Thursday, March 8, 2012

മനസ്സുതുറക്കുന്ന വിജയഗാഥ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് പാമ്പാക്കുട പുളിഞ്ചുവട്ടില്‍ പര്യടനവാഹനത്തില്‍നിന്ന് കാലെടുത്തുവച്ചത് ഉരുകിയ ടാറിന്റെ ഗന്ധം വിട്ടുമാറാത്ത പുത്തന്‍ റോഡിലേക്ക്. കാഴ്ചയില്‍ നല്ല സുന്ദരന്‍ റോഡ്. തൊട്ടടുത്ത കടയില്‍ കയറി വോട്ട് അഭ്യര്‍ഥിക്കവേ ടാറിങ്ങിന്റെ കഥ വെളിച്ചത്തുവന്നു. വാട്ടര്‍റോളിങ്പോലും നടത്താതെ യുഡിഎഫുകാര്‍ തിരക്കിട്ട് തട്ടിക്കൂട്ടി ടാര്‍ചെയ്തതാണ് റോഡെന്ന് കടയുടമ ചാക്കോ എം ജെയോട്. ഇതിലൊന്നും വീഴുന്നവരല്ല തങ്ങളെന്നും ഒന്നും പേടിക്കാനില്ലെന്നുംകൂടി ചാക്കോ കൂട്ടിച്ചേര്‍ത്തു. "വികസനനേട്ടങ്ങള്‍" നിരത്തി വോട്ട് അഭ്യര്‍ഥിക്കാനുള്ള യുഡിഎഫുകാരുടെ വെമ്പല്‍കൂടി പര്യടനത്തിനെത്തുന്ന എം ജെയോടാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. അതുതന്നെയാണ് എം ജെയുടെ വിജയവും. വികസനനേട്ടങ്ങള്‍ പ്രസംഗിക്കാന്‍വേണ്ടി തട്ടിക്കൂട്ട് പരിപാടിയുമായി തങ്ങളെ എം ജെ പറ്റിക്കില്ലെന്ന് ഇവര്‍ക്കറിയാം. ആ വിശ്വാസത്തിന്റെ തെളിവുകള്‍ എത്രവേണമെങ്കിലും പാമ്പാക്കുട പഞ്ചായത്തിലെ പര്യടനയാത്രയില്‍ കാണാമായിരുന്നു. പുളിഞ്ചുവടില്‍നിന്ന് വിലങ്ങുപാറയിലേക്ക് പൈനാപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വഴി ആരംഭിക്കുന്നതുതന്നെ എം ജെയുടെ പേരെഴുതിയ ഫലകത്തിനു മുന്നില്‍നിന്നാണ്. റോഡ് ഫണ്ട് എം ജെയുടെ വകയായിരുന്നു.
വിലങ്ങുപാറ പിന്നിട്ട് നോര്‍ത്ത് പിറമാടത്തെത്തുമ്പോള്‍ കാത്തുനിന്നത് സ്നേഹത്തിന്റെ പൈനാപ്പിള്‍ മധുരമായിരുന്നെങ്കില്‍ തൊട്ടടുത്ത് മില്‍മപ്പടിയില്‍ അത് വിജയത്തിലേക്കുള്ള ഓറഞ്ച് മധുരമായിരുന്നു. എണ്‍പത്തഞ്ച് പിന്നിട്ടിട്ടും മില്‍മപ്പടിയില്‍ സ്ഥാനാര്‍ഥിയെ ഹാരമണിയിക്കാന്‍ ഊന്നുവടിയിലെത്തിയ ജോര്‍ജേട്ടന് എം ജെയുടെ വിജയത്തെക്കുറിച്ച് അല്‍പ്പംപോലും സംശയമില്ല. ഉപജീവനത്തിനായി പെട്ടിക്കട നടത്തുന്ന അന്നമ്മയുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ എം ജെ കടയിലെത്തി. 15 വര്‍ഷം മുമ്പ് കരിങ്കല്ലുവീണ്കാലിനു പരിക്കേറ്റ അന്നമ്മയ്ക്ക് നടക്കാന്‍ വയ്യ. കടയിലെത്തി അന്നമ്മ നല്‍കിയ ബൊക്കെ ഏറ്റുവാങ്ങിയ എം ജെ അസുഖവിവരങ്ങള്‍ തിരക്കി ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്. നട്ടുച്ചയ്ക്ക് പാമ്പാക്കുട ലക്ഷംവീട് കോളനിക്കു സമീപം സ്ഥാനാര്‍ഥി എത്തുമ്പോള്‍ കോളനിവാസികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു വീട്ടില്‍ രണ്ടു കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന പഴയകാലത്തുനിന്ന് എല്ലാ കുടുംബങ്ങള്‍ക്കും ഇ എം എസ് ഭവനപദ്ധതിയില്‍ വീടുനിര്‍മിച്ചു നല്‍കിയ പ്രിയപ്പെട്ട എംഎല്‍എയെ കണ്ട് നന്ദി അറിയിക്കാന്‍കൂടിയാണ് ഈ വരവ്.

ബുധനാഴ്ചത്തെ പര്യടനം രാവിലെ നെയ്ത്തുശാലപ്പടിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. പി യു വര്‍ഗീസ് അധ്യക്ഷനായി. സി എം ദിനേശ്മണി, വി എന്‍ വാസവന്‍ , എ എം ചാക്കോ, പി പി സുധാദേവി, പി കെ കരുണാകരന്‍ , സജി ചെറിയാന്‍ , എം എ സഹീര്‍ എന്നിവര്‍ പങ്കെടുത്തു. കമ്പനിപ്പടി, മൂട്ടമല, ലക്ഷംവീട്, അയ്യന്താനം, പടിയംകണ്ടം, മുള്ളന്‍കുഴിത്താഴം, മങ്ങാട്ടുകുഴമ്പ്, എംടിഎം, ചെട്ടികണ്ടം, പുളിഞ്ചുവട്, വിലങ്ങുപാറ, നോര്‍ത്ത് പിറമാടം, കൊച്ചരീക്കല്‍ , എസ്. പിറമാടം ലക്ഷംവീട്, മില്‍മപ്പടി, അരീക്കല്‍ , മൂനാനിക്കുഴി, പാപ്പുക്കവല, കൊള്ളിക്കാട്ടില്‍താഴം, പാമ്പാക്കുട പള്ളിത്താഴം, പാമ്പാക്കുട ലക്ഷംവീട്, എറുമ്പേത്തുപടി, താനത്തുപടി, ആലുഞ്ചേരിത്താഴം, കുന്നത്തുകുളം, മഠത്തേക്കാവ്, ചേന്നാട്ടുപടി, പനച്ചിക്കോട്, നടയ്ക്കല്‍ കോളനി, ആശുപത്രിപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വെട്ടിമൂടുകവലയില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. പാപ്പുക്കവലയിലെ യോഗത്തില്‍ സിപിഐ അസി. സെക്രട്ടറി കെ ഇ ഇസ്മയിലും പങ്കെടുത്തു.
പുലക്കാവില്‍ താഴത്ത് ഉച്ചയ്ക്കുശേഷമുള്ള പര്യടനം തുടങ്ങി. വെട്ടിമൂട് പള്ളിക്കവല, കൈനി ലക്ഷംവീട്, കൈനി, പറക്കോട്ടില്‍ത്താഴം, അഞ്ചല്‍പ്പെട്ടി, പൈറ്റാട്ടുപടി, എസ്എന്‍ഡിപി പടി, കല്ലറക്കോട്, കമ്പനിപ്പടി, പനങ്ങാട്ടുതാഴം, വെങ്ങളത്തുചാല്‍ , ഉള്ളന്നൂര്‍താഴം, കാക്കനാട്ടുതുരുത്ത്, ഓണക്കൂര്‍പാലം, ശാസ്താങ്കല്‍താഴം, മണ്ണാത്തിക്കുളംകുരിശ്, വട്ടക്കുന്നേല്‍ പള്ളിത്താഴം, ഓലോത്തിമുക്ക്, റേഷന്‍കടപ്പടി, ചേലകത്തിനാല്‍മല, ഇരട്ടണാല്‍കുളം, എസ്എന്‍ഡിപി പടി, പെരിയപ്പുറം, കക്കയം, അറക്കടക്കുന്ന് കോളനി, തൊടുവാക്കുഴി, പുളിക്കമല, ചിറയ്ക്കപ്പടി, കീപ്പാളിത്താഴം, കല്ലില്‍താഴം, പള്ളിമ്യാലില്‍പ്പടി, കരയോഗപ്പടി, ഓണക്കൂര്‍ ലക്ഷംവീട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഓണക്കൂര്‍ പള്ളിപ്പടിയില്‍ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ എം പി പത്രോസ്, അഡ്വ. എം അനില്‍കുമാര്‍ , പി പി ചിത്തരഞ്ജന്‍ , മനോജ് സി പുളിക്കന്‍ , സി എന്‍ സദാമണി, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 080312

1 comment:

  1. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് പാമ്പാക്കുട പുളിഞ്ചുവട്ടില്‍ പര്യടനവാഹനത്തില്‍നിന്ന് കാലെടുത്തുവച്ചത് ഉരുകിയ ടാറിന്റെ ഗന്ധം വിട്ടുമാറാത്ത പുത്തന്‍ റോഡിലേക്ക്. കാഴ്ചയില്‍ നല്ല സുന്ദരന്‍ റോഡ്. തൊട്ടടുത്ത കടയില്‍ കയറി വോട്ട് അഭ്യര്‍ഥിക്കവേ ടാറിങ്ങിന്റെ കഥ വെളിച്ചത്തുവന്നു. വാട്ടര്‍റോളിങ്പോലും നടത്താതെ യുഡിഎഫുകാര്‍ തിരക്കിട്ട് തട്ടിക്കൂട്ടി ടാര്‍ചെയ്തതാണ് റോഡെന്ന് കടയുടമ ചാക്കോ എം ജെയോട്. ഇതിലൊന്നും വീഴുന്നവരല്ല തങ്ങളെന്നും ഒന്നും പേടിക്കാനില്ലെന്നുംകൂടി ചാക്കോ കൂട്ടിച്ചേര്‍ത്തു. "വികസനനേട്ടങ്ങള്‍" നിരത്തി വോട്ട് അഭ്യര്‍ഥിക്കാനുള്ള യുഡിഎഫുകാരുടെ വെമ്പല്‍കൂടി പര്യടനത്തിനെത്തുന്ന എം ജെയോടാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. അതുതന്നെയാണ് എം ജെയുടെ വിജയവും. വികസനനേട്ടങ്ങള്‍ പ്രസംഗിക്കാന്‍വേണ്ടി തട്ടിക്കൂട്ട് പരിപാടിയുമായി തങ്ങളെ എം ജെ പറ്റിക്കില്ലെന്ന് ഇവര്‍ക്കറിയാം. ആ വിശ്വാസത്തിന്റെ തെളിവുകള്‍ എത്രവേണമെങ്കിലും പാമ്പാക്കുട പഞ്ചായത്തിലെ പര്യടനയാത്രയില്‍ കാണാമായിരുന്നു. പുളിഞ്ചുവടില്‍നിന്ന് വിലങ്ങുപാറയിലേക്ക് പൈനാപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വഴി ആരംഭിക്കുന്നതുതന്നെ എം ജെയുടെ പേരെഴുതിയ ഫലകത്തിനു മുന്നില്‍നിന്നാണ്. റോഡ് ഫണ്ട് എം ജെയുടെ വകയായിരുന്നു.

    ReplyDelete