ശില്‍പകലയുടെ പൂര്‍ണത കാണണമെങ്കില്‍ അര്‍നോ നദീതീരത്തെ ഫ്ളോറന്‍സ് നഗരത്തില്‍ പോകേണ്ടതില്ല; ചോളരാജ്യം അന്വേഷിക്കേണ്ടതുമില്ല. ജീവന്‍ തുടിക്കുന്ന, ചരിത്രം സംസാരിക്കുന്ന ശില്‍പ്പങ്ങളുടെ ചാരുതയില്‍ പാര്‍ടി കോണ്‍ഗ്രസ് നഗരം അണിഞ്ഞൊരുങ്ങുകയാണ്. സര്‍ഗശേഷിയും ഭാവനയും കലാപരതയും സമ്മേളിച്ച ലാവണ്യം നഗരം കമനീയമാക്കുമ്പോള്‍ കാണാനാകുന്നത് കലാകേരളത്തിന് അധ്വാനവര്‍ഗത്തിന്റെ വിപ്ലവപ്പടയോടുള്ള കടപ്പാടിന്റെ ആഴം. കേരളത്തിലെ പ്രശസ്തരായ ശില്‍പ്പികളുടെ സംഘം സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ശില്‍പ്പങ്ങളില്‍ നാടിന്റെ ചോര കിനിയുന്ന ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും അനുഭവിച്ചെടുക്കാം.
മാനാഞ്ചിറയില്‍ ഒരുക്കിയ വാഴക്കുല ശില്‍പ്പം ആസ്വാദകരെ അനുഭവിപ്പിക്കുന്നത് ചങ്ങമ്പുഴക്കവിതകളുടെ കാല്‍പനീക സൗന്ദര്യം മാത്രമല്ല ജന്മിനാടുവാഴിത്ത കേരളത്തിലെ കൊടിയ ചൂഷണം സമ്മാനിച്ച ദാരിദ്ര്യത്തിന്റെ നീറ്റല്‍കൂടിയാണ്. ശില്‍പ്പം ഒരുക്കിയ കോട്ടയം മുണ്ടക്കയം സ്വദേശി രാജന്‍ കലാശ്രീയും എട്ടു സഹപ്രവര്‍ത്തകരും രണ്ടുമാസമായി നഗരത്തിലെത്തിയിട്ട്. കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി അടയാളപ്പെടുത്തുന്ന കാളയും മനുഷ്യനും, നിലമുഴുതുന്ന കര്‍ഷകന്‍ , മീന്‍കാരി തുടങ്ങിയ ശില്‍പ്പങ്ങള്‍ വരുംദിവസങ്ങളില്‍ നഗരത്തില്‍ സ്ഥാനം പിടിക്കും. മലപ്പുറത്തെ മോഹനന്‍ വളാഞ്ചേരി നാല് ശില്‍പ്പങ്ങളാണ് നിര്‍മിച്ചത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച പെണ്‍കുട്ടി പുസ്തകം വായിക്കുന്ന ശില്‍പ്പം കോഴിക്കോടിന്റെ പുസ്തകപ്പെരുമ പ്രചരിപ്പിക്കുന്നു. മാനാഞ്ചിറയിലെ ചുവരെഴുത്തു ശില്‍പ്പവും മോഹനന്റേതാണ്. പട്ടാളപ്പള്ളിക്കു സമീപം സ്ഥാപിച്ച "കാളയും മനുഷ്യനും" ശില്‍പ്പം മൂലധന മാഫിയക്ക് മൂക്കുകയറിടുന്ന മനുഷ്യമുന്നേറ്റങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. മഹാനായ ലെനിനിന്റേതുള്‍പ്പെടെ നിരവധി ശില്‍പ്പങ്ങള്‍ അവസാന മിനുക്കുപണിയിലാണ്.
ചരിത്ര പ്രദര്‍ശന നഗരിയില്‍ ശില്‍പ്പ വിസ്മയം തീര്‍ത്ത ശെല്‍വരാജിന്റെ കരവിരുതും നഗരത്തിന് സൗന്ദര്യത്തികവേറ്റുന്നു. ടൗണ്‍ഹാളിന് സമീപമുള്ള സൈക്കിളില്‍ പോകുന്ന പത്രവിതരണക്കാരന്റെ ശില്‍പ്പം മലബാറിന്റെ പത്രപാരമ്പര്യത്തെ ഉദ്ഘോഷിക്കുന്നു. കലയുടെയും ചരിത്രസ്മാരകങ്ങളുടെയും തിരുമുറ്റമായ നഗരത്തില്‍ മനുഷ്യജീവ ചരിത്രം അടയാളപ്പെടുത്തുന്ന നിരവധി ശില്‍പ്പങ്ങള്‍ ശെല്‍വന്‍ തീര്‍ത്തിട്ടുണ്ട്. മാവൂര്‍ റോഡിലെ ഹൈസണിനു മുമ്പില്‍ തീര്‍ത്ത ആട്ടിടയന്റെ ശില്‍പ്പത്തില്‍ കലാസൗന്ദര്യത്തിന്റെ പൂര്‍ണത നുകരാം. മനോരമയുടെ മുന്നില്‍ സ്ഥാപിച്ച ടെലിഫോണ്‍ റാഞ്ചുന്ന കഴുകന്‍ സ്പെക്ട്രം അഴിമതിയുടെ പ്രതീകമാണ്. കടലോരത്ത് ഒരുക്കിയിട്ടുള്ള മീന്‍കാരന്‍ നാടിന്റെ മത്സ്യബന്ധനത്തിന്റെ ചരിത്രം നമ്മെ അനുഭവിപ്പിക്കുന്നു. നിരവധി ശില്‍പ്പങ്ങള്‍ അവസാന മിനുക്കുപണികളിലാണെന്ന് ശെല്‍വന്‍ . പയ്യന്നൂരിലെ സുരേന്ദ്രന്‍ കൂക്കാനം മെഡിക്കല്‍കോളേജ് പരിസരത്ത് ഒരുക്കിയ കയ്യൂര്‍ ശില്‍പ്പം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കാതിരിക്കാനാകില്ല.
deshabhimani 260312

ReplyDelete