. വിവരമറിഞ്ഞ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ഗേറ്റില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തലും അസഭ്യവര്‍ഷവും തുടങ്ങി. അകത്തുകടന്നാല്‍ കൈകാലുകള്‍ വെട്ടിയരിയുമെന്നായിരുന്നു ഭീഷണി. നേതാക്കളെയും അണികള്‍ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു. സംഘര്‍ഷംമൂലം യോഗം അവസാനിപ്പിച്ചു.
നിലവില്‍ ജില്ലാ പ്രസിഡന്റാണ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവി. മൗലവിയും വമ്പനും അഴീക്കോട് മണ്ഡലത്തില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളാണ്. കഴിഞ്ഞയാഴ്ച കാസര്‍കോട് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പുയോഗവും കൂട്ടത്തല്ലിലും നേതാക്കള്‍ക്കുനേരെയുള്ള കൈയേറ്റത്തിലുമാണ് കലാശിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും കൈയേറ്റത്തിനിരയായി.
deshabhimani 250312
ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. സംസ്ഥാന സെക്രട്ടറി പി കെ കെ ബാവയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ താണ സാധു കല്യാണമണ്ഡപത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ കൂട്ടത്തല്ലുണ്ടായത്. യോഗഹാളിന്റെ ചില്ലുകളും ലീഗുകാര്‍ തകര്‍ത്തു. പൊലീസ് ഇടപെടല്‍മൂലമാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. യോഗം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ലീഗുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജില്ലാ റിട്ടേണിങ് ഓഫീസറും സംസ്ഥാന സെക്രട്ടറിയുമായ പി കെ കെ ബാവയെ തടഞ്ഞുവച്ചതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ ക്യാമറാമാന്മാരെയും ഫോട്ടോഗ്രാഫര്‍മാരെയും ലീഗുകാര്‍ ഭീഷണിപ്പെടുത്തി ഓടിച്ചു.
ReplyDeleteമുസ്ലിംലീഗ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം പാര്‍ടിയിലെ കുട്ടികള്‍ തമ്മിലുള്ള പ്രശ്നമാണെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ്. ഭാരത് ഗ്യാന്‍ വിദ്യാന്‍ സമിതിയുടെ ജാഥാസമാപനപരിപാടിക്കെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ പലതും മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതാണ്. സ്നേഹവും ഐക്യവും നിലനില്‍ക്കുന്ന പാര്‍ടിയാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete