മാനന്തവാടി പഞ്ചായത്തിലെ ആറാട്ടുതറ ഇല്ലത്ത്വയല്‍ കോളനിയിലെ കറപ്പനെ(80) പ്രദേശത്തെ "ആശയായ"ഷൈലജ കാണുമ്പോള്‍ രോഗക്കിടക്കയില്‍ പരാശ്രയത്വത്തിന്റ നടുക്കടലിലായിരുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത ഈ വൃദ്ധന് കൂട്ട് പ്രായത്തിന്റെ അവശതകള്‍ പേറുന്ന രോഗം ബാധിച്ച ഭാര്യ മാത്രം. വണ്ടി വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതും വൈദ്യസഹായം ലഭ്യമാക്കിയതുമൊക്കെ ഷൈലജയാണ്. ഇതുവരെ ഇതിന്റെ ചെലവ് തുക തിരികെ ലഭിച്ചിട്ടില്ല. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്ന് പണം ലഭിക്കുമെങ്കിലും അതിന് ഹാജരാക്കേണ്ട രേഖകള്‍ സംഘടിപ്പിക്കാനും അത് ട്രൈബല്‍ ഓഫീസില്‍ ഹാജരാക്കാനും തനിക്ക് ചെലവായതിനേക്കാള്‍ കൂടുതല്‍ ചെലവാകുമെന്നറിഞ്ഞപ്പോള്‍ പണം വാങ്ങേണ്ടെന്ന തീരുമാനത്തിലെത്തി.
ദേശീയഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണമേഖലകളിലെ ആരോഗ്യ സാമൂഹ്യപ്രവര്‍ത്തനം ലക്ഷ്യമിട്ട് ആശവര്‍ക്കര്‍മാരെ നിയമിച്ചത്. തുടക്കത്തില്‍ 300 രൂപ ഓണറേറിയവും മറ്റ് അലവന്‍സുകളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ ഓണറേറിയം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഓണറേറിയം 500 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയെങ്കിലും തീരുമാനം ഇത്വരെനടപ്പായിട്ടില്ല.
ആയിരം ജനങ്ങള്‍ക്ക് ഒരു വര്‍ക്കര്‍ എന്ന നിലയില്‍ ജില്ലയില്‍ 839 ആശവര്‍ക്കര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ബിപിഎല്‍ വിഭാഗത്തിലെ ഗര്‍ഭിണികളുടെ വിവരം ഹെല്‍ത്ത്സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് വൈദ്യസഹായം ഉറപ്പാക്കുകയാണ് ആശാവര്‍ക്കമാരുടെ പ്രധാന സേവനം. അഞ്ച് തവണ ഇവരുടെ വീട് സന്ദര്‍ശിച്ച് ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കേണ്ടത് ആശവര്‍ക്കര്‍മാരുടെ കടമയാണ്. ഇതിന് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത് 200 രൂപ മാത്രം. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്താനും ഒരു കുട്ടിക്ക് വെറും 20 രൂപ നിരക്കിലാണ് ആശവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുക. കൂടാതെ എല്ലാമാസവും നടക്കുന്ന ന്യൂട്രീഷന്‍ഡേയില്‍ ആളുകളെ പങ്കെടുപ്പിക്കണം. ഒരു വര്‍ക്കര്‍ രണ്ട് മൂന്ന് ദിവസം നടന്നാലേ എല്ലാ വീടുകളിലും വിവരം എത്തിക്കാന്‍ കഴിയൂ. ഈ സേവനത്തിന് ലഭിക്കുന്നതാകട്ടെ 180 രൂപ. ഒന്നിടവിട്ട മാസങ്ങളിലേ ഒരു വര്‍ക്കര്‍ക്ക് ന്യുട്രീഷന്‍ ഡ്യുട്ടി ലഭിക്കൂ. അതിനാല്‍ ഈ വരുമാനവും സ്ഥിരമല്ല. അതേ സമയം മാസത്തില്‍ നാല് ദിവസം നിര്‍ബന്ധമായും ഫീല്‍ഡിലുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ആളുകളെ ബോധവത്കരിച്ച് ജനനനിയന്ത്രണ ശസ്ത്രക്രിയക്ക് വിധേയമാക്കാനും ഇവര്‍ പങ്കാളികളാവാറുണ്ട്. വളരെ ശ്രമകരമായ ഈ സേവനത്തിന് 150 രൂപയാണ് പ്രതിഫലം.
ആദിവാസി കോളനികളിലാണ് ഇവരുടെ സേവനം ഏറ്റവും അത്യാവശ്യമായി വരുന്നത്. പല കോളനികളും വിദൂര പ്രദേശങ്ങളിലായതിനാല്‍ ഒട്ടോറിക്ഷകളിലോ ജീപ്പുകളിലോ വേണം ഇവിടെ എത്തിച്ചേരാന്‍ . ഇവിടത്തെ രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ വേറേയും ചെലവുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവപ്പ് നല്‍കാന്‍ ക്യാമ്പിലെത്തിക്കണം. രോഗം ബാധിച്ച് തീര്‍ത്തും അവശരായ രോഗികള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സേവനം എത്തിക്കുന്നതിനും ആശവര്‍ക്കര്‍മാര്‍ മുന്‍കൈയടുക്കണം.
ഓണറേറിയം ലഭിക്കുമെന്ന പ്രതീക്ഷയില്‍ എഡിഎസ്, മേറ്റുമാരായി നിയമിക്കപ്പെടുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കുണ്ട്. ശരാശി 100 രൂപയങ്കിലും സ്വന്തം കൈയില്‍ നിന്ന് ചെലവാകുന്നതായി ഒരു ആശവര്‍ക്കര്‍ പറഞ്ഞു. "കാലഘട്ടത്തിനനുസരിച്ച് വേതനം നല്‍കാതെ ഞങ്ങളെ സര്‍കാര്‍ എന്തിനാണ് അപമാനിക്കുന്നത്" പുല്‍പ്പള്ളിയിലെ ഒരു ആശവര്‍ക്കറുടെ വാക്കുകളില്‍ രോഷം. തങ്ങളെ ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ കുടുംബത്തിലെ വരുമാനമുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണന്ന് ഇവരില്‍ പലരും പറയുന്നു. ആദിവാസിയായ ഗര്‍ഭിണിക്ക് പ്രസവവേദന വന്നപ്പോള്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിളിച്ച് വിവരം പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്ത കഥ ഒരു ആശവര്‍ക്കര്‍ വിവരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ഇവര്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ ചെയ്യാറുള്ള ആശമാര്‍ പതിനായിരങ്ങള്‍ മാസശമ്പളം വാങ്ങിയിട്ടും സേവനം ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് അപവാദമാണ്.എന്നിട്ടും മതിയായ വേതനം ലഭിക്കാതെ ഈ വിഭാഗം കടുത്ത അവഗണന നേരിടുകയാണ്.
(പി ഒ ഷീജ)
സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ രാത്രിനിരത്ത് സ്വന്തമാക്കി സംഗമം
തൃശൂര്‍ : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയുള്ള കേരളമൊരുക്കാന്‍ രാത്രിനിരത്തുകള്‍ സ്വന്തമാക്കിക്കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാതൃകാസംഗമം. വീട്ടിനുള്ളിലും ജോലിസ്ഥലത്തും പൊതുനിരത്തിലുമെല്ലാം രണ്ടാംകിട പൗരനാകാന്‍ വിധിക്കപ്പെടുന്ന സ്ത്രീയുടെ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനുള്ള ചുവടുവയ്പിന്റെ ഭാഗമായാണ് "വേണം മറ്റൊരു കേരളം; സ്ത്രീക്കും കുട്ടിക്കും സുരക്ഷയുള്ള കേരളം" എന്ന സന്ദേശവുമായി സ്ത്രീകളും കുട്ടികളും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും അണിനിരന്നത്. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെ നിരത്തില്‍ പാട്ടുപാടിയും സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും ചലച്ചിത്രം കണ്ടും ചിത്രം രചിച്ചും ഒരു രാത്രി മുഴുവന്‍ അവര്‍ സ്വന്തമാക്കി.
വ്യാഴാഴ്ച വൈകിട്ട് നാലുമുതല്‍ ലോകവനിതാദിനമായ എട്ടിന് രാവിലെ ആറുവരെ ഈ നിരത്തില്‍ അവരൊത്തുചേര്‍ന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വീട്ടിനകത്തും പുറത്തും അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വഴിയരികിലെ അവകാശകൂട്ടായ്മയ്ക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് വേദിയൊരുക്കിയത്. പൊതു ഇടങ്ങള്‍ പകലും രാത്രിയുമെല്ലാം പുരുഷനെപ്പോലെ സ്ത്രീക്കും സ്വന്തമാണ് എന്ന് പ്രഖ്യാപിക്കുകകൂടിയായിരുന്നു സംഗമത്തില്‍ . അവകാശ പ്രഖ്യാപന കൂട്ടായ്മ എഴുത്തുകാരി ലളിത ലെനിന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജെന്‍ഡര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി ഐ മോഹന്‍ദാസ് അധ്യക്ഷനായി. പാര്‍വതി പവനന്‍ , പ്രൊഫ. ടി എ ഉഷാകുമാരി, ഷീല വിജയകുമാര്‍ , അഡ്വ. ആര്‍ കെ ആശ, അഡ്വ. കെ എന്‍ സിനിമോള്‍ , സെലീനാമ്മ ചാക്കോ, കെ കെ ശ്യാമള, പ്രൊഫ. അനു, കെ കെ മല്ലിക, ഗ്രേസി തുടങ്ങിയവര്‍ സംസാരിച്ചു. കെ പ്രസന്ന നന്ദി പറഞ്ഞു.
പോരാട്ടങ്ങളില്‍നിന്ന് സ്ത്രീകള്‍ ഊര്‍ജം കൈക്കൊള്ളണം: കെ പി മേരി
കോട്ടയം: പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീ ജീവനക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി പറഞ്ഞു. എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ വനിതാ സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തിന് മുന്നോടിയായി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍ . മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയ അനാചാരങ്ങള്‍ അവസാനിപ്പിച്ചത് പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ ശക്തമായ ഇടപെടലുകളിലൂടെയാണ്. ചാന്നാര്‍ ലഹള, കേരളീയ സ്ത്രീസമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് കൂടുതലും സ്ത്രീ ജീവനക്കാരെയാണ് ബാധിക്കുന്നത്. പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ ഇടതുപക്ഷം ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ അനുവദിക്കുന്നില്ല. കെ പി മേരി പറഞ്ഞു. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ എ സി ഷിന്‍സി അധ്യക്ഷയായി. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജെ ലേഖ സ്വാഗതവും എം മായ നന്ദിയും പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് അസോസിയേഷന്‍ വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച കഥാകവിതാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മേളനത്തില്‍ സമ്മാനദാനം നടത്തി.
deshabhimani 080312
അശരണരുടെ വേദനകളൊപ്പാന്‍ മുന്നിട്ടിറങ്ങുന്ന ഈ വനിതകളുടെ സങ്കടം ആരും അറിയുന്നില്ല. രോഗത്തിന്റെയും ദുരന്തങ്ങളുടേയും പിടിയലമര്‍ന്ന് പരാശ്രയത്വം പേറുന്നവര്‍ക്ക് സാന്ത്വനത്തിന്റെ കൈതാങ്ങാവുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പകരം ലഭിക്കുന്നത് അവഗണന. ഗ്രാമീണ ആരോഗ്യമേഖലയില്‍ നിശബ്ദസേവനം നടത്തുന്ന ഈ ആശവര്‍ക്കര്‍മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഏറെയാണ്. ജില്ലയിലെ ഒരു കോളനിയില്‍ ക്ഷയരോഗം ബാധിച്ച് ഒരു ആദിവാസി മരിച്ചു. അധികൃതരുടെ അശ്രദ്ധയാണ് മരണത്തിന് പിന്നിലെന്ന് മാധ്യമവാര്‍ത്തകള്‍ വന്നതോടെ അധികൃതര്‍ അന്വേഷണം തുടങ്ങി. ആദ്യം റിപ്പോര്‍ട്ടാവശ്യപ്പെട്ടത് പ്രദേശത്തെ ആശവര്‍ക്കറോടാണ്
ReplyDelete