Friday, October 9, 2009

രാഹുലിനായി കാറുകളും പറന്നെത്തി

രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ കാറുകളും ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിച്ചു. രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ പ്രത്യേക വിമാനത്തിന് കോടികള്‍ ചെലവിട്ടിരുന്നു. ഇതിനുപുറമെയാണ് കാറുകള്‍ ആകാശമാര്‍ഗം എത്തിക്കാനും കോടികള്‍ മുടക്കിയത്. തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പരിപാടികള്‍ക്കായി പ്രത്യേക വിമാനത്തിലെത്തിയ രാഹുല്‍ ഗാന്ധിക്കായി പ്രത്യേക സുരക്ഷാസംവിധാനമുള്ള ആറ് ടാറ്റ സഫാരി കാറുകള്‍ കേരളത്തില്‍ എത്തിച്ചു. ഇതില്‍ കൊച്ചിയില്‍ കൊണ്ടുവന്ന രണ്ടു കാര്‍ ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. രണ്ട് കാറുകള്‍ വീതം തിരുവനന്തപുരത്തും കോഴിക്കോട്ടും ട്രെയിന്‍മാര്‍ഗവും കൊണ്ടുവന്നു. ദില്ലിയില്‍നിന്ന് വ്യോമസേനയുടെ ഐഎല്‍-76 വിമാനത്തില്‍ അഞ്ചിനു പകല്‍ മൂന്നോടെയാണ് രണ്ടു കാര്‍ കൊണ്ടുവന്നത്. രണ്ടു കാറും വ്യാഴാഴ്ച ഉച്ചയോടെ ഇതേ വിമാനത്തില്‍ തിരിച്ചുകൊണ്ടുപോയി. ഇതിനായി ഡല്‍ഹിക്കും നെടുമ്പാശേരിക്കുമിടയില്‍ നാലുതവണയാണ് വിമാനം പറന്നത്. ഇതേ വ്യോമസേനയാണ് തേക്കടിദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് 45 ലക്ഷം രൂപ ആവശ്യപ്പെട്ടതും ഒടുവില്‍ വിമാനം നല്‍കാതിരുന്നതും. ഇതേ വാടക കണക്കാക്കിയാല്‍ പ്രത്യേക വിമാനത്തില്‍ രണ്ടു കാര്‍ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമായി 90 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയ്ക്ക് നല്‍കണം. ഇത് എഐസിസി വഹിക്കുമോ എന്ന് വ്യക്തമല്ല.

രാഹുല്‍ ഗാന്ധി യാത്രചെയ്ത പ്രത്യേക വിമാനത്തിന്റെയും മറ്റു നാലു കാറിന്റെയും വരവും പോക്കും കൂടി കണക്കാക്കുമ്പോള്‍ കോടികള്‍ ചെലവായിട്ടുണ്ട്. ചെലവുചുരുക്കാന്‍ തീവണ്ടിയില്‍ കയറിയ എഐസിസി ജനറല്‍ സെക്രട്ടറിയുടെ കാപട്യം തുറന്നുകാട്ടുന്നതാണ് ഇതൊക്കെ. ഏതൊരു ലോക്സഭാംഗത്തിനുമുള്ള അവകാശവും അധികാരവുമേ രാഹുലിനുമുള്ളു. ഏക വ്യത്യാസം സുരക്ഷാസംവിധാനമാണ്. സുരക്ഷയുടെ മറവിലാണ് കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ മകനുവേണ്ടി കോടികള്‍ ചെലവാക്കുന്നത്. സംസ്ഥാന പൊലീസിന് ബുള്ളറ്റ്പ്രൂഫ് കാറുകളുണ്ട്. അത് ഉപയോഗിക്കാതെയാണ് പ്രത്യേക വിമാനത്തില്‍ കാറുകള്‍ കൊണ്ടുവന്നത്. രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ പോലും ഈ സൌകര്യം കിട്ടാറില്ല.

ദേശാഭിമാനി 09 ഒക്ടോബര്‍ 2009

12 comments:

  1. രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ കാറുകളും ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിച്ചു. രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ പ്രത്യേക വിമാനത്തിന് കോടികള്‍ ചെലവിട്ടിരുന്നു. ഇതിനുപുറമെയാണ് കാറുകള്‍ ആകാശമാര്‍ഗം എത്തിക്കാനും കോടികള്‍ മുടക്കിയത്. തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.
    തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പരിപാടികള്‍ക്കായി പ്രത്യേക വിമാനത്തിലെത്തിയ രാഹുല്‍ ഗാന്ധിക്കായി പ്രത്യേക സുരക്ഷാസംവിധാനമുള്ള ആറ് ടാറ്റ സഫാരി കാറുകള്‍ കേരളത്തില്‍ എത്തിച്ചു. ഇതില്‍ കൊച്ചിയില്‍ കൊണ്ടുവന്ന രണ്ടു കാര്‍ ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. രണ്ട് കാറുകള്‍ വീതം തിരുവനന്തപുരത്തും കോഴിക്കോട്ടും ട്രെയിന്‍മാര്‍ഗവും കൊണ്ടുവന്നു. ദില്ലിയില്‍നിന്ന് വ്യോമസേനയുടെ ഐഎല്‍-76 വിമാനത്തില്‍ അഞ്ചിനു പകല്‍ മൂന്നോടെയാണ് രണ്ടു കാര്‍ കൊണ്ടുവന്നത്. രണ്ടു കാറും വ്യാഴാഴ്ച ഉച്ചയോടെ ഇതേ വിമാനത്തില്‍ തിരിച്ചുകൊണ്ടുപോയി. ഇതിനായി ഡല്‍ഹിക്കും നെടുമ്പാശേരിക്കുമിടയില്‍ നാലുതവണയാണ് വിമാനം പറന്നത്. ഇതേ വ്യോമസേനയാണ് തേക്കടിദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് 45 ലക്ഷം രൂപ ആവശ്യപ്പെട്ടതും ഒടുവില്‍ വിമാനം നല്‍കാതിരുന്നതും. ഇതേ വാടക കണക്കാക്കിയാല്‍ പ്രത്യേക വിമാനത്തില്‍ രണ്ടു കാര്‍ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമായി 90 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയ്ക്ക് നല്‍കണം. ഇത് എഐസിസി വഹിക്കുമോ എന്ന് വ്യക്തമല്ല.

    ReplyDelete
  2. സംസ്ഥാന സര്‍ക്കാറിനു എന്തു സുരക്ഷാ ഉറപ്പാണു നല്‍കുവാന്‍ സാധിക്കുന്നതു. വഴി തെറ്റിക്കുന്നതും തെറി വിളിക്കുന്നതുമായ ഒരു പോലീസും, ഗുണ്ടകളുടെ സ്വന്തം നാടും. അമ്മൂമ്മയും അഛനും രാജ്യത്തിനുവേണ്ടി രക്തസക്ഷി ആയ ഒരാള്‍ക്കു മതിയായ സുര്‍ക്ഷ നല്‍കുന്നതില്‍ തെറ്റില്ല.

    ReplyDelete
  3. ചൂടോടെ പിടിച്ചോ മാത്തു മനോരമ വാര്‍ത്ത.അമ്മൂമ്മയുടെ അച്ഛന്റെ പ്രീയ മാത്തു പത്രം ഉവാച.
    "നാഗ പ്പൂര് : 17 പോലീസുകാരെ നക്സല്കള് വധിച്ചു. കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ റോന്തു ചുറ്റുക യായിരുന്ന പോലീസിനു നേരെ...."
    ആ കമ്മികളും കോന്തന്‍ കോടിയേരിയും അബ്ടെയും ക്രമസമാധാനം തകര്ത്തു.
    അപ്പൊ കൊടുക്കണ്ടായോ സുരക്ഷ ? പിന്നെ ഇബ്ട വന്നു കുണ്ടന്‍ റോഡുവക്കിലെ പലചരക്ക് കടെന്നു ചായേം കുടിച്ചു.വേറെ എബ്ട കിട്ടും ഇത്ര സമാധാനം, ക്രമത്തില് ? അലൂമിനിയം പട്ടേല് ഇബ്ട ആഭ്യന്ദരന് ആയോണ്ട് രക്ഷ.

    ReplyDelete
  4. തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.

    ReplyDelete
  5. തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കാളവണ്ടി ഉപയോഗിക്കൂ സഗക്കളേ

    ഇതു കൂടി കാണുമല്ലോ?
    http://marathalayan1.blogspot.com/2009/10/blog-post.html

    ReplyDelete
  6. അതു ശരി അപ്പൊ അങ്ങനെയാണു കാര്യങ്ങൾ അല്ലെ സിമി. ഏതൊ ഒരു സിനിമയിൽ സലിം കുമാർ പറയുന്നത് പോലെ.

    “ചത്ത കിളിക്കെന്തിനാ കൂട്” ?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. സിമി ഉദ്ദേശിച്ചതെന്താന്നു മനസിലായില്ല!

    ReplyDelete
  9. ഈ പോസ്റ്റു തന്നെ എന്തിനാണെന്നു മനസ്സിലായില്ല!

    ReplyDelete
  10. വായിക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  11. iniyum enthokke kaanaanirikkunnu kootukaare...

    ReplyDelete
  12. വിമാനയാത്രയില്‍ ആഢംബരം കുറയ്‌ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ചൂടാറും മുമ്പേ പാര്‍ട്ടി പരിപാടി ഉദ്‌ഘാടനം ചെയ്യാന്‍ കേന്ദ്രമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി എത്തിയത്‌ പ്രത്യേക വിമാനത്തില്‍.

    ലക്ഷങ്ങള്‍ ചെലവിട്ട്‌ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രാഹുല്‍ഗാന്ധിക്കായി ബുള്ളറ്റ്‌ പ്രൂഫ്‌ കാര്‍ എത്തിച്ചത്‌ വിവാദമായതിനു പിന്നാലെയാണ്‌ പ്രണബ്‌കുമാര്‍ മുഖര്‍ജിയുടെ കേരളത്തിലേക്കുള്ള വരവും ആഢംബര വിവാദത്തിന്‌ എരിവു പകരുന്നത്‌.

    ഐ.എന്‍.ടി.യു.സി പ്ലീനറി സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍വേണ്ടി മാത്രമായിട്ടാണ്‌ കേന്ദ്ര മന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി ഇന്നലെ കൊച്ചിയിലെത്തിയത്‌.

    യാത്രാവിമാനങ്ങള്‍ ഒഴിവാക്കി സ്വകാര്യ കമ്പനിയുടെ പ്രത്യേക വിമാനത്തിലാണ്‌ കേന്ദ്രമന്ത്രി പാര്‍ട്ടി പരിപാടിക്കെത്തിയതും മടങ്ങിയതും.

    http://mangalam.com/index.php?page=detail&nid=226063&lang=malayalam

    ReplyDelete