കുഞ്ചന്‍ നമ്പ്യാരുടെ ഭാഷ സ്വാധീനിച്ചിരുന്നതിനാലാകാണം ഹാസ്യം എപ്പോഴും കുഞ്ഞുണ്ണിക്കവിതകളിലുണ്ടായിരുന്നു. ഹ്രസ്വവും ചടുലവുമായിരുന്നു ആ വാക്കുകളുടെ ചെറുനിരകള്‍ . അലങ്കാരസമ്പന്നമായിരുന്നു ആ ശൈലി. "പിന്നോട്ടുമാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍", "എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം "കുഞ്ഞുണ്ണി കവിതകളുടെ ആഴം ചെന്ന ചെറുദൂരം മാത്രമാണീവരികള്‍ . ജീവിതം നല്ലതാകുന്നത് മരണം ചീത്തയാകയാല്‍ മാത്രമെന്ന് അദ്ദേഹമറിഞ്ഞു.
1924 മെയ് പത്തിന് ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്ത് നാരായണിയമ്മയുടെയും മകനായി ജനിച്ച കുഞ്ഞുണ്ണി അധ്യാപകജീവിതത്തില്‍നിന്ന് വിരമിച്ച് 1987ല്‍ വലപ്പാട്ടേക്ക് മടങ്ങി. പിന്നെ അന്ത്യംവരെ തൃശൂരിന്റെ സാസ്കാരികവേദികളില്‍ സജീവസാന്നിധ്യമായിരുന്നു കുഞ്ഞുണ്ണിമാഷ്. വളപ്പൊട്ടും മഞ്ചാടിക്കുരുവും കല്‍ക്കണ്ടവും തന്ന ഉറ്റതോഴനായിരുന്നു കുട്ടികള്‍ക്ക് അദ്ദേഹം. "ആയി ഠായി മിഠായി തിന്നപ്പോളെന്തിഷ്ടായി തിന്നുകഴിഞ്ഞാല്‍ കഷ്ടായി" എന്ന വരികളിലെ നഷ്ടബോധംതന്നെയാണവര്‍ക്കാ അസാന്നിധ്യം. വലപ്പാട്ടുള്ള അതിയാരത്തു വീട്ടില്‍ താമസമാക്കിയശേഷം ആയിരക്കണക്കിന്ന് വേദികളിലാണ് കുട്ടികളുമായി കുഞ്ഞുണ്ണി സംവദിച്ചത്. കുട്ടികള്‍ പാടുന്നു, പഴമൊഴിപ്പത്തായം, വിത്തും മുത്തും, നമ്പൂതിരി ഫലിതങ്ങള്‍ , കുട്ടിക്കവിതകള്‍ , കളിത്തോപ്പ്, എന്നിവയാണ് പ്രധാന കൃതികള്‍ . 1984ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിവധി പുരസ്കാരങ്ങള്‍ തേടിയെത്തി. സാഹിത്യ അക്കാദമിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 2006 മാര്‍ച്ച് 26നാണ് മരണം. ചരമദിനമായ തിങ്കളാഴ്ച വലപ്പാട് അനുസ്മരണപരിപാടികള്‍ നടക്കും.
(വി എല്‍ പ്രദീപ്)
deshabhimani 260312
ഒരുപിടി വാക്കുകളില്‍ , വരികളില്‍ ഒരുപാട് ആശയലോകമൊഴുക്കിയ കുഞ്ഞുണ്ണിക്കൈകള്‍ നിലച്ചിട്ട് ഒരാണ്ടുകൂടി. "ഞാന്‍ ആരുടെ തോന്നലാണെ"ന്ന ഒറ്റവരിയില്‍ ഉണ്‍മയുടെ അസ്തിവാരം തോണ്ടിയ കവിദര്‍ശനം ഇന്നും വായനലോകത്തെ വിസ്മയം. "ഒരുതുള്ളി അമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം" എന്ന വാക്കുകള്‍ തീര്‍ത്ത സ്നേഹക്കടല്‍ വറ്റുമോ കാലമുള്ള കാലം. "കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്‍മതാണെന്‍ പരാജയ"മെന്ന് ചങ്ങമ്പുഴക്കവിതയെ തിരുത്തി ചിന്തിപ്പിച്ചു കുഞ്ഞുണ്ണിക്കൗശലം. മലയാളിയുടെ പ്രിയകവി കുഞ്ഞുണ്ണിമാഷ് വിടവാങ്ങിയിട്ട് ഇന്നേക്ക് ആറാണ്ട്.
ReplyDelete